പാര്‍വതി മികച്ച നടിയാകുമ്പോള്‍ ടേക്ക് ഓഫിലെ യഥാര്‍ത്ഥ നായിക ഇപ്പോള്‍ എവിടെ ? എല്ലാം നഷ്ടമായി നാട്ടിലെത്തിയ മെറീന ഇപ്പോള്‍ ബേക്കറി ജീവനക്കാരി; നാട്ടില്‍ തൊഴിലെന്ന വാഗ്ദാനവും പാഴ്‌വാക്കായി…

കലാപകലുഷിതമായ ഇറാഖില്‍ അകപ്പെട്ടു പോയ മലയാളി നഴ്‌സുമാരുടെ ജീവിതം പറഞ്ഞ ടേക്ക് ഓഫ് ബോക്‌സ് ഓഫീസില്‍ വന്‍വിജയം നേടിയ സിനിമയാണ്. ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മേക്കപ്പ്, പശ്ചാത്തലസംഗീതം, കലാസംവിധാനം, മികച്ച നടി എന്നിങ്ങനെ വീണ്ടും അംഗീകാരങ്ങള്‍വാരിക്കൂട്ടുമ്പോള്‍ സിനിമയ്ക്ക് പ്രചോദനമായ യഥാര്‍ത്ഥ സംഭവത്തിലെ യഥാര്‍ത്ഥ നായിക ആരോരും അറിയാതെ കഷ്ടത അനുഭവിച്ചു കഴിയുകയാണ്. കോട്ടയം സ്വദേശി മറീനയും 45 മലയാളി നഴ്സുമാരും നേരിട്ട പ്രശ്നവും അവര്‍ പ്രതിസന്ധിയെ അതിജീവിച്ച് കേരളത്തില്‍ എത്തിയതുമായിരുന്നു ടേക് ഓഫിലൂടെ സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞത്. ജോലി ഉപേക്ഷിച്ച ഇറാഖില്‍ നിന്നും നാട്ടിലെത്തി വീട്ടിലിരിക്കുന്ന മെറീന മൂന്ന് വര്‍ഷമായി പള്ളിക്കത്തോട്ടുള്ള ബേക്കറിയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ്. സിനിമയുടെ അവസാന രംഗത്ത് മെറീനയ്ക്കും കുടുംബത്തിനുമൊപ്പം നായിക പാര്‍വ്വതി നില്‍ക്കുന്ന ചിത്രവും കാണിക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി വലിയ സഹായമാണ് മെറീന ചെയ്തു കൊടുത്തത്. ഇറാഖ് ആശുപത്രിയില്‍ വെച്ച്…

Read More

അടിതെറ്റിയാല്‍ പൃഥിയും വീഴും ! പാര്‍വതിയുടെ പിന്നാലെ ഓടിയ പൃഥിരാജ് നെഞ്ചുംതല്ലി വീഴുന്ന വീഡിയോ വൈറല്‍…

പൃഥിരാജും പാര്‍വതിയും തകര്‍ത്തഭിനയിച്ച ചിത്രമാണ് ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍.യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയെടുത്ത സിനിമ വമ്പന്‍ ഹിറ്റായിരുന്നു.ഈ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ട്വിറ്ററിലൂടെ പൃഥി തന്നെയാണ് വീഡിയോ പുറത്തു വിട്ടത്. ചിത്രീകരണത്തിനിടയിലെ ഒരു വീഴ്ചയാണ് വീഡിയോയില്‍ കാണുന്നത്. തനിക്കെതിരേയുള്ള വിമര്‍ശനങ്ങളെയും ട്രോളുകളെയും വളരെ പോസിറ്റീവായി സമീപിക്കുന്ന താരമാണ് പൃഥി. കരിയറിന്റെ തുടക്കം മുതല്‍ ട്രോളന്മാരുടെ ഇഷ്ടതാരമാണ് പൃഥി. ഇതിനിടയ്ക്കാണ് താന്‍ വീഴുന്ന വീഡിയോ താരം തന്നെ പുറത്തു വിട്ടത്. എന്നാല്‍ സെല്‍ഫ് ട്രോളിന്റെ ഭാഗമായാണോ താരം ഈ വീഡിയോ പുറത്തു വിട്ടതെന്ന സംശയവും ആരാധകര്‍ക്കുണ്ട്. ഗാനരംഗത്ത് ഓടിവരുന്നതിനിടയില്‍ പൃഥി മലര്‍ന്നടിച്ചു വീഴുന്നതായാണ് വീഡിയോയില്‍ കാണുന്നത്. Action! 😝 😝 @PrithviOfficial pic.twitter.com/a2TQ8PAqBG — ethnofest (@ethno_offl) February 28, 2018

Read More

പാര്‍വതിയെ വിടാന്‍ ഭാവമില്ല ! മൈസ്റ്റോറിയിലെ രണ്ടാം ഗാനത്തിനു നേരെയും സൈബര്‍ ആക്രമണം; ഡിസ്‌ലൈക്കുകള്‍ കൂടുന്നു; വീഡിയോ കാണാം…

മൈസ്റ്റോറിയിലെ രണ്ടാം ഗാനത്തിനു നേരെയും സൈബര്‍ ആക്രമണം. പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന മൈസ്റ്റോറിയിലെ കഥകള്‍ എന്നു തുടങ്ങുന്ന രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ഗാനമാണ് പുറത്തുവിട്ടത്. ആദ്യഗാനത്തിന് നേരെയുണ്ടായ ഡിസ്‌ലൈക്ക് ആക്രമണം രണ്ടാം ഗാനത്തിലും തുടരുകയാണ്. ഇപ്പോള്‍ തന്നെ 5000 ലോക്കും 10000 ഡിസ്ലൈക്കും ആയി. മൈ സ്‌റ്റോറിയിലെ ആദ്യ ഗാനത്തിന് 20 ലക്ഷത്തോളം കാഴ്ചക്കാരെ ഇതുവരെ യൂട്യൂബില്‍ ലഭിച്ചുകഴിഞ്ഞു. ഈ ഗാനത്തിന് ഒന്നര ലക്ഷത്തിലധികം ഡിസ്ലൈക്കുകള്‍ ലഭിച്ചപ്പോള്‍ 50000 അടുത്ത് ലൈക്കുകള്‍ മാത്രമാണ് കിട്ടിയത്. ചിത്രത്തിലെ നായികയായ പാര്‍വതിയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണിത്. ഇതിന് മാറ്റമില്ലെന്നതാണ് രണ്ടാം ഗാനത്തിന് നേരെയുള്ള ആക്രമണത്തില്‍ നിന്നും വ്യക്തമാകുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്ന പാട്ടിന് വരികള്‍ എഴുതിയത് ഹരിനാരായണനാണ്. മമ്മൂട്ടി നായകനായ കസബ സിനിമയെക്കുറിച്ചുള്ള പരാമര്‍ശമാണ് പാര്‍വതിയ്‌ക്കെതിരേ സൈബര്‍ ആക്രമണം അഴിച്ചു വിടുന്നതിലേക്ക് കാര്യങ്ങള്‍…

Read More

‘അടിയില്‍ ഇടാന്‍’ പാര്‍വതി മറന്നു പോയോ; സദാചാരത്തെക്കുറിച്ച് സംസാരിക്കുന്ന നടി ഇനിയെങ്കിലും അടിവസ്ത്രം കാണിക്കരുത്; പാര്‍വതിയെ തേച്ചൊട്ടിച്ച് മറ്റൊരു യുവനടി

കസബ സിനിമയെ ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ വച്ച് വിമര്‍ശിച്ചപ്പോള്‍ മുതല്‍ നടി പാര്‍വതിക്ക് കണ്ടകശനിയാണ്. കസബയിലെ നായകന്‍ മമ്മൂട്ടിയുടെ ആരാധകര്‍ പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിരുന്നു പാര്‍വതിയും പൃഥ്വിരാജും ഒരുമിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന ഗാനത്തിന് നേരെയുള്ള ഡിസ് ലൈക്ക് ആക്രമണം. എന്നാല്‍ അതേ ഗാനത്തിലെ ഒരു രംഗം ചൂണ്ടിക്കാട്ടി പാര്‍വതിയെ വിമര്‍ശിച്ചു കൊണ്ട് മറ്റൊരു യുവനടി രംഗത്തെത്തിയിരിക്കുകയാണ്. മുമ്പ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഫേസ്ബുക്ക് ലൈവുമായെത്തിയ യുവതിയാണ് ഇപ്പോള്‍ പാര്‍വതിയെ വിമര്‍ശിച്ച് ലൈവില്‍ വന്നിരിക്കുന്നത്. ഇവര്‍ പാര്‍വതിക്കു നേരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇങ്ങനെ… ”സ്ത്രീവിരുദ്ധ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി പാര്‍വതി കസബയെയും മമ്മൂട്ടിയെയും വിമര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതൊക്കെ നല്ലതാണ്. സിനിമയില്‍ അവരെ മോശമായി ചിത്രീകരിക്കുന്നതിനും താങ്കള്‍ എതിരാണ്. എന്നാല്‍ എനിക്ക് ഒരു കാര്യം…

Read More

അഭിപ്രായങ്ങളെ അഭിപ്രായം കൊണ്ടോ മൗനം കൊണ്ടോ നേരിടാം ! മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതി; വിവാദങ്ങള്‍ക്കിടയില്‍ പാര്‍വതിയെ പിന്തുണച്ച് മുരളി ഗോപി

കസബ വിവാദത്തിലകപ്പെട്ട് ഫാന്‍സുകാരുടെ സോഷ്യല്‍ മീഡിയാ ആക്രമണം ഏറ്റുവാങ്ങിയ പാര്‍വതിയെ പിന്തുണച്ച് നടന്‍ മുരളി ഗോപി. മലയാളത്തിലെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതിയെന്നും മുരളി ഗോപി പറഞ്ഞു. അവര്‍ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ) പറഞ്ഞതിന്റെ പേരില്‍ അവര്‍ പങ്കുകൊള്ളുന്ന സിനിമകള്‍ക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്. ഒരുപാട് പേരുടെ പ്രയത്നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാല്‍. ഓര്‍മ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കും- മുരളി ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കസബ വിവാദത്തിന്റെ തുടര്‍ച്ചയായി മൈ സ്റ്റോറി എന്ന ചിത്രത്തിലെ പാര്‍വതി-പൃഥ്വിരാജ് ഗാനത്തിന് ഡിസ്‌ലൈക്ക് കൊണ്ടൊരു റിക്കാര്‍ഡ് പിറന്നിരുന്നു. ഇഷ്ടമായില്ല എന്ന അര്‍ഥത്തില്‍ യുട്യൂബില്‍ ഈ പാട്ടിന് പ്രേക്ഷകര്‍ നല്‍കിയ ഡിസ്‌ലൈക്കുകളുടെ എണ്ണം ഒരു ലക്ഷം കടന്നു.…

Read More

ഈ സഹസ്രാബ്ദത്തിലെ തന്നെ ഏറ്റവും വലിയ ചുവടുവയ്പ്പാണ് ഡബ്ലുസിസിയുടെ രൂപീകരണം;കണ്ണു കുത്തിപ്പൊട്ടിച്ചെന്നു കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ ? വനിതാ സംഘടനയെ പിന്തുണച്ച് കെ.ആര്‍ മീര

കോട്ടയം: മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ലുസിസിക്ക് പിന്തുണയുമായി പ്രമുഖ എഴുത്തുകാരി കെ.ആര്‍ മീര രംഗത്ത്. ഈ സഹസ്രാബ്ദത്തിലെ തന്നെ ഏറ്റവും വലിയ ചുവടുവയ്പ്പാണ് ഡബ്ലുസിസിയുടെ രൂപീകരണമെന്നാണ് മീര പറയുന്നത്. മമ്മൂട്ടി ചിത്രം കസബക്കെതിരെ സംസാരിച്ച നടി പാര്‍വതിക്കെതിരെയും പാര്‍വതിയുടെ ചിത്രത്തിനെതിരെയും നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയായിരുന്നു കെ.ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആസൂത്രിതമായി പേജ് ഡിസ്‌ലൈക്ക് ചെയ്യുന്നതും അംഗങ്ങളെ തെറി വിളിക്കുന്നതും കൊണ്ട് പ്രയോജനമൊന്നുമില്ല. കണ്ണു കുത്തിപ്പൊട്ടിച്ചെന്നു കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ എന്നാണ് കെ.ആര്‍ മീരയുടെ ചോദ്യം. മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Read More

കസബ വിവാദത്തില്‍ ആദ്യ പ്രതികരണവുമായി മമ്മൂട്ടി രംഗത്ത് ; ആവിഷ്‌കാര സ്വാതന്ത്ര്യംപോലെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനം

കൊച്ചി: കത്തിപ്പടരുന്ന കസബ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി മമ്മൂട്ടി രംഗത്ത്. സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിവാദമായിരുന്നു. പാര്‍വതിയെ തെറി വിളിച്ചതിന് ഒരാളെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ഒരു പ്രമുഖ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്. മമ്മൂട്ടി പറയുന്നതിങ്ങനെ… ‘പാര്‍വതി ഇക്കാര്യം അന്നുതന്നെ എനിക്ക് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെപ്പോലുളള ആള്‍ക്കാരെ ഇത്തരം വിവാദങ്ങളിലേക്കു വലിച്ചിഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാന്‍ പാര്‍വതിയെ ആശ്വസിപ്പിച്ചിരുന്നു. പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതിനാല്‍ പല കാര്യങ്ങളും എന്റെ ശ്രദ്ധയില്‍പ്പെട്ടില്ല.വിവാദത്തിന്റെ പുറകെ ഞാന്‍ പോകാറില്ല. നമുക്കു വേണ്ടത് അര്‍ഥവത്തായ സംവാദങ്ങളാണ്. സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്. എനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ഞാന്‍ ആരേയും ഇന്നേവരെ ചുമതലപ്പെടുത്തിയിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ്…

Read More

കമന്റടിച്ചവരും ട്രോളിയവരും കണ്ടം വഴി ഓടാന്‍ റെഡിയായിക്കോ ! പാര്‍വതിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ ആദ്യത്തെയാള്‍ അറസ്റ്റില്‍; ബാക്കിയുള്ളവര്‍ പിറകേ…

കൊച്ചി: നടി പാര്‍വതിയെ ട്രോളിയവര്‍ ഇനി കണ്ടം വഴി ഓടേണ്ടിവരും. നടിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ കൊച്ചി പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉച്ചക്ക് കോടതിയില്‍ ഹാജരാക്കും. പാര്‍വതിക്കെതിരായ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് പ്രിന്‍േറായെ കൊച്ചി പോലീസ് അറസറ്റ് ചെയ്തത്. തനിക്കെതിരേ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് നടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലും ഡിജിപിക്കും പാര്‍വ്വതി പരാതി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി. കസബയുടെ പേരില്‍ തുടങ്ങിയ വിവാദം ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ കത്തിപ്പടരുകയാണ്. ആയിരക്കണക്കിനാളുകളാണ് പാര്‍വതിയെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തത്. പ്രിന്റോയുടെ അറസ്റ്റ് പലരെയും ഭയപ്പെടുത്തിയിരിക്കുകയാണ്.

Read More

കഞ്ചാവടിച്ച പേപ്പട്ടികളോട് എന്തു പറയാന്‍ !തന്നെ പട്ടിയെന്നു വിളിച്ച പ്രതാപ് പോത്തന് ജൂഡ് ആന്റണിയുടെ മറുപടി ഇങ്ങനെ…

കസബ വിവാദം അതിന്റെ പരിധികള്‍ വിട്ട് കത്തിപ്പടരുകയാണ്. പാര്‍വതിയും സംവിധായകന്‍ ജൂഡ് ആന്റണിയും തമ്മിലുള്ള പോരാട്ടമാണ് കളത്തിന് കൂടുതല്‍ ചൂട് പകര്‍ന്നത്. ഇപ്പോള്‍ പാര്‍വതി ബാറ്റണ്‍ പ്രതാപ് പോത്തന് കൈമാറിയതോടെ സംഭവം ഹൈ വോള്‍ട്ടേജിലെത്തിയിരിക്കുകയാണ്. പ്രതാപ് പോത്തന്‍-ജുഡ് ആന്റണി പോരാട്ടത്തില്‍ ആദ്യ വെടിപൊട്ടിച്ചത് പ്രതാപ് പോത്തനാണ്. ജൂഡ് ആന്റണിയെ പച്ചത്തെറി വിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയാണ് പ്രതാപ് പോത്തന്‍ ചെയ്തത്. നിങ്ങള്‍ ഒന്നുമല്ലെന്നും ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള് മാത്രമാണെന്നുമായിരുന്നു പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രതാപ് പോത്തന്റെ ഫേസ്ബുക്ക പോസ്റ്റ് ഇങ്ങനെ… ‘ A Patti is always a Patti if his name is Jude..hey Jude u have done nothing y ou r just just a lackey ..and when it comes to judgement day…

Read More

പാര്‍വതിയെ മലയാള സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം ? പാര്‍വതിയ്ക്കും ഗീതു മോഹന്‍ദാസിനുമെതിരേ നടപടിയെടുക്കാനൊരുങ്ങി അമ്മ

അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കും ഗീതുമോഹന്‍ദാസിനുമെതിരേ അമ്മ നടപടിക്കൊരുങ്ങുന്നു. പാര്‍വതിയും ഗീതുവും ഉള്‍പ്പെടുന്ന വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുമായി സഹകരിക്കാന്‍ അമ്മ തയ്യാറാകാത്തതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് ചിലര്‍ പറയുന്നു. അമ്മ ജനറല്‍ സെക്രട്ടി കൂടിയായ മമ്മൂട്ടിക്കെതിരെയാണ് പാര്‍വതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനുമായി സഹകരിക്കാന്‍ വിരലിലെണ്ണാവുന്ന നടിമാര്‍ മാത്രമേ തയ്യാറായിട്ടുള്ളൂ. അമ്മയെ ഭയന്നിട്ടാണ് മറ്റ് നടിമാര്‍ സഹകരിക്കാത്തതെന്നാണ് വനിതാ സംഘടനാ ഭാരവാഹികള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പാര്‍വതിയെ ഇനി മലയാള സിനിമയില്‍ സഹകരിപ്പിക്കാതിരിക്കാനാണ് നീക്കം. പാര്‍വതിയെ അധികം സിനിമകളില്‍ സഹകരിപ്പിക്കാതിരിക്കാന്‍ നിര്‍മാതാക്കളും സംവിധായകരും താരങ്ങളും ഉള്‍പ്പെടുന്ന വന്‍വിഭാഗം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് കൂടിയായ സംവിധായകന്‍ രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ദുല്‍ഖര്‍ സല്‍മാനും സഹകരിച്ചേക്കില്ലെന്നാണ് സൂചനകള്‍. മമ്മൂട്ടിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാന്‍…

Read More