ഒ​രേ ന​മ്പ​രി​ല്‍ ര​ണ്ട് ബു​ള്ള​റ്റു​ക​ള്‍ ! അ​ന്വേ​ഷ​ണം ന​ട​ത്തി​യ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍…

ഒ​രേ​ന​മ്പ​റി​ല്‍ ര​ണ്ട് എ​ന്‍​ഫീ​ല്‍​ഡ് ബു​ള്ള​റ്റു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പി​ന്റെ അ​ന്വേ​ഷ​ണം. വ​ട​ക​ര മേ​മു​ണ്ട സ്വ​ദേ​ശി​യു​ടെ പേ​രി​ലും പാ​നൂ​ര്‍ സ്വ​ദേ​ശി​യു​ടെ പേ​രി​ലു​മാ​ണ് കെ.​എ​ല്‍. 04 എ 4442 ​എ​ന്ന ന​മ്പ​റി​ല്‍ റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡ് ബു​ള്ള​റ്റു​ക​ള്‍ ഉ​ള്ള​ത്. 1993ല്‍ ​ആ​ല​പ്പു​ഴ​യി​ലാ​ണ് ഈ ​ന​മ്പ​റി​ല്‍ ബൈ​ക്ക് ര​ജി​സ്റ്റ​ര്‍​ചെ​യ്ത​ത്. ഇ​തി​നു​ശേ​ഷം പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ല​യാ​ളു​ക​ളു​ടെ​പേ​രി​ല്‍ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റി​യി​ട്ടു​ണ്ട്. ഇ​രു​വാ​ഹ​ന​ങ്ങ​ള്‍​ക്കും ഒ​റി​ജി​ന​ല്‍ ആ​ര്‍.​സി.​യും ഉ​ണ്ട്. മേ​മു​ണ്ട സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള ബു​ള്ള​റ്റ് കൈ​മാ​റ്റം​ ചെ​യ്തെ​ങ്കി​ലും ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റി​യി​ട്ടി​ല്ല. വ​ട​ക​ര​യി​ലെ ഒ​രു വ്യാ​പാ​രി​യാ​ണ് ഇ​പ്പോ​ള്‍ ബൈ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​ബൈ​ക്കി​ന് 2022 ജ​നു​വ​രി​യി​ല്‍ വ​ട​ക​ര ആ​ര്‍.​ടി.​ഒ. 2026 വ​രെ കാ​ലാ​വ​ധി പു​തു​ക്കി​ന​ല്‍​കി​യി​ട്ടു​ണ്ട്. പാ​നൂ​ര്‍ സ്വ​ദേ​ശി​യു​ടെ ബു​ള്ള​റ്റ് ഒ​ന്ന​ര​മാ​സം​മു​മ്പ് കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടാ​നാ​യി രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് ഇ​തേ​ന​മ്പ​റി​ല്‍ വ​ട​ക​ര ആ​ര്‍.​ടി. ഓ​ഫീ​സി​ല്‍ ബു​ള്ള​റ്റ് ര​ജി​സ്റ്റ​ര്‍​ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ഇ​രു​വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വ​ട​ക​ര​യി​ലെ​ത്തി​ച്ചു. ചേ​സി​സ് ന​മ്പ​ര്‍ ഹാ​ന്‍​ഡ് മെ​യ്ഡ് പ​ഞ്ചി​ങ് ആ​യ​തി​നാ​ല്‍…

Read More

ഇനി ഗതാഗത നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കീശ കാലിയാകും ! വളവില്‍ ഒളിച്ചിരുന്ന് വാഹനയാത്രക്കാരെ പിടിക്കുന്ന പരിപാടി അവസാനിച്ചു; പുതിയ ‘പിഴയീടാക്കല്‍ പദ്ധതി’ ഇങ്ങനെ…

ഇനി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി. പോലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും വാഹനപരിശോധന ഓണ്‍ലൈനായതോടെ നിയമം ലംഘിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം എന്ന സ്ഥിതിയാണുള്ളത്. പിഴയടയ്ക്കാനുള്ള സന്ദേശം മൊബൈല്‍ഫോണില്‍ വരുമ്പോള്‍ മാത്രമാകും പെട്ടകാര്യം തിരിച്ചറിയുക. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള ഇ-ചെലാന്‍ സംവിധാനം വ്യാപകമായതോടെയാണ് ഈ മാറ്റം. റോഡിലെ വളവുകളില്‍ ഒളിഞ്ഞിരുന്ന് മുന്നിലേക്ക് ചാടിവീണ് പിടികൂടുന്ന പഴയ ശൈലിക്കുപകരം സ്മാര്‍ട്ട് ഫോണില്‍ കുറ്റകൃത്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈന്‍ ചെക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള 900 എന്‍ഫോഴ്‌സ്‌മെന്‍് ഓഫീസര്‍മാരുടെയും മൊബൈല്‍ഫോണുകളില്‍ ഇ-ചെലാന്‍ പ്രവര്‍ത്തിക്കും. യൂണിഫോമിട്ട് ഡ്യൂട്ടിയില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ല, ഗതാഗത നിയമലംഘനങ്ങള്‍ എവിടെവെച്ച് കണ്ണില്‍പ്പെട്ടാലും പിഴചുമത്താം. മൊബൈല്‍ഫോണില്‍ ചിത്രമെടുത്താല്‍ മതി. പരിവാഹന്‍ വെബ്‌സൈറ്റുമായി ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പിഴചുമത്തിയ കാര്യം അറിയിച്ചുകൊണ്ട് വാഹന ഉടമയുടെ മൊബൈല്‍ഫോണിലേക്ക് എസ്.എം.എസ്. എത്തും. ഹെല്‍മെറ്റ്,…

Read More

മോട്ടോര്‍ വാഹന വകുപ്പ് അയഞ്ഞു ! ലൈസന്‍സ് പുതുക്കാന്‍ എച്ചും എട്ടുമൊന്നും ഇനി വേണ്ട; വാഹനം ഓടിക്കാന്‍ അറിഞ്ഞാല്‍ മാത്രം മതിയാകും…

കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കുന്നതില്‍ കടുംപിടിത്തം വെടിഞ്ഞ് മോട്ടോര്‍വാഹന വകുപ്പ്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞില്ലെങ്കില്‍ തല്‍ക്കാലം പിഴ അടയ്‌ക്കേണ്ടതില്ല. അഞ്ചുവര്‍ഷം കഴിയാത്തവ പുതുക്കാന്‍ വീണ്ടും ടെസ്റ്റിന് വിധേയമാകണമെങ്കിലും എച്ചോ, എട്ടോ എടുക്കേണ്ടതില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. ലൈസന്‍സ് പുതുക്കല്‍ സംബന്ധിച്ച് കര്‍ശന നിബന്ധനകളാണ് കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനെതിരേ കടുത്ത എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ഇളവനുവദിച്ചത്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കിയാല്‍ ആയിരം രൂപ പിഴ അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തുന്നതുവരെ പിഴയില്ലാതെ പുതുക്കാം. ഒരു വര്‍ഷം കഴിഞ്ഞാല്‍ പിഴയൊടുക്കണമെന്ന് മാത്രമല്ല, ലേണേഴ്‌സ് ലൈസന്‍സ് എടുത്ത് വീണ്ടും പ്രായോഗിക ക്ഷമത പരീക്ഷയ്ക്ക് വിധേയമാകണം. പക്ഷെ എച്ച് അല്ലെങ്കില്‍ എട്ട് എടുക്കേണ്ട. പകരം വാഹനം ഓടിച്ച് കാണിച്ചാല്‍ മാത്രം മതി.…

Read More