പ്രണയം തുടങ്ങിയത് 15-ാം വയസ്സില്‍ ! ആറു വര്‍ഷത്തെ പ്രണയം ഇപ്പോള്‍ പൂവണിയുന്നു; തന്റെ വിവാഹ വാര്‍ത്ത പുറത്തു വിട്ട് എലീന പടിക്കല്‍…

അവതാരകയും നടിയും ബിഗ്‌ബോസ് താരവുമൊക്കെയായ എലീന പടിക്കല്‍ മലയാളികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ്. എലീനയ്ക്ക് നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയിലുള്ളത്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വര്‍ഷങ്ങളായുള്ള എലീനയുടെ പ്രണയം പൂവണിയാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് താരം പങ്കുവെക്കുന്നത്. ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു എലീന വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. ബിഗ് ബോസില്‍ വെച്ച് താന്‍ പ്രണയത്തിലാണെന്നുള്ള കാര്യം നേരത്തെ എലീന വെളിപ്പെടുത്തിയിരുന്നു. വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യമില്ലെന്നും ഭാവി കാര്യങ്ങള്‍ എങ്ങനെയാവുമെന്ന് അറിയില്ലെന്നും ആയിരുന്നു എലീന അന്ന് പറഞ്ഞത്. ഒടുവില്‍ വീട്ടുകാര്‍ സമ്മതിച്ചുവെന്ന് എലീന പറയുന്നു. എഞ്ചിനീയറും, ബിസിനസ്മാനുമായ രോഹിത് പി നായരാണ് വരന്‍. ഇരുവരും ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. ജനുവരിയിലാണ് വിവാഹം. ഭാര്യ എന്ന പരമ്പരയിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേഷകരുടെ മുന്നിലെത്തിയ താരമാണ് എലീന. അവതാരകയായും നടിയായുമൊക്കെ തിളങ്ങിയ താരം ബിഗ് ബോസ്‌ഷോയിലും എത്തിയിരുന്നു. ഷോയില്‍ വെച്ച്…

Read More

ഒരു ഇന്തോ-ഓസ്‌ട്രേലിയന്‍ പ്രണയഗാഥ ! ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെ ഓസ്‌ട്രേലിയക്കാരിയെ പ്രൊപ്പോസ് ചെയ്ത് ഇന്ത്യക്കാരന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സംഭവം ഇങ്ങനെ…

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഗാലറിയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ആരാധകന്‍ ഓസ്‌ട്രേലിയന്‍ ആരാധികയോടു നടത്തിയ പ്രണയാഭ്യര്‍ഥനയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. മത്സരം 20 ഓവര്‍ പിന്നിട്ട് ആവേശത്തിലെത്തിയപ്പോഴാണ് കൗതുകകരമായ വിവാഹ അഭ്യര്‍ത്ഥന നടന്നത്. ഓസീസ് ആരാധികയ്ക്ക് മുന്നിലെത്തി ഇന്ത്യന്‍ ആരാധകന്‍ മുട്ടുകുത്തി പ്രൊപ്പോസ് ചെയ്തപ്പോള്‍ ഗാലറിയിലും ഗ്രൗണ്ടിലും കൈയടികള്‍ ഉയര്‍ന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കാണികള്‍ക്കും താരങ്ങള്‍ക്കും കൗതുകം പകര്‍ന്ന വിവാഹാഭ്യര്‍ത്ഥന നടന്നത്്. സംഭവത്തിന്റെ വിഡിയോ ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ മത്സരം കാണാന്‍ ഓസ്ട്രേലിയയില്‍ ആരാധകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യക്കാരനായ യുവാവ് ഓസീസ് ആരാധികയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. യുവതി അഭ്യര്‍ത്ഥന സ്വീകരിക്കുകയും ചെയ്തു. മത്സരത്തില്‍ ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെയാണ് രസകരമായ ഈ രംഗം അരങ്ങേറിയത്. ഇന്ത്യന്‍ ഇന്നിങ്സ്…

Read More

ശാലിനിയെ പരിചയപ്പെടുന്നതിനു അജിത് പ്രേമിച്ചത് ഈ നടിയെ ! നിരന്തരം പ്രേമലേഖനങ്ങളും എഴുതിയിരുന്നു; ‘തല’യുടെ ഹൃദയം ആദ്യമായി കവര്‍ന്ന ആ നടിയെക്കുറിച്ചറിയാം…

തമിഴകത്തെ മിന്നും താരമാണ് തല അജിത് എന്നറിയപ്പെടുന്ന അജിത് കുമാര്‍. കേരളത്തിലും അജിത്തിന് നിരവധി ആരാധകരാണുള്ളത്. ബാലതാരമായി വന്ന് പിന്നീട് നായികയായി മലയാളികളുടെ മനസ്സ് കീഴടക്കിയ നടി ശാലിനിയെ ആണ് അജിത് വിവാഹം കഴിച്ചിരിക്കുന്നത്. അജിത്തിനൊപ്പം അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹവും കഴിക്കുന്നു. ഇപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്ന മാതൃക താരദമ്പതികള്‍ ആണിവര്‍. അതേ സമയം തല അജിത് ശാലിനിയെ പരിചയപ്പെടുന്നതിനു മുന്‍പ് മറ്റൊരു നടിയുമായി സ്‌നേഹത്തിലായിരുന്നു എന്നത് അധികം ആര്‍ക്കും അറിയാത്ത രഹസ്യമാണ്. സിനിമയുടെ ലൊക്കേഷനില്‍ വച്ച് അജിത്ത് ഇവര്‍ക്ക് ധാരാളം പ്രണയലേഖനങ്ങള്‍ എഴുതുമായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ വരെ പദ്ധതിയിട്ടിരുന്നു. അക്കാലത്ത് തമിഴ് സിനിമയിലെ പരസ്യമായ രഹസ്യങ്ങളില്‍ ഒന്നായിരുന്നു ഇവരുടെ പ്രണയം. മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള ഹീര രാജഗോപാല്‍ എന്ന നടിയായിരുന്നു ആ താരസുന്ദരി. അജിതും…

Read More

മറ്റൊരു വിവാഹം ചെയ്‌തെങ്കിലും അദ്ദേഹം ഇന്നും സുഹൃത്ത് ! തന്റെ സ്വകാര്യജീവിതത്തെപ്പറ്റി തുറന്നു പറഞ്ഞ് സുബി സുരേഷ്…

അവതാരകയായും നടിയായുമെല്ലാം മലയാളികള്‍ക്ക് സുപരിചയാണ് സുബി സുരേഷ്. പ്രായം 38 ആയെങ്കിലും സുബി ഇതുവരെ വിവാഹിതയായിട്ടില്ല. പുരുഷഹാസ്യ താരങ്ങളെവരെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന നടിയാണ് സുബി. കോമഡി സ്‌കിറ്റുകളില്‍ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് എപ്പോഴും കോമഡിമാത്രം പറയുന്ന സുബി രംഗത്തെത്തുന്നത്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയായിരുന്നു സുബി കാമറയ്ക്കു മുമ്പിലെത്തിപ്പെട്ടത്. പിന്നാലെ സിനിമയില്‍ നിന്നുമെല്ലാം നല്ല വേഷങ്ങള്‍ താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. പിന്നീട് കുട്ടിപ്പട്ടാളം എന്ന പേരില്‍ കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയുമായി മലയാളികളുടെ മനംകവര്‍ന്നു. അതേസമയം താരം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യം ആളുകള്‍ നിരന്തരം സുബിയോടു ചോദിക്കുന്നുണ്ട്. വയസ്സ് ഏറെ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് സുബി എന്താണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിനാണ് താരം…

Read More

കാമുകനെ വിവാഹം കഴിപ്പിച്ചു തരണം ! നടത്തിക്കൊടുക്കണം ! കൂറ്റന്‍ പരസ്യബോര്‍ഡിനു മുകളില്‍ വലിഞ്ഞു കയറി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ഭീഷണി; ഒടുവില്‍ സംഭവിച്ചത്…

കാമുകനെ കല്യാണം കഴിപ്പിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഭീഷണി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പര്‍ദേശിപുരയിലെ ബന്ധേരി പാലത്തിന് സമീപത്താണ് സംഭവം. ആണ്‍കുട്ടിയുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ അമ്മ എതിര്‍ത്തതിനെത്തുടര്‍ന്നാണ് കാമുകനെ വിവാഹം കഴിപ്പിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്. പെണ്‍കുട്ടി കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി ഭീഷണി മുഴക്കിയതോടെ ജനങ്ങള്‍ താഴെ തടിച്ചുകൂടി. പൊലീസും സ്ഥലത്തെത്തി. ഒടുവില്‍ ആണ്‍കുട്ടിയെ സ്ഥലത്തെത്തിച്ച് സംസാരിച്ച് പെണ്‍കുട്ടിയെ താഴെ ഇറക്കുകയായിരുന്നുവെന്ന് പര്‍ദേശിപുര പൊലീസ് ഇന്‍സ്പെക്ടര്‍ അശോക് പട്ടീദാര്‍ അറിയിച്ചു.

Read More

നടിയ്ക്ക് തന്നോടുള്ള സൗഹൃദം പ്രണയമെന്നു കരുതി വിവാഹാഭ്യര്‍ത്ഥന ! ഇതോടെ നടി സൗഹൃദം ഉപേക്ഷിച്ചു; ഇതിന്റെ കലിപ്പില്‍ നടിയെ നടുറോഡില്‍ കുത്തിവീഴ്ത്തി നിര്‍മാതാവ്…

വിവാഹാഭ്യര്‍ഥ നിരസിച്ച നടിയെ നടുറോഡില്‍ കുത്തിവീഴ്ത്തി നിര്‍മാതാവ്. ഹിന്ദി സീരിയല്‍ സിനിമാ നടി മല്‍വി മല്‍ഹോത്രയെയാണ് നിര്‍മാതാവ് യോഗേഷ് മഹിപാല്‍ സിങ് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. നടിക്ക് മൂന്ന് തവണയാണ് കുത്തേറ്റത്. മല്‍വി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ അന്ധേരിയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി മല്‍വി കഫേയില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് യോഗേഷ് കത്തികൊണ്ട് തലങ്ങും വിലങ്ങും കുത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ യോഗേഷിന് പിന്നീട് മല്‍വിയോടു പ്രണയം തോന്നുകയായിരുന്നു. തുടര്‍ന്ന് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു.എന്നാല്‍ നടി ഇത് നിരസിക്കുകയായിരുന്നു. ഇതിന്റെ വാശിയ്ക്ക് നടിയുടെ കാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ യോഗേഷ് അവരെ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വയറിലും ഇരുകൈകളിലുമായാണ് കുത്തേറ്റത്. സംഭവത്തിനു തൊട്ടുപിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

Read More

ഡോക്ടറോട് ‘പ്രത്യേക വികാരം’ തോന്നുന്നുവെന്ന് ചികിത്സയ്‌ക്കെത്തിയ യുവതികള്‍ ! പിന്നീട് ചൂടന്‍ ചാറ്റുകളുമായി ഡോക്ടറെ വശീകരിച്ചു; ഒടുവില്‍ 60 ലക്ഷം രൂപ തട്ടാന്‍ നോക്കിയപ്പോള്‍ കുടുങ്ങി…

ചികിത്സയ്‌ക്കെത്തിയ ശേഷം ഡോക്ടറെ വശീകരിച്ച് ചൂടന്‍ ചാറ്റിംഗ് നടത്തുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത രണ്ടു യുവതികള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം. പൂനം പാട്ടീല്‍, പ്രാച്ചി ഗെയ്ക്‌വാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഡോക്ടറില്‍ നിന്നും പണം സ്വീകരിച്ചതായും സമ്മതിച്ചിട്ടുണ്ട്. ഡോക്ടറോട് പ്രത്യേക വികാരം തോന്നുന്നു എന്ന് പറഞ്ഞാണ് യുവതികള്‍ ഇയാളെ വീഴ്ത്തിയത്. തുടര്‍ന്ന് പതിവായി ചാറ്റിംഗ് നടത്തിയ ശേഷമായിരുന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് വലയിലാക്കുകയായിരുന്നു. ആറുമാസം മുമ്പാണ് യുവതികള്‍ ഒരു പരിശോധനയ്ക്കായി ഡോക്ടറെ സമീപിച്ചത്. തുടര്‍ന്ന് ഇയാളുടെ നമ്പര്‍ വാങ്ങിയ ശേഷം വാട്‌സ് ആപ്പില്‍ പതിവായി മെസേജ് അയക്കാന്‍ തുടങ്ങി. ഇതിനിടയ്ക്ക് തങ്ങള്‍ക്ക് ഡോക്ടറോട് ഒരു പ്രത്യേക വികാരം തോന്നുന്നുവെന്ന് യുവതികള്‍ അദ്ദേഹത്തെ അറിയിച്ചു. പിന്നീട് ചാറ്റുകളുടെ സ്വഭാവം മാറി. ഡോക്ടറും…

Read More

സുശാന്തുമായി പ്രണയത്തിലായിരുന്നു ! പക്ഷെ സുശാന്തിന്റെ ‘ആ സ്വഭാവം’ തിരിച്ചറിഞ്ഞതോടെ വേര്‍പിരിഞ്ഞു;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാറ അലിഖാന്‍…

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് നടി സാറ അലിഖാന്‍. സുശാന്തുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും ഒരുക്കലും താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് നല്‍കിയ മൊഴിയില്‍ സാറ വ്യക്തമാക്കി. സുശാന്തുമായി പ്രണയത്തിലായിരുന്നുവെങ്കിലും 2019 ജനുവരിയില്‍ ബ്രേക്ക്അപ്പ് ആയെന്നും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ വിശ്വസ്തനല്ലെന്ന് ബോധ്യം വന്നതിനാലാണ് സുശാന്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചത് എന്ന് സാറ വ്യക്തമാക്കി. ബന്ധങ്ങളില്‍ സുശാന്ത് അതീവമായി പൊസസീവ് ആയിരുന്നു. മാത്രമല്ല സാറ നായികയായി എത്തുന്ന സിനിമകളില്‍ തന്നെ നിര്‍ബന്ധപൂര്‍വം പരിഗണിക്കമെന്ന് സുശാന്ത് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കേദാര്‍നാഥ് എന്ന സിനിമ മുതലാണ് സുശാന്തുമായി സൗഹൃദത്തിലാവുന്നത്. സിനിമയുടെ സെറ്റില്‍വെച്ച് സിഗരറ്റ് വലിച്ചിട്ടുണ്ട്, മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല സാറ പറഞ്ഞു. സാറ അലിഖാന്റെ ആദ്യ ചിത്രമായിരുന്നു കേദാര്‍നാഥ്. ഈ സിനിമയ്ക്കു ശേഷം സാറയും സുശാന്തും സുഹൃത്തുക്കളും ബാങ്കോക്കില്‍ വിദേശയാത്ര നടത്തിയിരുന്നു. അവിടെവച്ചുള്ള ഇവരുടെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…

Read More

തെരുവില്‍ പുഴുവരിച്ച് കിടന്നപ്പോള്‍ എടുത്തുകൊണ്ടു വന്ന് സ്വന്തം കുഞ്ഞിനെപ്പൊലെ വളര്‍ത്തി ! ഉടമയുടെ മരണത്തിനു പിന്നാലെ കെട്ടിടത്തില്‍ നിന്ന് എടുത്തു ചാടി മരണം വരിച്ച് വളര്‍ത്തുനായ…

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ നിരവധി കഥകളാണ് നാം കേട്ടിരിക്കുന്നത്. മനുഷ്യരോട് ഏറ്റവും സ്‌നേഹമുള്ള ജീവി എന്നാണ് നായകളെ കരുതുന്നത്. ജപ്പാനിലെ ഹാച്ചിക്കോയുടെ കഥ കേള്‍ക്കാത്തവരുണ്ടാകില്ല. ഇതിനു സമാനമായ ഒരു ബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു ഡോക്ടറിന്റെയും അവരുടെ വളര്‍ത്തുനായയുടെയും കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കരളലിയിക്കുന്നത്. ഉടമയുടെ മരണത്തിനു പിന്നാലെ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ജീവനവസാനിപ്പിച്ച നായയെക്കുറിച്ചാണ് എല്ലാ ചര്‍ച്ചകളും. ഉത്തര്‍ പ്രദേശിലാണ് സംഭവം. കാണ്‍പുരിലെ ബാര-2 ഏരിയയില്‍ താമസിക്കുന്ന ഡോ. അനിതരാജ് സിങിന്റെ മരണത്തിന് പിന്നാലെയാണ് വളര്‍ത്തുനായ ജയ ഉയരമേറിയ കെട്ടിടത്തിനു മുകളില്‍ കയറി താഴേക്ക് ചാടിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഡോ. അനിത രാജ് മരിച്ചത്. മൃതദേഹം ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെയാണ് ഇവരുടെ വളര്‍ത്തുനായ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേയ്ക്കു ചാടിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട്…

Read More

ആ രണ്ടു പേരോടുള്ള എന്റെ പ്രണയം ഇപ്പോഴും അവസാനിച്ചിട്ടില്ല ! വെളിപ്പെടുത്തലുമായി സുരേഷ് ഗോപി…

നടന്‍, അവതാരകന്‍,രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം മികവു തെളിയിച്ച അപൂര്‍വ വ്യക്തിത്വങ്ങളിലൊന്നാണ് സുരേഷ് ഗോപി. ഭാര്യ രാധികയും നടന്‍ ഗോകുല്‍ സുരേഷ് ഉള്‍പ്പെടെ നാലു മക്കളുമടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. ഒരിടവേളയ്ക്കു ശേഷം താരം നായകനായെത്തി വരനെ ആവശ്യമുണ്ട് എന്ന ചിത്രം വന്‍വിജയം നേടിയിരുന്നു. ലേലം 2 മുള്‍പ്പടെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ താരം തനിക്ക് ചില കാര്യങ്ങളോട് പ്രത്യേകം പ്രണാമം ഉണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. തനിക്ക് ചില കാര്യങ്ങളോട് പ്രത്യേക പ്രണയങ്ങളുണ്ടെന്നാണ് താരം പറയുന്നത്. താന്‍ അമേരിക്കയില്‍ നിന്നും വാങ്ങിയ ഷൂവിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും അത്‌കൊണ്ട് അത് എപ്പോളും ഇടാറില്ലന്നും താരം പറയുന്നു. അത്‌പോലെ തനിക്ക് ഒരു കാറുണ്ടെന്നും അവളോടും അസാധാരണമായ പ്രണയമുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു. കാര്‍ പ്രിയപ്പെത്തതാണ് അത് ആര്‍ക്കും അങ്ങനെ ഓടിക്കാന്‍ കൊടുക്കാറില്ല എന്നാല്‍…

Read More