പ്രണയം തുടങ്ങിയത് 15-ാം വയസ്സില്‍ ! ആറു വര്‍ഷത്തെ പ്രണയം ഇപ്പോള്‍ പൂവണിയുന്നു; തന്റെ വിവാഹ വാര്‍ത്ത പുറത്തു വിട്ട് എലീന പടിക്കല്‍…

അവതാരകയും നടിയും ബിഗ്‌ബോസ് താരവുമൊക്കെയായ എലീന പടിക്കല്‍ മലയാളികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ്. എലീനയ്ക്ക് നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയിലുള്ളത്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വര്‍ഷങ്ങളായുള്ള എലീനയുടെ പ്രണയം പൂവണിയാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് താരം പങ്കുവെക്കുന്നത്. ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു എലീന വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ബിഗ് ബോസില്‍ വെച്ച് താന്‍ പ്രണയത്തിലാണെന്നുള്ള കാര്യം നേരത്തെ എലീന വെളിപ്പെടുത്തിയിരുന്നു. വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യമില്ലെന്നും ഭാവി കാര്യങ്ങള്‍ എങ്ങനെയാവുമെന്ന് അറിയില്ലെന്നും ആയിരുന്നു എലീന അന്ന് പറഞ്ഞത്. ഒടുവില്‍ വീട്ടുകാര്‍ സമ്മതിച്ചുവെന്ന് എലീന പറയുന്നു.

എഞ്ചിനീയറും, ബിസിനസ്മാനുമായ രോഹിത് പി നായരാണ് വരന്‍. ഇരുവരും ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. ജനുവരിയിലാണ് വിവാഹം. ഭാര്യ എന്ന പരമ്പരയിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേഷകരുടെ മുന്നിലെത്തിയ താരമാണ് എലീന. അവതാരകയായും നടിയായുമൊക്കെ തിളങ്ങിയ താരം ബിഗ് ബോസ്‌ഷോയിലും എത്തിയിരുന്നു.

ഷോയില്‍ വെച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ ഫക്രുവുമായി താരം പ്രണയത്തില്‍ ആണെന്ന തരത്തിലെ ഗോസിപ്പുകളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഷോയില്‍ നിന്ന് പുറത്ത് വന്നതിനു ശേഷം എലീന ഈ വാര്‍ത്ത നിരസിച്ചിരുന്നു.

തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും ഇങ്ങനെയൊക്കെ വാര്‍ത്ത പ്രചരിക്കുന്നതില്‍ വിഷമമുണ്ടെന്നും താരം പറഞ്ഞിരുന്നു. ഒപ്പം തനിക്ക് ഒരു പ്രണയം ഉണ്ടെന്നും താരം പറഞ്ഞിരുന്നു.

വീട്ടുകാര്‍ സമ്മതിക്കുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും. വീട്ടുകാര്‍ സമ്മതിച്ചാല്‍ കല്യാണം കഴിക്കും. വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കിലും ഇങ്ങനെ തന്നെ കാത്തിരിക്കും.

വീട്ടുകാര്‍ സമ്മതിക്കുമെന്നേ, ഞാന്‍ ഒറ്റമോളല്ലേ അവര്‍ എത്ര കാലം സമ്മതിക്കാതെയിരിക്കും.? എന്നിട്ട് ഞങ്ങള്‍ കെട്ടും’ എന്നും എലീന അന്ന് പറഞ്ഞിരുന്നു.

ഇപ്പോള്‍ ഇവരുടെ പ്രണയത്തിന് ഇരു വീട്ടുകാരും ഗ്രീന്‍ സിഗ്നല്‍ നല്‍കിയിരിക്കുകയാണ്. ഇതോടെ തന്റെ പ്രിയതമനെ കുറിച്ചുള്ള വിവരങ്ങളും എലീന പുറത്ത് വിട്ടിരിക്കുകയാണ്.

ഞങ്ങള്‍ രണ്ടുപേരും രണ്ടു വ്യത്യസ്ത മതക്കാര്‍ ആണ്. അത് തന്നെയായിരുന്നു വീട്ടുകാരുടെ പ്രശ്നവും. എന്നാല്‍ ഇപ്പോള്‍ അവരുടെ എതിര്‍പ്പുകള്‍ ഒക്കെ മാറി അവര്‍ ഹാപ്പിയായി.

കോഴിക്കോട് സ്വദേശിയായ രോഹിത്ത് നായര്‍ ആണ് തന്റെ ജീവിതപങ്കാളിയാകാന്‍ പോകുന്നതെന്നും എഞ്ചിനീയറിംഗ് കഴിഞ്ഞു രോഹിത് ഇപ്പോള്‍ സ്വന്തമായി ബിസിനസ് നടത്തുകയാണെന്നും എലീന പറഞ്ഞു.

ഇതോടെ നിരവധി ആരാധകരാണ് താരത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്. 15 വയസ്സില്‍ പ്രണയം തുടങ്ങി, ഇപ്പോള്‍ അവര്‍ കെട്ടാന്‍ തീരുമാനിച്ചു എന്നാണ് എലീനയുടെ വീഡിയോയ്ക്ക് സാജന്‍ സൂര്യ കമെന്റ് ചെയ്തത്. എന്തായാലും ആരാധകര്‍ എലീനയുടെ കല്യാണത്തിനായുള്ള കാത്തിരിപ്പിലാണ്.

Related posts

Leave a Comment