കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​ത്തി​ൽ മ​ധു​സൂ​ദ​ന​ന്‍ ബൂ​ര്‍​ഷ്വാ രാ​ഷ്‌​ട്രീ​യ​നേ​താ​വ്; പു​സ്ത​ക​മി​റ​ങ്ങി​യ​ശേ​ഷം ക​ണ​ക്കൊ​പ്പി​ക്കാ​ന്‍ സി​പി​എം

ക​ണ്ണൂ​ര്‍: ടി.​ഐ.​മ​ധു​സൂ​ദ​ന​ന്‍ ബൂ​ര്‍​ഷ്വാ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മെ​ന്ന് മു​ൻ സി​പി​എം നേ​താ​വ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. പ​യ്യ​ന്നൂ​ർ സി​പി​എ​മ്മി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ടു​ൾ​പ്പ​ടെ​യു​ള്ള​വ​യി​ൽ വെ​ട്ടി​പ്പ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന “നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്ത​ണ​മെ​ന്ന’ പു​സ്ത​ക​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍റെ പേ​ര് എ​ടു​ത്ത് പ​റ​ഞ്ഞു ത​ന്നെ​യാ​ണ് രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ​യ്യ​ന്നൂ​രി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ​യു​ടെ ക​ണ്ണി​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തു​ന്നു. പ​യ്യ​ന്നൂ​രി​ലെ സി​പി​എ​മ്മി​ൽ എ​ങ്ങി​നെ​യാ​ണ് വി​ഭാ​ഗീ​യ​ത ഉ​ണ്ടാ​യ​തെ​ന്നും പു​സ്ത​കം വി​ശ​ദീ​ക​രി​ക്കു​ന്നു. 2005ൽ ​ടി.​ഐ.​മ​ധു​സൂ​ദ​ന​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യ​പ്പോ​ള്‍ മു​ത​ൽ ഗ്രൂ​പ്പു​ക​ളെ വ​ള​ര്‍​ത്താ​നാ​യി ആ​ശ്രി​ത​രെ കൂ​ടെ​ക്കൂ​ട്ടി​യു​ള്ള ശ്ര​മ​ങ്ങ​ളാം​ഭി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. താ​ന്‍ ഏ​രി​യ ക​മ്മി​റ്റി​യി​ലേ​ക്ക് വ​ന്ന​പ്പോ​ള്‍ മു​ത​ലാ​ണ് ത​ന്നോ​ട് വി​രോ​ധ​മു​ണ്ടാ​യ​ത്. എ​ല്ലാ​മ​റി​ഞ്ഞി​ട്ടും മ​ധു​സൂ​ദ​ന​നെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ര്‍ സം​ര​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. മ​ധു​സൂ​ദ​ന​നും നി​ല​വി​ലു​ള്ള ഏ​രി​യ സെ​ക്ര​ട്ട​റി പി.​സ​ന്തോ​ഷും ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ൺ സ​രി​ന്‍ ശ​ശി​യും…

Read More