ഒരു കാലത്ത് സീരിയലിലും സിനിമയിലും നിറഞ്ഞു നിന്ന താരമായിരുന്നു നടി ചന്ദ്ര ലക്ഷ്മണ്‍ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര ലക്ഷ്മണ്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയത്. 2002ല്‍ പുറത്തിറങ്ങി സ്റ്റോപ്പ് വയലന്‍സ് എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു ചന്ദ്ര ലക്ഷമണ്‍ വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. എന്നാല്‍ താരത്തെ എന്നെന്നും ആരാധകരുടെ മനസ്സില്‍ പ്രതിഷ്ഠിച്ചത് സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രമായിരുന്നു. മലയാള സീരിയല്‍ പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രമായി സാന്ദ്ര നെല്ലിക്കാടന്‍ മാറിയതിനു പിന്നില്‍ ചന്ദ്രയുടെ അഭിനയ മികവായിരുന്നു. വര്‍ഷങ്ങളോളം അഭിനയ രംഗത്ത് നിന്നിരുന്ന നടിയെ കഴിഞ്ഞ കുറേ നാളുകളായി കാണാനില്ലായിരുന്നു. ഒടുവില്‍ മടങ്ങി വരവിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍. ഒപ്പം വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ എന്തെന്നും നടി വെളിപ്പെടുത്തുകയാണിപ്പോള്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. കല്യാണം എപ്പോഴാണ്…
Read MoreTag: MARRIAGE
മകളെ കല്യാണം കഴിച്ചു വിടുന്ന സ്വപ്‌നയുടെ കുടുംബം നല്ലതല്ലെന്നു കൊച്ചച്ഛനോടു പറഞ്ഞത് യുവാവിന് പാരയായി; പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ പിന്നാമ്പുറ കഥകള്‍ ഇങ്ങനെ…
ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന ഒരു യുവാവിനെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തിരുവനന്തപുരത്ത് വെച്ച് നടന്ന സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാഹപാര്‍ട്ടിയ്ക്കിടെയായിരുന്നു സംഭവം. കല്ല്യാണം മുടക്കുന്നുവെന്നാരോപിച്ച് ബന്ധുവായ യുവാവിനെയാണ് മര്‍ദ്ദിച്ചത്. സ്വപ്നയ്ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതായും ദൃശ്യങ്ങളില്‍ കാണാം. വധുവിന്റെ വല്യച്ചന്റെ മകനായിരുന്നു ആ യുവാവ്. സ്വപ്‌നയുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കിയ യുവാവ് കൊച്ചച്ഛന്റെ മകളെ ഇവരുടെ ഇളയ സഹോദരനു കല്യാണം കഴിച്ചു കൊടുത്തതിനെ എതിര്‍ത്തതാണ് സ്വപ്നയെ ചൊടിപ്പിച്ചത്. യുവാവ് തന്നെയാണ് ഇപ്പോള്‍ ഈ സംഭവം വെളിപ്പെടുത്തുന്നത്. ഈ വിവാഹം ഉറപ്പിച്ചപ്പോള്‍ ദുബായിലുള്ള സുഹൃത്തു വിളിച്ച് സ്വപ്‌നയുടെ കുടുംബവുമായി ബന്ധം വേണ്ടെന്ന് ഉപദേശിച്ചെന്നും ഇതില്‍ കാര്യമുണ്ടെന്ന് അറിഞ്ഞതോടെ വിവരം കൊച്ചച്ഛനെ അറിയിച്ചെന്നും ഇതാണ് കല്യാണ സ്ഥലത്ത് സ്വപ്‌ന തന്നെ തല്ലാന്‍ കാരണമെന്നും യുവാവ് പറയുന്നു. കല്യാണത്തിന് എത്തിയപ്പോള്‍ കല്യാണം മുടക്കുന്നതിനെ…
Read Moreവീട്ടുകാരെ ധിക്കരിച്ച് വിവാഹം കഴിച്ച് മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി റിട്ട.എസിപി; ഇതുവരെ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല…
വീട്ടുകാരെ ധിക്കരിച്ച് പ്രണയിച്ച് വിവാഹം കഴിച്ച മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി മാതാപിതാക്കള്‍. സംഭവത്തിലെ മുഖ്യപ്രതി പെണ്‍കുട്ടിയുടെ അച്ഛനായ റിട്ട.എസിപിയാണ്. തിരുച്ചിറപ്പിളളി എസിപി ആയിരുന്ന സുന്ദര്‍രാജാണ് മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച തട്ടിക്കൊണ്ട് പോയത്. മകള്‍ ശക്തിപ്രഭ മറ്റൊരു ജാതിയില്‍ പെട്ട കാര്‍ത്തിക് എന്ന യുവാവുമായി പ്രണയത്തിലാവുകയായിരുന്നു. ഇതറിഞ്ഞ വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ അഞ്ചിന് യുവതി വിവാഹിതയായി.വിവാഹം കഴിഞ്ഞ് ഇരുവരും കാര്‍ത്തിക്കിന്റെ വീട്ടിലേക്ക് പോയി. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച എസിപി സുന്ദര്‍രാജും ഭാര്യ അമുതവും കാര്‍ത്തിക്കിന്റെ വീട്ടിലെത്തി മകളെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കാര്‍ത്തികിനെ ഇവര്‍ മുറിയില്‍ പൂട്ടി. ശക്തിപ്രഭയുടെ അമ്മ അമുതം കാര്‍ത്തിക്കിനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവം നടന്ന് രണ്ടു ദിവസമായിട്ടും പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇതുവരെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസിന്…
Read Moreകരിഞ്ഞ കൊറോണക്കാലത്തെ തളിര്‍നാമ്പുകള്‍ ! മകളുടെ വിവാഹദിനത്തില്‍ ഒരു യുവതിയ്ക്കു കൂടി മംഗല്യഭാഗ്യം പകര്‍ന്ന് ദമ്പതികള്‍…
കൊറോണ ലോകത്തെയാകെ ഊഷരമാക്കിക്കൊണ്ടിരിക്കേ ചിലയിടത്തെങ്കിലും നന്മയുടെ പുല്‍നാമ്പുകള്‍ തളിരിടുന്നുണ്ട്. മകളുടെ വിവാഹദിനത്തില്‍ മറ്റൊരു പെണ്‍കുട്ടിക്കു കൂടി വിവാഹഭാഗ്യമൊരുക്കിയ ദമ്പതികള്‍ സമൂഹത്തിന് മാതൃകയാവുകയാണ്. മെയ് രണ്ടിന് രണ്ടു പെണ്‍കുട്ടികളുടെയും വിവാഹം ലളിതമായ ചടങ്ങുകളോടെ നടക്കും. പട്ടണക്കാട് മിറാഷ് ഭവനില്‍ ടി.ആര്‍. തൃദീപ്കുമാറും ഗീതയുമാണ് സാമ്പത്തിക പരാധീനതകള്‍മൂലം വിവാഹം വൈകിയ അന്ധകാരനഴി കളത്തില്‍ ഇന്ദുലേഖയ്ക്കു മംഗല്യത്തിന് അവസരമൊരുക്കിയത്. ഇന്ദുലേഖയും കളമശേരി സ്വദേശി സച്ചിനും തമ്മിലുള്ള വിവാഹം ചെമ്പകശേരി കാവിലും തൃദീപ്കുമാറിന്റെ മകള്‍ മിഷയും വാരനാട് സ്വദേശി ഹരിപ്രസാദുമായുള്ള വിവാഹം മുഹമ്മ വിശ്വഗാജി മഠത്തിലുമാണ് നടക്കുന്നത്. ഇന്ദുലേഖയുടെ വിവാഹത്തിനു തൃദീപ്കുമാര്‍ നല്‍കിയ അഞ്ച് പവന്‍ സ്വര്‍ണവും ചെലവിനുള്ള തുകയും എസ്.എന്‍.ഡി.പി. യൂണിയന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി. കുടുംബത്തിനു കൈമാറി. 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും നല്‍കി. കെ.എസ്.ഡി.പി. ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു, എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി വി.എന്‍.…
Read Moreകല്യാണത്തിനു ശേഷം നവവധു വരന്റെ വീട്ടിലേക്ക് കാറോടിച്ചത് 130 കിലോമീറ്റര്‍ ! ഒരു ലോക്ക് ഡൗണ്‍ വിവാഹത്തിന്റെ കഥയിങ്ങനെ…
ലോക്ക് ഡൗണ്‍ കാലത്ത് നടക്കുന്ന വിവാഹങ്ങളെല്ലാം വ്യത്യസ്ഥത കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഗ്രാഫിക് ഡിസൈനറായ ചിതലി സ്വദേശി ജിനുവിന്റെയും ഇന്‍ഫോസിസ് ജീവനക്കാരി എറണാകുളം വെളിയനാട് സ്വദേശിനി സനാറ്റയുടെയും വിവാഹമാണ് ഇപ്പോള്‍ പുതുതായി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇന്നലെയായിരുന്നു വിവാഹം. ചോറ്റാനിക്കരയില്‍ താലി കെട്ടിയ ശേഷം, രാവിലെ എട്ടരയോടെ വിവാഹവേഷത്തില്‍ തന്നെ വധൂവരന്മാര്‍ നേരെ പുറപ്പെട്ടു, പാലക്കാട്ടു ചിതലിയില്‍ ജിനുവിന്റെ വീട്ടിലേക്ക്. നവവരനെയും അടുത്തിരുത്തി കാറോടിച്ചു വന്നതിന്റെ ആവേശത്തിലാണു സനാറ്റ. വീട്ടിലെത്താന്‍ എടുത്തതു മൂന്നര മണിക്കൂര്‍. ഇതിനിടെ, പലയിടത്തും പൊലീസ് പരിശോധനയുണ്ടായിരുന്നു. ചിതലിയിലെ വീട്ടില്‍ വിരലിലെണ്ണാവുന്ന ബന്ധുക്കള്‍ മാത്രമാണു സ്വീകരിക്കാനുണ്ടായിരുന്നത്. കല്ലേങ്കോണം റിട്ട. എസ്‌ഐ കെ.ജയപ്രകാശിന്റെയും കെ.വി.ലളിതയുടെയും മകനാണു ജിനു. സനാറ്റ വെളിയനാട് ചീരക്കാട്ടില്‍ റിട്ട.അധ്യാപകന്‍ ബാലകൃഷ്ണന്റെയും ഓമനയുടെയും മകളാണ്.
Read Moreഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം ഉറപ്പിച്ചു ! എന്നാല്‍ വിവാഹത്തിനു തലേ രാത്രി വരന്‍ മുങ്ങി; മൂന്നു വര്‍ഷത്തിനു ശേഷം പൊങ്ങിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്; കൊച്ചിയില്‍ നടന്നത്…
ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഉറപ്പിച്ച വിവാഹത്തിന്റെ തലേ രാത്രിയില്‍ മുങ്ങിയ വരനെ മൂന്നു വര്‍ഷത്തിനു ശേഷം കണ്ടെത്തി. ഉദയത്തും വാതില്‍ സ്വദേശിയായ യുവാവിന്റേയും ചേപ്പനം സ്വദേശിനിയുടേയും പ്രേമവിവാഹം 2017ല്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് തലേ ദിവസം യുവാവ് മുങ്ങുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നെടുങ്കണ്ടത്തു നിന്നുമാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ഇരുവരുടെയും പ്രേമം ഇരുവീട്ടുകാരും അംഗീകരിച്ചായിരുന്നു വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. കല്ല്യാണപ്പന്തലും സദ്യയും തുടങ്ങി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് വരന്‍ മുങ്ങിയ വിവരം അറിയുന്നത്. ഇതേത്തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കുകയും ചെയ്തിരുന്നു. ഇയാളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടക്കുമ്പോഴാണ് നെടുങ്കണ്ടത്തു നിന്നും കണ്ടെത്തിയത്. വീട്ടുകാര്‍ക്ക് താല്‍പര്യം ഇല്ലാത്തതിനാലാണ് വിവാഹം കഴിക്കാതെ മുങ്ങിയതെന്ന് ഇയാള്‍ പറഞ്ഞു. ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
Read Moreഇനി എന്തായാലും അഭിനയത്തിലേക്കില്ല ! വിവാഹം നടന്നത് വളരെ രഹസ്യമായി തിരുപ്പതിയില്‍ വച്ച്; തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി നടി ശ്രീജാ ചന്ദ്രന്‍
മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീജ ചന്ദ്രന്‍. സിനിമകളിലും വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലൂടെയാണ് ശ്രീജ പ്രേക്ഷകരുടെ മനസ്സില്‍ കയറിക്കൂടിയത്. തുടക്കത്തില്‍ മലയാളത്തിലായിരുന്നു സജീവമായിരുന്നതെങ്കിലും പതിയെ മലയാളം ഉപേക്ഷിച്ച് ശ്രീജ തമിഴിലേക്ക് പൂര്‍ണമായും മാറുകയായിരുന്നു. ഇപ്പോള്‍ തമിഴ് സീരിയലുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശ്രീജ തന്റെ ദാമ്പത്യത്തെകുറിച്ച് വെളിപ്പെടുത്തിയിരിക്കയാണ്. രഹസ്യമായിട്ടായിരുന്നു തന്റെ വിവാഹമെന്നും നടി വ്യക്തമാക്കി. ബാലചന്ദ്രമേനോന്‍ അവതരിപ്പിച്ച നടിയായിരുന്നു ശ്രീജ ചന്ദ്രന്‍ കൃഷ്ണ ഗോപാല്‍ കൃഷ്ണ എന്ന സിനിമയില്‍ രാധയായിട്ടാണ് ശ്രീജ എത്തിയത്. സഹോദരന്‍ സഹദേവന്‍, വടക്കുംനാഥന്‍, ഭാര്‍ഗവചരിതം എന്നിങ്ങനെ ഏതാനും സിനിമകള്‍ വേഷമിട്ട ശ്രീജയ്ക്ക് സിനിമയില്‍ പിന്നീട് അത്ര വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. കൂടെ അഭിനയിച്ച ആളെത്തന്നെയാണ് ശ്രീജ ഭര്‍ത്താവായി തിരഞ്ഞെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു തങ്ങളുടെ വിവാഹം എന്നാണ് ശ്രീജ വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴ് ടെലിവിഷന്‍ താരം സെന്തിലിന്റെ ഭാര്യയാണ്…
Read Moreഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തിന് ആദ്യഭാര്യയുടെ വക കിടിലന്‍ സര്‍പ്രൈസ് ! ഭാര്യയുടെ സമ്മതമില്ലാതെ മറ്റൊരു വിവാഹം കഴിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കുള്ള പാഠം; വീഡിയോ കാണാം…
വിവാഹം ജീവിതത്തിലെ അപൂര്‍വ മുഹൂര്‍ത്തമാണ്. എന്നാല്‍ വിവാഹം കഴിക്കുന്നത് ശീലമാക്കിയ ആളുകളും നമ്മുടെ ഇടയിലുണ്ട്. അത്തരം ശീലമുള്ള ഒരാള്‍ക്കു കിട്ടിയ പണിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തിന് ക്ഷണിക്കപ്പെടാത്ത അതിഥിയായി ആദ്യ ഭാര്യ എത്തിയതോടെയാണ് ആ വിവാഹത്തിന് ക്ലൈമാക്സായത്. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് അമ്പരപ്പിച്ച സംഭവമുണ്ടായത്. വിവാഹത്തിന് ബന്ധുക്കള്‍ക്കൊപ്പമെത്തിയ യുവതി ഭര്‍ത്താവിനെ വേദിയിലിട്ട് മര്‍ദ്ദിക്കുകയും വിവാഹവസ്ത്രങ്ങള്‍ കീറിക്കളയുകും ചെയ്തു. നസീമാബാദ് സ്വദേശി ആസിഫ് റഫീഖിനെയാണ് ആദ്യ ഭാര്യ മദിഹ മൂന്നാം വിവാഹത്തിനിടെ സദസിന് മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ആസിഫിന്റെ വിവാഹവിരുന്നിനിടെ വേദിയിലേക്ക് എത്തിയ മദിഹയും ബന്ധുക്കളും അതിഥികള്‍ക്ക് മുമ്പില്‍ വെച്ച് ആസിഫിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമത്തിനിടെ ആസിഫിന്റെ വിവാഹവസ്ത്രമെല്ലാം കീറിക്കളഞ്ഞു.തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്തു. അതിനിടെ, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആസിഫിനെ മദിഹയുടെ ബന്ധുക്കള്‍ ചേര്‍ന്ന് പിടികൂടി.…
Read Moreഉപ്പും മുളകില്‍ നിന്നും ലെച്ചു പിന്മാറിയോ ? വിവാഹവും ഹണിമൂണും കഴിഞ്ഞതിനു ശേഷം ലച്ചുവിനെക്കുറിച്ച് ഒരു വിവരവുമില്ല; പരമ്പരയെച്ചൊല്ലി വിവാദപരമ്പര…
മലയാളികളുടെ ഇഷ്ട പരമ്പരകളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ഉപ്പും മുളകും. പതിവ് പരമ്പരയില്‍ നിന്നും വ്യത്യസ്ഥമായി ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളുടെ സ്വാഭാവിക ചിത്രീകരണം പോലെയാണ് ഈ പരമ്പര എന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ചത്. ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ ഈ പരമ്പരയെ ചുറ്റിപ്പറ്റി പുറത്തു വരുന്നത്. പരിപാടിയില്‍ ഏറെ ആരാധകരുള്ള കഥാപാത്രമാണ് ലക്ഷ്മി എന്ന ലച്ചു. നടി ജൂഹി റുസ്തഗി ആണ് ഉപ്പും മുളകില്‍ ലച്ചുവായി എത്തുന്നത്. അടുത്തിടെയാണ് ഈ പരമ്പര ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്. മലയാള പരമ്പര ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയല്‍ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പുംമുളകും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവാക്കിയത്.…
Read Moreവിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് യുവാവ് ! പിറ്റേ ദിവസം കല്യാണം നടന്നു; സംഭവം അറിഞ്ഞ ഭര്‍ത്താവ് യുവതിയെ വിളിച്ചിറക്കി കൊണ്ടുപോയി ചെയ്തത്…
വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജംഗ്ഷനു സമീപം മംഗലത്ത് വീട്ടില്‍ നസീബ്(23) പിടിയിലായത്. വിവാഹ തലേന്ന് രാത്രി യുവതിയെ കല്യാണവീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടു പോകുകയും രാത്രി തിരികെ യുവതിയുടെ വീടിന് സമീപത്ത് എത്തിച്ച് കടന്നുകളയുകയും ചെയ്‌തെന്നുമാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നെങ്കിലും സംഭവം യുവതി ഭര്‍ത്താവിനോടു തുറന്നു പറഞ്ഞു. ഇതോടെ യുവതിയെ ഭര്‍ത്താവ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും തുടര്‍ന്ന് വര്‍ക്കല പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് നസീബിനെ അറസ്റ്റ് ചെയ്തത്.
Read More