കണ്ണൂരുകാരന്‍ മുഹമ്മദ് പോളക്കാനി പദ്ധതികള്‍ ആസൂത്രണം ചെയ്തത് ജോര്‍ജിയയില്‍ ഇരുന്ന് !ബിജെപി നേതാവിനെയും ജസ്റ്റിസുമാരായ കെമാല്‍പാഷയെയും വധിക്കാന്‍ ലക്ഷ്യമിട്ടു;കനകമല രഹസ്യയോഗത്തിലെ പിടികിട്ടാപ്പുള്ളി പിടിയിലാകുമ്പോള്‍

രാജ്യാന്തര ഭീകരസംഘടന ഐഎസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കേസില്‍ പ്രധാന പ്രതികളിലൊരാളായിരുന്ന മുഹമ്മദ് പോളക്കാനിയെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോര്‍ജിയയിലായിരുന്ന ഇയാളെ രാജ്യത്ത് എത്തിച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോര്‍ജിയയില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഹമ്മദിനെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് കൊച്ചിയിലെത്തിച്ചത്. അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ ഇന്ന് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കൊപ്പം മുഹമ്മദിനേയും കൊച്ചി എന്‍ഐഎ കോടതിയിലെത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ 2016 ഒക്ടോബര്‍ രണ്ടിനു ഗാന്ധിജയന്തി ദിനത്തില്‍ കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പോളക്കാനിയെ ഡല്‍ഹിയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഈ കേസില്‍ ഒമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദി അടക്കമുള്ള ഒന്‍പതു പേരുടെ വിചാരണ 2019 നവംബറില്‍ എന്‍ഐഎ കോടതി പൂര്‍ത്തിയാക്കിയിരുന്നു. പ്രതികള്‍ക്ക് ശിക്ഷയും വിധിച്ചു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികള്‍ ശ്രമിച്ചെന്ന് തെളിയിക്കാനായെങ്കിലും…

Read More