ന്യൂഡൽഹി: രാംലീല മൈതാനിയിൽ ഇന്ത്യസഖ്യം നടത്തിയ മഹാറാലിയെ തുടർന്ന് വ്യാപാരികളും സംഘാടകരും തമ്മിൽ തർക്കം. ദീപാവലി, ധൻതേരാസ് തുടങ്ങിയ പ്രധാന ഉത്സവങ്ങളുടെ സമയത്ത് റാലി നടത്തിയതിനെക്കുറിച്ചാണ് വ്യാപാരികൾക്ക് ആക്ഷേപം. ഉത്സവ സീസണിലെ ഇന്ത്യാ സഖ്യ റാലിയും സമരവും തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിക്കുന്നതായാണ് വ്യാപാരികളുടെ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി വ്യക്തമാക്കിയിട്ടുള്ളത്. ഇതേസമയം, താൻ റാലിക്ക് എത്തുന്നവരോട് സാധനങ്ങൾ വാങ്ങാൻ ആവശ്യപ്പെട്ടിട്ടും കടകൾ ബലമായി അടപ്പിച്ച് വ്യാപാരികൾക്ക് നഷ്ടമുണ്ടാക്കുന്നത് ബിജെപിയാണെന്നും, ഗ്യാനേഷ് കുമാറിനെ പുറത്താക്കിയാൽ വെറും “30 സെക്കൻഡിനുള്ളിൽ” വോട്ട് കൊള്ളയ്ക്കെതിരെയുള്ള പ്രതിഷേധം അവസാനിക്കുമെന്നും രാഹുൽ ഗാന്ധിയും പ്രതികരിച്ചു. വ്യാപാരികളെ ബിജെപി ഭീഷണിപ്പെടുത്തി കടകൾ അടപ്പിച്ചു: രാഹുൽ ഗാന്ധി ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മഹാറാലിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകരെയും നേതാക്കളെയും തടയാൻ ഡൽഹി കൊണാട്ട് പ്ലേസിലെ കടകൾ ബിജെപി ബലമായി അടപ്പിച്ചതായി പ്രതിപക്ഷനേതാവ്…
Read More