വൈ​ദി​ക​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വം ! മു​സ്ലിം​ലീ​ഗ് നേ​താ​വ് പി​ടി​യി​ല്‍…​പോ​ലീ​സി​ന്റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത് ത​ണു​പ്പ​ന്‍ സ​മീ​പ​ന​മെ​ന്ന് ആ​ക്ഷേ​പം…

മ​ല​പ്പു​റം എ​ട​ക്ക​ര​യി​ല്‍ വൈ​ദി​ക​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മു​സ്ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​യ മി​ല്ലും​പ​ടി അ​മ്പ​ല​പ്പ​റ്റ ഷി​ഹാ​ബ് പി​ടി​യി​ലാ​യി.

എ​ട​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച്ച മു​ണ്ട ഇ​മ്മാ​നു​വ​ല്‍ മാ​ര്‍​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ. വി. ​ഗീ​വ​ര്‍​ഗീ​സി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്.

ഇ​ട​വ​ക​യി​ലെ ഇ​ല്ലി​ക്കാ​ട് ഭാ​ഗ​ത്തെ രോ​ഗി​ക​ളു​ടെ ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ബൈ​ക്കി​ല്‍ പ​ള്ളി​യി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​ര്‍​ദ​ന​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ വൈ​ദി​ക​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

ഉ​ട​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പോ​ലീ​സ് പു​റ​ത്തി​റ​ങ്ങു​ക​യോ അ​ന്വേ​ഷി​ക്കു​ക​യോ ചെ​യ്തി​ല്ല.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന്റെ നി​ഷ്‌​ക്രി​യ​ത്വ​ത്തി​നും അ​റ​സ്റ്റ് വൈ​കു​ന്ന​തി​നു​മെ​തി​രെ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പൊ​ടു​ന്ന​നെ​യു​ള്ള അ​റ​സ്റ്റ്.

Related posts

Leave a Comment