കമന്റടിച്ചവരും ട്രോളിയവരും കണ്ടം വഴി ഓടാന്‍ റെഡിയായിക്കോ ! പാര്‍വതിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ ആദ്യത്തെയാള്‍ അറസ്റ്റില്‍; ബാക്കിയുള്ളവര്‍ പിറകേ…

കൊച്ചി: നടി പാര്‍വതിയെ ട്രോളിയവര്‍ ഇനി കണ്ടം വഴി ഓടേണ്ടിവരും. നടിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ കൊച്ചി പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉച്ചക്ക് കോടതിയില്‍ ഹാജരാക്കും. പാര്‍വതിക്കെതിരായ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് പ്രിന്‍േറായെ കൊച്ചി പോലീസ് അറസറ്റ് ചെയ്തത്. തനിക്കെതിരേ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് നടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലും ഡിജിപിക്കും പാര്‍വ്വതി പരാതി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി. കസബയുടെ പേരില്‍ തുടങ്ങിയ വിവാദം ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ കത്തിപ്പടരുകയാണ്. ആയിരക്കണക്കിനാളുകളാണ് പാര്‍വതിയെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തത്. പ്രിന്റോയുടെ അറസ്റ്റ് പലരെയും ഭയപ്പെടുത്തിയിരിക്കുകയാണ്.

Read More

കഞ്ചാവടിച്ച പേപ്പട്ടികളോട് എന്തു പറയാന്‍ !തന്നെ പട്ടിയെന്നു വിളിച്ച പ്രതാപ് പോത്തന് ജൂഡ് ആന്റണിയുടെ മറുപടി ഇങ്ങനെ…

കസബ വിവാദം അതിന്റെ പരിധികള്‍ വിട്ട് കത്തിപ്പടരുകയാണ്. പാര്‍വതിയും സംവിധായകന്‍ ജൂഡ് ആന്റണിയും തമ്മിലുള്ള പോരാട്ടമാണ് കളത്തിന് കൂടുതല്‍ ചൂട് പകര്‍ന്നത്. ഇപ്പോള്‍ പാര്‍വതി ബാറ്റണ്‍ പ്രതാപ് പോത്തന് കൈമാറിയതോടെ സംഭവം ഹൈ വോള്‍ട്ടേജിലെത്തിയിരിക്കുകയാണ്. പ്രതാപ് പോത്തന്‍-ജുഡ് ആന്റണി പോരാട്ടത്തില്‍ ആദ്യ വെടിപൊട്ടിച്ചത് പ്രതാപ് പോത്തനാണ്. ജൂഡ് ആന്റണിയെ പച്ചത്തെറി വിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയാണ് പ്രതാപ് പോത്തന്‍ ചെയ്തത്. നിങ്ങള്‍ ഒന്നുമല്ലെന്നും ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള് മാത്രമാണെന്നുമായിരുന്നു പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രതാപ് പോത്തന്റെ ഫേസ്ബുക്ക പോസ്റ്റ് ഇങ്ങനെ… ‘ A Patti is always a Patti if his name is Jude..hey Jude u have done nothing y ou r just just a lackey ..and when it comes to judgement day…

Read More

പാര്‍വതിയെ മലയാള സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം ? പാര്‍വതിയ്ക്കും ഗീതു മോഹന്‍ദാസിനുമെതിരേ നടപടിയെടുക്കാനൊരുങ്ങി അമ്മ

അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കും ഗീതുമോഹന്‍ദാസിനുമെതിരേ അമ്മ നടപടിക്കൊരുങ്ങുന്നു. പാര്‍വതിയും ഗീതുവും ഉള്‍പ്പെടുന്ന വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുമായി സഹകരിക്കാന്‍ അമ്മ തയ്യാറാകാത്തതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് ചിലര്‍ പറയുന്നു. അമ്മ ജനറല്‍ സെക്രട്ടി കൂടിയായ മമ്മൂട്ടിക്കെതിരെയാണ് പാര്‍വതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനുമായി സഹകരിക്കാന്‍ വിരലിലെണ്ണാവുന്ന നടിമാര്‍ മാത്രമേ തയ്യാറായിട്ടുള്ളൂ. അമ്മയെ ഭയന്നിട്ടാണ് മറ്റ് നടിമാര്‍ സഹകരിക്കാത്തതെന്നാണ് വനിതാ സംഘടനാ ഭാരവാഹികള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പാര്‍വതിയെ ഇനി മലയാള സിനിമയില്‍ സഹകരിപ്പിക്കാതിരിക്കാനാണ് നീക്കം. പാര്‍വതിയെ അധികം സിനിമകളില്‍ സഹകരിപ്പിക്കാതിരിക്കാന്‍ നിര്‍മാതാക്കളും സംവിധായകരും താരങ്ങളും ഉള്‍പ്പെടുന്ന വന്‍വിഭാഗം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് കൂടിയായ സംവിധായകന്‍ രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ദുല്‍ഖര്‍ സല്‍മാനും സഹകരിച്ചേക്കില്ലെന്നാണ് സൂചനകള്‍. മമ്മൂട്ടിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാന്‍…

Read More

എന്റെ വീട്ടിലും ഉണ്ട് ഒരു സുജാത; സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് നടി പാര്‍വതിയുടെ തുറന്നു പറച്ചില്‍ വൈറലാകുന്നു…

മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച് അവരെ ഉയരങ്ങളിലെത്തിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് ഉദാഹരണം സുജാതയിലെ മഞ്ജുവാര്യര്‍ അഭിനയിച്ച കഥാപാത്രം. ആ ചിത്രം കണ്ട ശേഷം സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് നടി പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റ് വൈറലാവുകയാണ്. കുറിപ്പിനൊപ്പം അവരുടെ ഒരു ചിത്രവും പാര്‍വതി പോസ്റ്റ് ചെയ്തു. സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ… അഭിമാനത്തോടെ തന്നെ പറയട്ടെ ചാര്‍ളിയുടെ നിര്‍മ്മാതാക്കളും എന്റെ സുഹൃത്തുക്കളുമായ മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുവും ചേര്‍ന്നൊരുക്കിയ ഉദാഹരണം സുജാത എന്ന ചിത്രം മികച്ച ടീമിന്റേതാണ്. മികച്ച സംവിധായകനും അഭിയപ്രതിഭകളുമുള്ള ഈ ചിത്രം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്. മക്കളെ വീട്ടു ജോലിക്കയയ്ക്കാന്‍ എന്റെ ചേച്ചി ആഗ്രഹിക്കുന്നില്ല. അവരെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നാണ് ചേച്ചിയുടെ ആഗ്രഹം. താന്‍ സഹിച്ചതുപോലെയുള്ള കഷ്ടപ്പാടുകള്‍ മക്കള്‍ ഒരിക്കലും സഹിക്കരുതെന്ന് അവര്‍ക്കാഗ്രഹമുണ്ട്. വളരെയധികം ശാരീരികാധ്വാനമുള്ള ജോലിയാണ് വീട്ടുജോലി. സ്വപ്നം…

Read More

പാര്‍വതി രതീഷ് വിവാഹിതയാകുന്നു, വരന്‍?

രതീഷിന്റെ മകള്‍ പാര്‍വതി രതീഷ് വിവാഹിതയാകുന്നു. കോഴിക്കോട് ഉമ്മലത്തൂര്‍ സ്വദേശി മിലുവാണു വരന്‍. സെപ്റ്റംബര്‍ ആറിനാണു വിവാഹം. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ വച്ചാകും വിവാഹം നടക്കുക. എന്നാല്‍ വിവാഹത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പാര്‍വതി പുറത്തു വിട്ടിട്ടില്ല. പാര്‍വതിയടക്കം നാലുമക്കളാണ് നടന്‍ രതിഷിന് ഉള്ളത്. അച്ഛന്‍ രതീഷിന്റെ അമ്മ ഡയാനയുടെയും വേര്‍പാടിനെ തുടര്‍ന്ന് മക്കള്‍ തനിച്ചാകുകയായിരുന്നു. സുരേഷ് ഗോപിയും നിര്‍മ്മാതാവ് സുരേഷ് കുമാറും മമ്മൂട്ടിയുമടക്കം സിനിമ മേഖലയിലുള്ള സഹപ്രവര്‍ത്തകരാണു രതീഷിന്റെ മരണ ശേഷം മക്കള്‍ക്കു സഹായമായിരുന്നത്. 2015 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് പാര്‍വതി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.  

Read More

ഇതൊക്കെയാണോ മാധ്യപ്രവര്‍ത്തകരുടെ ജോലി! അത് എന്നെയും നിര്‍മ്മാതാവിനെയും മാത്രം ബാധിക്കുന്ന കാര്യമാണ്; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച് പാര്‍വതി

മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ സ്വകാര്യതയിലേയ്ക്ക് ആവശ്യമില്ലാതെ കടന്നുവരുന്നുവെന്ന പരാതി ഒട്ടുമിക്ക സിനിമാതാരങ്ങളും ഉന്നയിക്കുന്നതാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നുകൂടി അറിയപ്പെടുന്ന പാര്‍വതി കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാര്‍വതി ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം… മാധ്യമങ്ങളോട്, ധാര്‍മ്മികത അല്ലെങ്കില്‍ വര്‍ക്ക് എത്തിക്‌സ് എന്നതുകൊണ്ട് നിങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് എന്റെ പ്രതിഫലം എത്രയാണെന്ന് ഞാനൊരു ചാനലിലും പത്രത്തിനും നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതായി എനിക്കോര്‍മ്മയില്ല. എന്റെ പ്രതിഫലമെത്രയാണെന്ന് ചോദിച്ചുകൊണ്ട് ഇപ്പറഞ്ഞവരാരും എന്നെ വിളിച്ചിട്ടുമില്ല. എന്നാല്‍ ചില വെബ്‌സൈറ്റുകളും ചാനലുകളും (ഫിലിമിബീറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, മെട്രോമാറ്റിനി തുടങ്ങിയവ) എന്റെ പ്രതിഫലം സംബന്ധിച്ച് ചില വാര്‍ത്തകള്‍ ഇറക്കുകയും ഞാന്‍ എന്തുകൊണ്ട് പ്രതിഫലം ഉയര്‍ത്തി എന്നതിനെക്കുറിച്ച് ചര്‍ച്ച് നടത്തുകയും ചെയ്തു. എത്രമാത്രം വസ്തുതാവിരുദ്ധമാണ് ഇവയൊക്കെ. ഇതാണോ…

Read More

തിയേറ്ററില്‍ ആളുകള്‍ എന്നെ മാത്രമെ കാണു! പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്തതിന് കാരണമിതാണ്; പാര്‍വതി മനസുതുറക്കുന്നു

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് പാര്‍വതി ഉയര്‍ന്നു കഴിഞ്ഞു. പാര്‍വതിയുടെ അഭിനയ മികവ് തന്നെയാണ് അതിനുകാരണമായി എടുത്തുകാണിക്കപ്പെടുന്നത്. എന്നാല്‍ ബിഗ്‌സ്‌ക്രീനിലല്ലാതെ പാര്‍വതിയെ പൊതുവേദികളില്‍ കണ്ടിട്ടേയില്ല. പൊതുവേദികളിലോ പൊതുചടങ്ങുകളിലോ പാര്‍വതി പങ്കെടുക്കാറില്ല എന്നതാണ് വാസ്തവം. അതിന് പാര്‍വതിക്ക് വ്യക്തമായ കാരണങ്ങളുമുണ്ട്. പൊതുവേദികളില്‍ എത്താത്തതിന് പാര്‍വതി പറയുന്ന കാരണങ്ങളിതൊക്കെയാണ്. എപ്പോഴും ഉദ്ഘാടനങ്ങളിലും പൊതുപരിപാടികളിലും എന്നെ കണ്ടാല്‍ തിയേറ്ററിലും എന്നെ മാത്രമെ കാണാന്‍ കഴിയു. ഞാന്‍ അവതരിപ്പിക്കുന്ന കാഥാപാത്രത്തെ കാണാന്‍ അവര്‍ക്ക് കഴിയാതെ പോവും. അതോടെ ആ കഥാപാത്രത്തെ മനസിലാക്കാനും അംഗീകരിക്കാനും പ്രേക്ഷകര്‍ക്ക് കഴിയാതെ വരും. എല്ലാ ദിവസവും എന്നെ ആളുകള്‍ കണ്ടാല്‍, തീയേറ്ററില്‍ പാര്‍വതി നഴ്സായി അഭിനയിച്ചാല്‍ അതു ഒരു ഫാന്‍സി ഡ്രസ് പോലെയാകും. ടേക്ക് ഓഫിലെ സമീറ എന്ന കഥാപാത്രം ഒരു കുട്ടിയുടെ അമ്മയാണ് അപ്പോള്‍ ഞാന്‍ മെലിഞ്ഞിരുന്നാല്‍ ശരിയാകില്ല. ഒരു അമ്മയുടെ ശരീരത്തിലുണ്ടാകുന്ന കൊഴുപ്പുകള്‍ എന്റെ…

Read More

അവസരം നല്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന്‌, ‘മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്’ എന്നൊക്കെ പറഞ്ഞപ്പോള്‍ സിനിമ വേണ്ടെന്ന് വച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി

ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തലുമായി നടി പാര്‍വതി രംഗത്ത്. സിനിമയില്‍ അവസരം കിട്ടാന്‍ ചില സംവിധായകരും മറ്റും കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടതായി നടിയുടെ തുറന്നുപറച്ചില്‍. മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് നിലവിലുണ്ടെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പാര്‍വതി. ഇത് തങ്ങളുടെ അവകാശമെന്ന നിലയിലാണ് പലരും ആവശ്യപ്പെടുന്നതെന്നാണ് പാര്‍വതി പറയുന്നത്. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്നി പരിപാടിയിലാണ് പാര്‍വതി ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ റേഡിയോ അവതാരകന്‍ മാത്തുക്കുട്ടി നടത്തിയ അഭിമുഖം ക്രോസ് പോസ്റ്റ് നെറ്റ് വര്‍ക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സംപ്രേക്ഷണം ചെയ്തത്. ജീവിത ഉപദേശം പോലെ ‘മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്’ എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. അങ്ങനെയാണെങ്കിð എനിക്കത് വേണ്ടെന്നു ഞാന്‍ പറഞ്ഞു. നോ പറയാനുള്ള അവകാശം നമുക്കുണ്ടെന്നുóനമ്മള്‍ തന്നെയാണ് തിരിച്ചറിയേണ്ടത്.  വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. അതില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു…

Read More

ജഗതിയുടെ അനുഭവം എല്ലാവര്‍ക്കും സൂചന: പാര്‍വതി

സിനിമയിലോ ജീവിതത്തിലോ ഈ ലോകത്തിന് ആരും അനിവാര്യരല്ലെന്ന് നടി പാര്‍വതി. സിനിമ മേഖലയില്‍ നമ്മള്‍ ഓരോരുത്തരും അനിവാര്യമാണെന്ന ചിന്ത എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അത്തരം ചിന്തകള്‍ക്ക് സ്ഥാനമില്ലെന്ന സൂചനയാണ് ജഗതി ശ്രീകുമാറിന്റെ ജീവിതം കാട്ടിത്തരുന്നതെന്ന് പാര്‍വതി പറയുന്നു. ഈ ലോകത്ത് ആരും അനിവാര്യമല്ല. പല സിനിമയുടെയും അഭിഭാജ്യഘടകമായിരുന്നു ജഗതി. നമ്മളില്ലെങ്കിലും ആ ലോകം മുന്നോട്ട് പോകുമെന്ന പോലെ അദ്ദേഹമില്ലതെയും സിനിമാ ലോകം മുന്നോട്ട് പോകുന്നു. അതുകൊണ്ട് ജഗതി സാറിന്റെ അനുഭവം ഓരോരുത്തരുടെയും ഉള്ളില്‍ ഉണ്ടാകണമെന്നും അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ അഹങ്കാരമെല്ലാം മാറിക്കിട്ടുമെന്നും പാര്‍വതി കൂട്ടിച്ചേര്‍ക്കുന്നു. ആത്മവിശ്വാസമുള്ള സ്ത്രീകളെ കണ്ടാല്‍ അഹങ്കാരിയായി തോന്നും. എന്നാല്‍ പുരുഷനാണെങ്കില്‍ അത് അവന്‍റെ ആത്മവിശ്വാസമയി ലോകം കരുതുന്നുവെന്നും പാര്‍വതി പറയുന്നു. പാര്‍വതി മുഖ്യവേഷത്തിലെത്തിയ ടേക്ഓഫ് തിയറ്ററുകളില്‍ ഗംഭീര വിജയം നേടിയിരുന്നു.

Read More