ഓസ്‌ട്രേലിയയെ വിറപ്പിച്ച് മൂഷികര്‍ ! വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം നിറഞ്ഞ് ലക്ഷക്കണക്കിന് എലികള്‍; ഹാമെലിനിലെ കുഴലൂത്തുകാരനെ പ്രതീക്ഷിച്ച് ജനങ്ങള്‍…

ഹാമെലിനിലെ കുഴലൂത്തുകാരന്റെ കഥ കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഹാമെലിന്‍ നഗരത്തിലെമ്പാടും എലികള്‍ പെരുകിയപ്പോള്‍ മാന്ത്രിക ബ്യൂഗിളുമായി വന്ന് എലികളെ കടലിലേക്ക് ആകര്‍ഷിച്ച ആ കുഴലൂത്തുകാരനെ പ്രതീക്ഷിക്കുകയാണ് ഇപ്പോള്‍ ഓസ്ട്രലിയന്‍ ഗ്രാമങ്ങള്‍. അത്രമാത്രമാണ് ന്യു സൗത്ത് വെയില്‍സിലേയും ക്യുന്‍സ്ലാന്‍ഡിലേയുമൊക്കെ ഗ്രാമങ്ങളും ഉള്‍നാടന്‍ പട്ടണങ്ങളും എലികളെ കൊണ്ട് കഷ്ടപ്പെടുന്നത്. കോവിഡ് പ്രതിസന്ധിയെ അവഗണിച്ചും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കൊയ്ത്ത്കാലം കഴിഞ്ഞയുടനെയാണ് എലികള്‍ ക്രമാധീതമായി വര്‍ദ്ധിക്കുന്ന മൈസ് പ്ലേഗ് എന്ന പ്രതിഭാസം ആസ്‌ട്രേലിയയില്‍ ദൃശ്യമായിരിക്കുന്നത്. വീടുകളിലും, കടകളിലും, പാടങ്ങളിലും, ധാന്യ സംഭരണശാലകളിലും മാത്രമല്ല, നാടിന്റെ സകല മുക്കും മൂലയും എലികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. വര്‍ഷങ്ങളായി ഇല്ലാതിരുന്ന വേനല്‍ മഴ ഇത്തവണ ധാരാളമായി ലഭിച്ചതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. മൂന്ന് ആശുപത്രികളില്‍ രോഗികളെ എലി കടിച്ചതായി റിപ്പോര്‍ട്ടുകള്‍ കൂടി വന്നതോടെ ഭയാശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍. ടോട്ടെന്‍ഹാം, വാല്‍ഗെറ്റ്, ഗുലാര്‍ഗംബോണ്‍…

Read More

അന്ന് ആ ശവക്കല്ലറയില്‍ നിന്നു പുറത്തു വന്ന ‘ കറുത്ത മരണം’ കൊന്നൊടുക്കിയത് ഒരു ജനതയെ ! ആ മഹാമാരിയുടെ മുമ്പില്‍ നിപ്പയൊക്കെ എത്ര നിസാരം…

നിപ്പ വൈറസ് ഉയര്‍ത്തിയ ഭീതിയില്‍ നിന്നും കേരള ജനത മടങ്ങി വരുന്നതേയുള്ളൂ. എന്നാല്‍ ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ മഹാമാരിയായ പ്ലേഗുമായി താരതമ്യം ചെയ്യുമ്പോള്‍ നിപ്പയൊക്കെ എത്ര നിസാരം. 1348ലായിരുന്നു ‘ കറുത്ത മരണം’ എന്നറിയപ്പെട്ട പ്ലേഗ് യൂറോപ്പില്‍ നടമാടിയത്. പതിനെട്ടു മാസം കൊണ്ട് ലണ്ടനിലെ ജനസംഖ്യ പാതിയായി കുറച്ചാണ് പ്ലേഗ് അതിന്റെ ഭീകരത വ്യക്തമാക്കിയത്. അന്നു കൂട്ടത്തോടെ ഒന്നിനു പിറകെ ഒന്നായി മൃതദേഹങ്ങള്‍ കൂട്ടിയിട്ടാണു ലണ്ടനില്‍ മറവു ചെയ്തിരുന്നത്. അതിനു മുന്‍പ് അഞ്ചാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും അഞ്ചു കോടിയിലേറെ ജനങ്ങളെ കൊന്നൊടുക്കിയതിനു ശേഷമായിരുന്നു സര്‍വസംഹാരിയായ ആ മൂന്നാം വരവ്. ചെള്ളുകളിലൂടെയായിരുന്നു പ്ലേഗിനു (bubonic plague) കാരണമായ ബാക്ടീരിയം യെര്‍സിനിയ പെസ്റ്റിസ് (വൈ പെസ്റ്റിസ്) പടര്‍ന്നിരുന്നത്. ചെള്ളുകളിലൂടെ എലികളിലേക്കും അവിടെ നിന്ന് മനുഷ്യരിലേക്കും മറ്റു സസ്തനികളിലേക്കുമെല്ലാം പടര്‍ന്നു. എന്നാല്‍ മാരകമായ പകര്‍ച്ചവ്യാധിയാകും വിധം വൈ പെസ്റ്റിസിന്…

Read More