ഇമ്രാന്‍ വെറും കളിപ്പാവ ! പാക്കിസ്ഥാനില്‍ ഭരണം വീണ്ടും സൈന്യത്തിന്റെ കൈകളിലേക്ക് ! യുഎസ് ഗവേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…

പാക്കിസ്ഥാനില്‍ ഭരണം സൈന്യത്തിന്റെ കൈകളിലേക്കെന്ന് യുഎസ് ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഭരണപരിചയമില്ലെന്നും, ഇമ്രാന്‍ പദവിയേറ്റെടുത്തതോടെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുന്നത് സൈന്യമാണെന്നാണ് യുഎസ് പ്രതിനിധി സഭയിലെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭരണ പരിചയമില്ലാത്ത ആളാണ് ഇമ്രാന്‍ ഖാന്‍. നവാസ് ഷെരീഫിനെ പുറത്താക്കാനായി പാക്ക് പൊതുതിരഞ്ഞെടുപ്പില്‍ ഇമ്രാന് സഹായമായി ആഭ്യന്തര രാഷ്ട്രീയ തലങ്ങളില്‍ സൈന്യം ഇടപെടല്‍ നടത്തി. സൈന്യവും ജുഡീഷ്യറിയും ഇമ്രാന്റെ പാര്‍ട്ടിക്കു ഗുണകരമാകും വിധം അവിശുദ്ധ സന്ധിയിലായിരുന്നു. ഷെരീഫിന്റെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനും ഇരമാന്റെ പാര്‍ട്ടിക്ക് അധികാരത്തിലേക്ക് കടന്നുവരാനുമുള്ള വഴിയൊരുക്കാനും ശ്രമങ്ങള്‍ നടന്നു. നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാര്‍ട്ടികളും സംഘടനകളും പാക്കിസ്ഥാനില്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നവ പാക്കിസ്ഥാന്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ ഇമ്രാന് രാജ്യം നേരിട്ട ഗുരുതര സാമ്പത്തിക പ്രതിസന്ധി തടസ്സമായി. ഇതോടെ വിദേശ ധനസഹായം…

Read More

അതിര്‍ത്തിയില്‍ എന്തിനും തയ്യാറായി യുദ്ധസജ്ജ സേനയെ ഇറക്കാന്‍ ഇന്ത്യ ! ആദ്യ സംഘത്തെ വിന്യസിക്കുക പാക് അതിര്‍ത്തിയില്‍;പാക്കിസ്ഥാന്‍ കൈവിട്ട കളിയ്ക്കു മുതിര്‍ന്നാല്‍ പണി വാങ്ങിച്ചു കൂട്ടും…

അതിര്‍ത്തി മേഖലകളില്‍ യുദ്ധസജ്ജമായ കരസേനാ യൂണിറ്റിനു (ഇന്റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പ് – ഐബിജി) രൂപം നല്‍കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. കാലാള്‍പ്പടയ്ക്കു (ഇന്‍ഫന്‍ട്രി) പുറമേ, ആര്‍ട്ടിലറി, സിഗ്നല്‍, കരസേനയുടെ വ്യോമ വിഭാഗം എന്നിവയില്‍ നിന്നുള്ള സേനാംഗങ്ങള്‍ കൂടി ഉള്‍പ്പെട്ട യൂണിറ്റിന്റെ ആദ്യ സംഘത്തെ പടിഞ്ഞാറന്‍ മേഖലയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിയോഗിക്കും. യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി സേന വൈകാതെ പ്രതിരോധ മന്ത്രാലയത്തെ സമീപിക്കും. അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ കാലാള്‍പ്പടയെക്കാള്‍ ഫലപ്രദമായ സേനാ സംഘം അനിവാര്യമാണെന്ന വിലയിരുത്തലിലാണു യൂണിറ്റിനു രൂപം നല്‍കുന്നത്. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള സേനാംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന യൂണിറ്റ് അതിര്‍ത്തിയിലെ സേനാ നടപടികള്‍ക്കു കൂടുതല്‍ മൂര്‍ച്ച നല്‍കും. സുരക്ഷാ സ്ഥിതി, ഭൂപ്രകൃതി, ദൗത്യം എന്നിവയുടെ അടിസ്ഥാനത്തിലാകും അതിര്‍ത്തിയില്‍ വിവിധയിടങ്ങളില്‍ നിലയുറപ്പിക്കുന്ന യൂണിറ്റിന്റെ ഘടന നിശ്ചയിക്കുക. ആക്രമണം, പ്രതിരോധം എന്നിവയിലൂന്നിയുള്ള രണ്ടു തരം യൂണിറ്റുകളാകും സജ്ജമാക്കുക. ഒരു…

Read More

അടിപൊളി ! ഇന്ത്യയെ അനുകൂലിച്ച് പാകിസ്ഥാനില്‍ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ ! ഉന്നതസുരക്ഷാ മേഖലകളില്‍ വരെ പോസ്റ്റര്‍ കണ്ടതോടെ ആശങ്കയേറി ഇമ്രാന്‍ ഖാന്‍

ഇന്ത്യ അനുകൂല പോസ്റ്ററുകള്‍ ഇസ്ലാമാബാദിന്റെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ആശങ്കയിലായി പാക് സര്‍ക്കാര്‍. ഉന്നത സുരക്ഷാ മേഖലയിലും ‘അഖണ്ഡ ഇന്ത്യ’ എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായി പാകിസ്ഥാന്‍ പൊലീസ് വ്യക്തമാക്കി. അവിഭക്ത ഇന്ത്യയുടെ ഭൂപടവും ബാനറില്‍ ചേര്‍ത്തിരുന്നു. ശിവ സേന നേതാവ് സഞ്ജയ് റൗട്ടിന്റെ പ്രസ്താവന അറസ്റ്റിലായ ആളില്‍ നിന്ന് കണ്ടെടുത്തു. ‘ഇന്ന് ഞങ്ങള്‍ ജമ്മുവും കശ്മീരും പിടിച്ചെടുത്തു. നാളെ ബലൂചിസ്ഥാനും പാക് അധീന കശ്മീരും പിടിച്ചെടുക്കും. അവിഭക്ത ഇന്ത്യ പ്രധാനമന്ത്രി മോദി യാഥാര്‍ഥ്യമാക്കുമെന്നും’ ശിവസേന നേതാവിന്റെ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.പ്രസ്‌ക്ലബ് , സെക്ടര്‍ എഫ്-6, അബ്പര ചൗക്ക് എന്നിവിടങ്ങളിലാണ് ആദ്യം ബാനര്‍ പ്രത്യക്ഷപ്പെട്ടത്. വഴിയാത്രക്കാര്‍ പൊലീസില്‍ അറിയിച്ചപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇന്ത്യാ അനുകൂല ബാനറുകള്‍ കണ്ടെത്തിയ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഇസ്ലമാബാദ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. Posters in Pakistan 😝😝😝 pic.twitter.com/657RSv75ip…

Read More

പാക്കിസ്ഥാനെ എതിര്‍ക്കുന്നത് കപട ദേശീയത പ്രകടിപ്പിക്കുന്ന വര്‍ഗീയവാദികള്‍ മാത്രം; ദുബായിലുള്ള പാക്കിസ്ഥാനികളെ മലയാളികള്‍ പറ്റിച്ചാലും അവര്‍ അത് തിരിച്ച് ചെയ്യില്ല; പാക്കിസ്ഥാനെ പുകഴ്ത്തി മതിവരാതെ സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം: നോക്കിനില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്കു പണി തരുന്ന പാക്കിസ്ഥാനെ വാനോളം പുകഴ്ത്തി സ്വാമി സന്ദീപാനന്ദഗിരി. പാകിസ്ഥാനിലെ ചിന്തകരെയും എഴുത്തുകാരെയുമെല്ലാം മുക്തകണ്ഠം പ്രശംസിക്കാന്‍ സന്ദീപാനന്ദ ഗിരി മറന്നില്ല. പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രുവല്ലെന്നും ചില വര്‍ഗീയവാദികളാണ് ഇങ്ങനെ ചിത്രീകരിക്കുന്നതെന്നും സ്വാമി പറയുന്നു. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തിരുവനന്തപുരം ലൈബ്രറി കൗണ്‍സിലിന്റെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് സന്ദീപാനന്ദഗിരി പാക്കിസ്ഥാന്‍ സ്‌നേഹം വാരിവിതറിയത്. സന്ദീപാനന്ദ ഗിരിയുടെ ആജന്മശത്രുക്കളായ സംഘപരിവാര്‍ കടുത്ത പാക്കിസ്ഥാന്‍ വിരോധം വച്ചു പുലര്‍ത്തുമ്പോള്‍ ശത്രുവിന്റെ ശത്രു മിത്രമെന്ന നിലയിലാണ് സന്ദീപാനന്ദ ഗിരി പാക്കിസ്ഥാനെ നിര്‍ലോഭം പ്രശംസിച്ചത്. പാക്കിസ്ഥാനിലുള്ളവരും സാധാരണക്കാരാണ്. ഇന്ത്യക്ക് പുറത്ത് മലയാളികള്‍ ഏറ്റവും കൂടുതലുള്ള ദുബായില്‍ നല്ലൊരു ശതമാനവും പാക്കിസ്ഥാനികളാണ്. അവര്‍ ആരും ഇന്ത്യാക്കാരെ ആക്രമിച്ചതായി കേട്ടിട്ടില്ല. മലയാളികള്‍ പാകിസ്ഥാനികളെ പറ്റിച്ചാലും അവര്‍ തിരിച്ച് അതു ചെയ്യില്ലെന്നും സ്വാമി പറയുന്നു. അടുത്തിടെ ഉണ്ടായ ഇന്ത്യ-പാക്…

Read More

ഇന്ത്യ പൈന്‍ മരക്കാട് നശിപ്പിച്ചെന്നത് ശരിതന്നെ ! എന്നാല്‍ ഇന്നുവരെ ഒരൊറ്റ മാധ്യമം പോലും ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമായി; റോയിട്ടേഴ്‌സ് ലേഖകനെ മൂന്നാമതും തടഞ്ഞ് പാകിസ്ഥാന്‍

ജാബാ: രാജ്യത്തെ ബുദ്ധിജീവികള്‍ക്കും പാകിസ്ഥാന്‍ അനുകൂലികള്‍ക്കും വേണ്ടത് ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയതിന്റെ തെളിവാണ്. ആക്രമണത്തില്‍ 300ലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നുവെന്നു പറഞ്ഞെങ്കിലും അതിന് തെളിവില്ലാത്തതിനാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ പലരും ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടയില്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്ന റിപ്പോര്‍ട്ട് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തു വിട്ടതോടെ പലരും കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു രംഗത്തുവന്നു. എന്നാല്‍ ഈ വിഷയത്തില്‍ റോയിട്ടേഴ്‌സ് കാണിച്ച അമിതാവേശമാണ് ഇപ്പോള്‍ വിനയായതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളെ കൊണ്ടു പോയി ബോംബിട്ട സ്ഥലങ്ങള്‍ കാണിക്കുമെന്ന് വീമ്പടിച്ച പാക്കിസ്ഥാന്‍ ഇപ്പോള്‍ പറഞ്ഞ വാക്കു വിഴുങ്ങിയിരിക്കയാണ്. ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലാക്കോട്ട് പ്രദേശം സന്ദര്‍ശിക്കാനെത്തിയ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് സംഘത്തെ പാക്ക് സേന തടഞ്ഞു. ഇത് മൂന്നാം തവണയാണ് ഇവരെ പ്രദേശം സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കിയത്. മദ്രസയും അനുബന്ധ കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്ന മലമുകളിലേക്കുള്ള പ്രവേശനമാണു…

Read More

ബലാക്കൊട്ട് ഭീകരകേന്ദ്രങ്ങളില്ലെന്ന പാക്കിസ്ഥാന്റെ വാദങ്ങളെ പൊളിച്ചടുക്കി നാട്ടുകാര്‍ ! മലയുടെ മുകളില്‍ തീവ്രവാദ പരിശീലനം നടത്തിയിരുന്നെന്ന് ഗ്രാമവാസി; തീവ്രവാദക്യാമ്പിനെക്കുറിച്ചുള്ള പരാമര്‍ശം 2011ല്‍ വിക്കിലീക്ക്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ടിലും

ഇന്ത്യന്‍ വ്യോമസേന പ്രത്യാക്രമണം നടത്തിയ ബാലക്കോട്ട് ഭീകരകേന്ദ്രങ്ങളില്ലെന്ന് പറഞ്ഞ പാക്കിസ്ഥാന്റെ വാദങ്ങളെ പൊളിച്ചടുക്കി പ്രദേശവാസികള്‍. മലയുടെ മുകളില്‍ തീവ്രവാദ പരിശീലനം നടത്തിയിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.”അവിടെ ഒരു മതകേന്ദ്രമുണ്ട്. മലയുടെ മുകളില്‍ മുജാഹിദ്ദീനുകളുടെ പരിശീലന ക്യാമ്പാണ്.” മലയുടെ മുകളിലേക്ക് കൈ ചൂണ്ടിയായിരുന്നു ഒരു പ്രദേശവാസി ഇക്കാര്യം പറഞ്ഞത്. ബാലാകോട്ടിലെ ജാബാ ഗ്രാമവാസിയുടേതാണ് വാക്കുകള്‍. അവിടുത്തെ മതകേന്ദ്രത്തില്‍ കുട്ടികള്‍ക്ക് മതപാഠം നല്‍കിയിരുന്നതായും ജെയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയിരുന്നതായും നാട്ടുകാര്‍ തന്നെ പറയുന്നു. അല്‍-ജസീറയാണ് ഇസഌമാബാദില്‍ നിന്നും വടക്ക് 100 കിലോമീറ്റര്‍ മാറി കിടക്കുന്ന ബലാക്കോട്ടേയിലെ ജബയിലെ ഗ്രാമവാസികളുടെ പ്രതികരണം പുറത്തുവിട്ടത്. തീവ്രവാദം തങ്ങളുടെ മണ്ണിലില്ലെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ നടക്കുന്നു എന്ന ആരോപണം പാക്കിസ്ഥാന്‍ നിഷേധിക്കുകയും ചെയ്യുന്നു. എന്നാല്‍ തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയതെന്ന ഇന്ത്യന്‍ വാദങ്ങള്‍ ശരി വെയ്ക്കുന്നതാണ് ഗ്രാമവാസികളുടെ പ്രതികരണം.…

Read More

വിഘടനവാദവും പറഞ്ഞു കൊണ്ട് ഇനി കാഷ്മീര്‍ താഴ്‌വരയില്‍ തോക്കെടുക്കുന്നവരെ ‘ഓണ്‍ ദ സ്‌പോട്ടില്‍’ തീര്‍ക്കും! കുഞ്ഞുങ്ങളെ തിരുത്തിയില്ലെങ്കില്‍ അമ്മമാര്‍ക്ക് കണ്ണീരൊടുങ്ങില്ല; കാഷ്മീരിനെ ഭീകരവിമുക്തമാക്കാന്‍ രണ്ടും കല്‍പ്പിച്ചുള്ള സൈന്യത്തിന്റെ നീക്കം ഇങ്ങനെ…

ശ്രീനഗര്‍: വിഘടനവാദത്തിന്റെ പേരും പറഞ്ഞ് ഇനി കാഷ്മീര്‍ താഴ് വരയില്‍ തോക്കെടുക്കുന്നവരെ കാണുന്നിടത്തു വച്ച് തന്നെ തീര്‍ക്കുമെന്ന് കരസേന. കാഷ്മീരിനെ മോചിപ്പിക്കുമെന്ന് മുദ്രാവാക്യം മുഴക്കുന്ന ഭീകരര്‍ക്ക് കീഴടങ്ങാനുള്ള അവസാന അവസരമാണിതെന്നും സൈന്യം വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ കാഷ്മീരിലെ വിഘടനവാദത്തെ പൂര്‍ണമായും തുടച്ചു നീക്കാനുള്ള ഉറച്ചനടപടികളിലേക്ക് കേന്ദ്രസര്‍ക്കാന്‍ നീങ്ങുകയാണെന്ന വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്. കാഷ്മീരിലെ സേനാ ചുമതലയുള്ള ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ കെജെഎസ് ധില്ലന്‍ നടത്തിയ പത്ര സമ്മേളനം ഇതിനെ ശരിവയ്ക്കുന്നതായിരുന്നു. ആയുധം വച്ച് കീഴടക്കിയില്ലെങ്കില്‍ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നാണ് ധില്ലന്‍ നല്‍കിയ മുന്നറിപ്പ്. വിഘടനവാദവും പാകിസ്ഥാന്‍ അനുകൂല നിലപാടും സ്വീകരിക്കുന്നവര്‍ക്ക് ഇത് അവസാന അവസരമാണെന്നാണ് ലഫ്റ്റനന്റ് ജനറല്‍ കൂടിയായ ധില്ലന്‍ വ്യക്തമാക്കിയത്. പുല്‍വാമ ആക്രമണം നടത്തിയ ജയ്‌ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്നും ധില്ലന്‍ പറഞ്ഞു. ജമ്മുകാഷ്മീര്‍ പോലീസിന്റെയും സിആര്‍പിഎഫിന്റെയും സൈന്യത്തിന്റെയും മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീവ്രവാദികള്‍ക്ക്…

Read More

ഇന്ത്യ എതു നിമിഷവും പ്രത്യാക്രമണം നടത്തുമെന്ന് ഉറപ്പായതോടെ ഭയന്ന് പാകിസ്ഥാന്‍ ! ഇത്തവണ ആലോചിക്കുന്നത് ആളില്ലാ വിമാനങ്ങള്‍ വഴിയുള്ള ആക്രമണം;വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിക്കും; ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇന്ത്യയിലേക്ക്…

പുല്‍വാമയില്‍ മരണമടഞ്ഞ 40 ജവാന്മാരുടെ ജീവന് പകരം ചോദിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ പാകിസ്ഥാന്‍ നീങ്ങുന്നത് കരുതലോടെ. രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന് ഒരേ സ്വരത്തില്‍ പറയുമ്പോള്‍ രണ്ടും കല്‍പ്പിച്ച് സര്‍ക്കാരും മുന്നോട്ടു നീങ്ങുകയാണ്.സാമ്പത്തികമായി നയതന്ത്രപരമായും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് തിരിച്ചടിക്കാന്‍ ഉചിതമായി നടപടി കൈക്കൊള്ളാമെന്നും വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ പാക്കിസ്ഥാനും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തുന്ന സാഹചര്യം മുന്നില്‍ കണ്ട് ഭീകരകേന്ദ്രങ്ങള്‍ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ജീവന് പകരം ചോദിക്കുന്നത് ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെയായിരിക്കുമെന്ന് സൂചനയാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്നത്. ഒരിക്കല്‍ പരീക്ഷിച്ച മിന്നലാക്രമണം ആവര്‍ത്തിക്കുന്നത് ആത്മഹത്യാപരമാകുമെന്ന കണക്കുകൂട്ടലിലാണിത്. ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ പാക് സൈന്യവും ഭരണകൂടവും ജാഗ്രതയിലാണ്. അതിര്‍ത്തി ലംഘിക്കുന്നത് യുദ്ധത്തിലേക്കടക്കം നയിക്കുമെന്നതിനാല്‍ അക്കാര്യത്തിലും കരുതലോടെ നീങ്ങാനാണ്…

Read More

തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും പാകിസ്ഥാന്‍ കോപ്പുകൂട്ടുന്നതായി യുഎസ് ഇന്റലിജന്‍സ് ഏജന്‍സി; മുംബൈ ഭീകരാക്രമണത്തിന് മുമ്പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയതും ഇതേ ഏജന്‍സി…

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതോടെ രാജ്യത്ത് വന്‍തോതിലുള്ള ഭീകരാക്രമണത്തിനും വര്‍ഗീയ കലാപങ്ങള്‍ക്കും പാകിസ്ഥാന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി മുന്നറിയിപ്പ്. മുമ്പ് മുംബൈ ഭീകരാക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യയില്‍ കടല്‍ത്തീരങ്ങള്‍ വഴി ഭീകരര്‍ നുഴഞ്ഞുകയറാനും ആക്രമണം നടത്താനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ അമേരിക്കയിലെ ഇന്റലിജന്‍സ് ഏജന്‍സിയുടേതാണ് ഇപ്പോഴത്തെ ജാഗ്രതാ നിര്‍ദ്ദേശവും എന്നതിനാല്‍ കേന്ദ്രം ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ കലാപം സൃഷ്ടിച്ചാല്‍ അത് രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന് പാകിസ്ഥാന് നന്നായറിയാമെന്നും ഇന്ത്യ കൂടാതെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനും ഭീകരസംഘടനകളുടെ ലക്ഷ്യമാണെന്നും ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ഡാന്‍ കോട്‌സ് അറിയിച്ചു. പാക്കിസ്ഥാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആക്രമണത്തിന് ഒരുങ്ങുന്നതെന്ന് വ്യക്തമാക്കിയാണ് രാജ്യത്തിന് വിവരങ്ങള്‍ കൈമാറിയിട്ടുള്ളത്. ലോകവ്യാപകമായി ഭീകരപ്രവര്‍ത്തകരുടെ നീക്കങ്ങള്‍ പഠിച്ച് വിലയിരുത്തുന്ന സമിതി യോഗത്തിലാണ് ഡാന്‍ കോട്സ് ഈ വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരെ നടത്തുന്ന പടനീക്കം എന്ന നിലയിലാണ്…

Read More

മനുഷ്യരാശിക്കു ഏറ്റവും വലിയ ഭീഷണി പാകിസ്ഥാന്‍ ! നമ്മുടെ അയല്‍രാജ്യത്ത് തഴച്ചുവളരുന്നത് സിറിയയേക്കാള്‍ മൂന്നു മടങ്ങ് ഭീകരവാദം; പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യം…

മനുഷ്യരാശിയ്ക്ക് ഏറ്റവും വലിയ ഭീഷണി പാകിസ്ഥാനെന്നു റിപ്പോര്‍ട്ട്. ആഗോളഭീകരതയുടെ കളിത്തൊട്ടിലായ പാകിസ്ഥാനില്‍ തഴച്ചു വളരുന്ന ഭീകരവാദം സിറിയയുടേതിനേക്കാള്‍ മൂന്നിരട്ടിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്നു തയാറാക്കിയ ‘ഹ്യുമാനിറ്റി അറ്റ് റിസ്‌ക്- ഗ്ലോബല്‍ ടെറര്‍ ത്രെട്ട് ഇന്‍ഡിക്കേറ്റ് (ജിടിടിഐ)’ റിപ്പോര്‍ട്ടിലാണു പാക്കിസ്ഥാനെതിരേ ഗുരുതര പരാമര്‍ശങ്ങളുള്ളത്. അഫ്ഗാനിലെ താലിബാന്‍, ലഷ്‌കറെ തൊയ്ബ എന്നിവയാണു രാജ്യാന്തര സുരക്ഷയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന സംഘങ്ങള്‍. ഭീകരര്‍ക്കു താവളമൊരുക്കി ലോകത്തിനാകെ ഭീഷണിയാകുന്ന രാജ്യങ്ങളില്‍ പാക്കിസ്ഥാനാണു മുന്നില്‍. ലോകത്തെ ഭീകരരുടെ കണക്കുകള്‍ നോക്കിയാല്‍ അവയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നതു പാക്കിസ്ഥാനിലാണെന്നു കാണാം. അഫ്ഗാനിസ്ഥാനിലും ഭീകരസംഘങ്ങളുടെ സാന്നിധ്യമുണ്ട്. പാക്കിസ്ഥാന്റെ സഹായത്തോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവി ദശകത്തില്‍ നേരിടേണ്ട സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും എടുക്കേണ്ട നയതീരുമാനങ്ങളെക്കുറിച്ചുമാണ് 80 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പലവിധ തീവ്രവാദങ്ങള്‍ വര്‍ധിക്കുന്നതും ആയുധങ്ങളുടെ ദുരുപയോഗവും സാമ്പത്തിക പ്രയാസങ്ങളും ഇക്കാലയളവില്‍ ജനങ്ങളെ ദോഷകരമായി…

Read More