കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇഡിയുടെ കൊച്ചി യൂണിറ്റ് കേസെടുത്തു. കേസിലെ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനെതിരെയും രണ്ടാം പ്രതിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെയുമാണ് കേസ് . വിദേശത്തേക്ക് അയച്ച കോടികളുടെ ഉറവിടം, പണത്തിന്റെ വഴി, ഇതിന് പിന്നിലെ യഥാർത്ഥ ഗുണഭോക്താക്കൾ എന്നിവരെ കേന്ദ്രീകരിച്ചാവും ഇഡി അന്വേഷണം. കളമശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാക്കുറ്റത്തിനുള്ള എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ പുതിയ ക്രിമിനൽ കേസ്. സംസ്ഥാന സർക്കാർ രൂപീകരിച്ച എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ളതാണ് വഞ്ചനാക്കുറ്റത്തിനുള്ള എഫ്.ഐ.ആർ. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയതായി പറയപ്പെടുന്ന കരാറിൽ വ്യാജ വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ചുവെന്നാണ് കണ്ടെത്തൽ.റിസർവ് ബാങ്ക് ചട്ടങ്ങൾ മറികടന്ന് കൃത്യമായ വാണിജ്യ രേഖകളില്ലാതെ ആർ.ബി.സി കമ്പനി…
Read MoreTag: reporter
ദേശാഭിമാനി ലേഖകനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി ! കീ ബോര്‍ഡ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി…
ദേശാഭിമാനി ലേഖകനെ ക്രൂരമായി മര്‍ദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെസി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഓഫീസില്‍ കയറിയാണ് മര്‍ദ്ദിച്ചത്. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റുരണ്ടുപേര്‍ക്കൊപ്പം എത്തി ലേഖകന്‍ ടി.വി. സുരേഷിനെ ക്രൂരമായി മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.ദേശാഭിമാനിയില്‍ വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉച്ചയോടെ ലേഖകനും ബ്രാഞ്ച് സെക്രട്ടറിയും തമ്മില്‍ ഫോണില്‍ വാക്കുതര്‍ക്കമുണ്ടായി. ഏതാനും സമയത്തിനകം ബ്രാഞ്ച് സെക്രട്ടറി മറ്റുരണ്ടുപേരെയും കൂട്ടി ഓഫീസിലേക്കു കയറിവന്നു സുരേഷുമായി വീണ്ടും തര്‍ക്കിച്ചു. ഓഫീസിലെ കംപ്യൂട്ടറിന്റെ കീബോര്‍ഡുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തിയതായി സുരേഷ് മഞ്ചേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസില്‍ വിവരം അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലംവിട്ടതെന്നും പരാതിയിലുണ്ട്.
Read Moreഅര്‍ധരാത്രിയില്‍ റഫ്രിജിറേറ്റര്‍ പൊട്ടിത്തെറിച്ചു ! ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും കുടുംബത്തിനും ദാരുണാന്ത്യം;ദുരന്തകാരണം വോള്‍ട്ടേജ് വ്യതിയാനമെന്ന് സംശയം…
ചെന്നൈ: താംബരം സേലയൂരില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും കുടുംബത്തിനും ദാരുണാന്ത്യം. സ്വകാര്യ തമിഴ് ന്യൂസ് ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ പ്രസന്ന (36), ഭാര്യ അര്‍ച്ചന (30), മാതാവ് രേവതി (59) എന്നിവരാണു മരിച്ചത്. വോള്‍ട്ടേജ് വ്യതിയാനത്തെ തുടര്‍ന്നു കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. രാവിലെ ജോലിക്കെത്തിയ വേലക്കാരി ഏറെ നേരം വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടര്‍ന്നു ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. സേലൂര്‍ പൊലീസും താംബരം അഗ്നിശമന സേനയും എത്തി നടത്തിയ പരിശോധനയില്‍ മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളും തുണികളും മാത്രമാണു കത്തി നശിച്ചത്. റഫ്രിജറേറ്ററില്‍ നിന്നുള്ള വിഷ വാതകവും, പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷപ്പുകയും ശ്വസിച്ചതാവാം മരണകാരണമെന്നു പൊലീസ് പറഞ്ഞു. എസി പ്രവര്‍ത്തിപ്പിക്കാന്‍ വീട്ടിലെ ജനലുകളും വാതിലുകളും അടച്ചിട്ടത് വിഷവാതകം വീട്ടില്‍ തങ്ങി നില്ക്കാന് കാരണമായെന്നാണു പൊലീസ് നിഗമനം. രാത്രി രണ്ടു മണിയോടെയാകാം…
Read More