കണ്ണൂരുകാരന്‍ മുഹമ്മദ് പോളക്കാനി പദ്ധതികള്‍ ആസൂത്രണം ചെയ്തത് ജോര്‍ജിയയില്‍ ഇരുന്ന് !ബിജെപി നേതാവിനെയും ജസ്റ്റിസുമാരായ കെമാല്‍പാഷയെയും വധിക്കാന്‍ ലക്ഷ്യമിട്ടു;കനകമല രഹസ്യയോഗത്തിലെ പിടികിട്ടാപ്പുള്ളി പിടിയിലാകുമ്പോള്‍

രാജ്യാന്തര ഭീകരസംഘടന ഐഎസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കേസില്‍ പ്രധാന പ്രതികളിലൊരാളായിരുന്ന മുഹമ്മദ് പോളക്കാനിയെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോര്‍ജിയയിലായിരുന്ന ഇയാളെ രാജ്യത്ത് എത്തിച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജോര്‍ജിയയില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഹമ്മദിനെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് കൊച്ചിയിലെത്തിച്ചത്. അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ ഇന്ന് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കൊപ്പം മുഹമ്മദിനേയും കൊച്ചി എന്‍ഐഎ കോടതിയിലെത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി.

കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ 2016 ഒക്ടോബര്‍ രണ്ടിനു ഗാന്ധിജയന്തി ദിനത്തില്‍ കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പോളക്കാനിയെ ഡല്‍ഹിയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

ഈ കേസില്‍ ഒമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദി അടക്കമുള്ള ഒന്‍പതു പേരുടെ വിചാരണ 2019 നവംബറില്‍ എന്‍ഐഎ കോടതി പൂര്‍ത്തിയാക്കിയിരുന്നു. പ്രതികള്‍ക്ക് ശിക്ഷയും വിധിച്ചു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികള്‍ ശ്രമിച്ചെന്ന് തെളിയിക്കാനായെങ്കിലും ഇവരുടെ ഐഎസ് ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല.

ഏഴാം പ്രതി സജീര്‍ അഫ്ഗാനിസ്ഥാനില്‍ വെച്ച് മരിച്ചിരുന്നു.പ്രതികളില്‍ പിന്നീട് പിടിയിലായ സുബഹാനി ഹാജ മൊയ്ദീന്റെ വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയത്.

ഇറാഖില്‍ പോയി പരിശീലനം നടത്തിയെന്ന് എന്‍ഐഎ കണ്ടെത്തിയ ഇയാളുടെ ശിക്ഷ ശനിയാഴ്ച വിധിക്കും. ഇതിനിടെയാണ് മുഖ്യപ്രതി മുഹമ്മദ് പോളക്കാനി പിടിയിലായിരിക്കുന്നത്.

കനകമല ഗൂഢാലോചനയിലെ ഒന്നാംപ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയുമായിരുന്നു കോടതി വിധിച്ച ശിക്ഷ.

കണ്ണൂരുകാരനായ പോളക്കാനിയെ ജോര്‍ജിയില്‍ നിന്ന മടങ്ങിയെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

ടെലഗ്രാം,വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപയോഗിച്ചായിരുന്നു പോളക്കാരി ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. ഐസിന്റെ കണ്ണിലെ കരടായി മാറിയത് ജസ്റ്റീസ് കെമാല്‍പാഷയും ജസ്റ്റീസ് കെടി ശങ്കരനും ആയിരുന്നു.

മുസ്ലിം വ്യക്തി നിയമത്തെ വിമര്‍ശിച്ചതാണ് കെമാല്‍പാഷയെ ഐസിസിന്റെ ശത്രുപക്ഷത്ത് എത്തിച്ചത്. ലൗജിഹാദില്‍ മുസ്ലിം മതവിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് ജസ്റ്റീസ് കെ ടി ശങ്കരന്റെ വാക്കുകളായിരുന്നു.

ഇതും കെമാല്‍പാഷയേയും ശങ്കരനേയും വകരുത്താന്‍ തന്ത്രങ്ങള്‍ തയ്യാറാക്കുന്നതിലേക്ക് ഐസിസിന്റെ കേരളത്തിലെ പ്രധാനികളെ ചിന്തിപ്പിച്ചു. ബിജെപി നേതാവ് കെ സുരേന്ദ്രനും എറണാകുളം റൂറല്‍ എസ്പി ഉണ്ണിരാജയ്ക്കുമൊപ്പാണ് കെമാല്‍പാഷയേയും ജസ്റ്റീസ് ശങ്കരനേയും വകവരുത്താന്‍ കനകമലയിലെ യോഗത്തിനെത്തിയവര്‍ ആസൂത്രണം നടത്തിയത്.

ഐഎസിന്റെ കേരളഘടകം അന്‍സാറുല്‍ ഖിലാഫയിയെ കുറിച്ച് എന്‍ഐഎ വ്യക്തമായ തെളിവുകള്‍ എന്‍ഐഎയ്ക്കു ലഭിച്ചിരുന്നു. 12 പേരടങ്ങുന്ന അന്‍സാറുല്‍ ഖിലാഫ, ടെലിഗ്രാം മൊബൈല്‍ ആപ്ലിക്കേഷനില്‍ രൂപീകരിച്ച ചാറ്റ് ഗ്രൂപ്പില്‍ നുഴഞ്ഞുകയറിയാണ് എന്‍ഐഎയും കേന്ദ്ര, കേരള ഇന്റലിജന്‍സും ഇവരുടെ പദ്ധതികള്‍ തകര്‍ത്തത്.

ഐഎസ് ആശയങ്ങളുടെ പ്രചാരണത്തിലൂടെയാണു ഗ്രൂപ്പിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നത്. ‘അന്‍സാറുല്‍ ഖിലാഫ-കെഎല്‍’ എന്നായിരുന്നു ഐഎസ് കേരളഘടകം എന്ന പേരില്‍ രൂപവല്‍ക്കരിച്ച സംഘടനയുടെ മുഴുവന്‍ പേര്. ‘കെഎല്‍’ കേരളത്തെയാണു സൂചിപ്പിക്കുന്നതെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. കനകമലയിലെ ഒത്തുചേരലിന് എട്ടുമാസം മുമ്പാണ് ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചത്.

ഐഎസിന്റെ കേരള ഘടകത്തിന്റെ ടെലിഗ്രാം ഗ്രൂപ്പില്‍ നുഴഞ്ഞു കയറിയതാണ് നിര്‍ണായകമായത്. പൂര്‍ണമായും രഹസ്യസംവിധാനമായ ഈ ഗ്രൂപ്പില്‍ വ്യാജപ്പേരുകളിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കയറിപ്പറ്റിയതും വിവരങ്ങള്‍ ചോര്‍ത്തിയതും. ഐഎസിന്റെ ഖിലാഫത്ത് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ പ്രചാരണം.

മതനിരപേക്ഷതയും ജനാധിപത്യവും ഏറ്റവും നികൃഷ്ടമാണെന്നും ഖിലാഫത്ത് മതപരമായ ബാധ്യതയാണെന്നുമുള്ള ആഹ്വാനത്തോടെയാണ് ഇവര്‍ സജീവമായത്.

ഖത്തറിലായിരുന്ന കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മന്‍സീദ് ആണ് സമീര്‍ അലി എന്ന പേരില്‍ ഇതിനു നേതൃത്വം നല്‍കിയതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇവരെയെല്ലാം നിയന്ത്രിച്ചിരുന്നത് മുഹമ്മദ് പോളക്കാനിയായിരുന്നു. ഇയാളുടെ അറസ്റ്റോടെ ഭീകരസംഘത്തില്‍പ്പെട്ട കൂടുതല്‍പേരെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Related posts

Leave a Comment