തിരുവനന്തപുരം: കള്ളന്മാര്‍ക്ക് പലപ്പോഴും അമളികള്‍ പിണയാറുണ്ട്. തിരുവനന്തപുരത്ത് ഒരു വീട്ടില്‍ മോഷണത്തിനായി കയറിയ കള്ളന് പറ്റിയതും അത്തരമൊരു അമളിയാണ്. ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ സ്വര്‍ണത്തിനും പണത്തിനുമായി അലമാര തുറന്നപ്പോള്‍ ആദ്യം കണ്ണില്‍പെട്ടത് വിലകൂടിയ വിദേശമദ്യം ആയിരുന്നു. മദ്യം കണ്ടതോടെ കള്ളന് പ്രലോഭനം സഹിക്കാനായില്ല. രണ്ടെണ്ണം അടിക്കാമെന്നോര്‍ത്ത് കുപ്പി പൊട്ടിച്ചു. ഫ്രിഡ്ജ് തുറന്ന് വെള്ളവുമെടുത്തു. പക്ഷെ അടിതുടങ്ങിയതോടെ കള്ളന്റെ കണ്‍ട്രോള്‍ പോയി. എന്തിനാണ് താന്‍ വന്നതെന്നു പോലും മറന്ന് അവിടെയിരുന്ന് ഒറ്റയിരിപ്പിന് ഒരു ഫുള്‍ ബോട്ടില്‍ മദ്യം അകത്താക്കിയതോടെയാണ് കള്ളന് സമാധാനമായത്. ഒടുവില്‍ മദ്യം തലയ്ക്കു പിടിച്ചതോടെ കള്ളന്‍ ഫ്‌ളാറ്റ്. നേരം പുലര്‍ന്നപ്പോള്‍ കള്ളന്‍ കണ്ടത് ആളും ബഹളവും. പകച്ചുപോയ അയാള്‍ വിട്ടുമാറാത്ത ഹാങ്ങോവറില്‍ പോലീസിനോട് തൊഴുതു പറഞ്ഞു. ‘ഇനി മദ്യപിക്കില്ല സാറേ’. കഴക്കൂട്ടം പാങ്ങപ്പാറ മാങ്കുഴിയില്‍ റിട്ട.സൈനികന്റെ വീട്ടിലായിരുന്നു ഈ രസകര സംഭവം. വീട്ടുകാര്‍…
Read MoreTag: ROBBERY
ആളില്ലാത്ത തക്കം നോക്കി അയല്‍വീട്ടില്‍ കയറി; തിരികെയിറങ്ങിയപ്പോള്‍ അലമാരിയില്‍ സൂക്ഷിച്ച സ്വര്‍ണം കൂടി ഇങ്ങു കൊണ്ടു പോന്നു; അയല്‍പക്കത്തെ വീട്ടില്‍ ദമ്പതികള്‍ നടത്തിയ മോഷണം ഇങ്ങനെ…
പറവൂര്‍: ആളില്ലാത്ത തക്കം നോക്കി അയല്‍വീട്ടില്‍ കയറുകയും അലമാരിയില്‍ സൂക്ഷിച്ചിരുന്ന 20 പവന്റെ സ്വര്‍ണാഭരണങ്ങള്‍ അടിച്ചുമാറ്റുകയും ചെയ്ത ദമ്പതികള്‍ പിടിയില്‍. മന്നം പാറപ്പുറം ആലുംപറമ്പ് ഇക്ബാല്‍ (33), ഭാര്യ ഡൗസില (26) എന്നിവരെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മന്നം പാറപ്പുറം രായംവീട്ടില്‍ അന്‍സിലിന്റെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് ഇവര്‍ അറസ്റ്റിലായത്. 26ന് ഉച്ചയ്ക്ക് ഒന്നിനും അഞ്ചിനും ഇടയ്ക്കാണ് മോഷണം നടന്നത്. ഇക്ബാലിന്റെ നിര്‍ദേശപ്രകാരം ഡൗസില വീട്ടില്‍ കയറി സ്വര്‍ണം എടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്‍സിലിന്റെ ജ്യേഷ്ഠന്‍ അന്‍സാര്‍ നല്‍കിയ പരാതിയില്‍ അന്നുതന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചിരുന്നു. വസ്ത്രങ്ങള്‍ വയ്ക്കുന്ന അലമാരിയിലാണ് സ്വര്‍ണാഭരണങ്ങള്‍ വച്ചിരുന്നത്. എട്ട് വളകള്‍, ഒരു അരഞ്ഞാണം, മൂന്ന് ജോഡി കമ്മല്‍, രണ്ട് കൈച്ചെയിന്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. എന്നാല്‍, വിലപിടിപ്പുള്ള മഹര്‍ (വിവാഹ സമ്മാനം) കവര്‍ന്നിരുന്നില്ല. ഇത് പോലീസ് അന്വേഷണത്തില്‍ വഴിത്തിരിവായി. പിന്നീട്…
Read Moreബിജെപി മന്ത്രിയുടെ ഫോണ്‍ അടിച്ചു മാറ്റിയ കള്ളനെ പിടികൂടിയത് നയന്‍താര ! പിടികിട്ടാപ്പുള്ളിയെ പിടികൂടാന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നിര്‍ണായക പങ്കു വഹിച്ചതിങ്ങനെ…
ന്യൂഡല്‍ഹി: ബിജെപി മന്ത്രിയുടെ ഫോണ്‍ അടിച്ചുമാറ്റിയ മോഷ്ടാവിനെ പിടികൂടാന്‍ സഹായകമായത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഒരു മിടുക്കിയായ വനിതാ പോലീസിന്റെ ബുദ്ധിയാണ് നയന്‍താരയെ ഉപയോഗിച്ച് കള്ളനെ പിടികൂടാന്‍ സഹായകമായത്. ബിഹാറിലെ പാറ്റ്നയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയായുള്ള ദര്‍ഭംഗ ജില്ലയിലാണ് സംഭവം. ബിജെപി നേതാവ് സഞ്ജയ് കുമാറിന്റെ മുന്തിയ വിലയുള്ള മൊബൈല്‍ മുഹമ്മദ് ഹസ്നയന്‍ എന്ന മോഷ്ടാവ് അടിച്ച് മാറ്റുകയായിരുന്നു. മൊബൈല്‍ മോഷണം സംബന്ധിച്ച് അസിസ്റ്റന്റ് എസ്.ഐ മധുബാല ദേവിക്ക് പരാതി ലഭിക്കുകയും ചെയ്തിരുന്നു. ഫാണ്‍ വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഹസ്നയനാണ് മോഷ്ടാവെന്ന് മനസ്സിലായത്. പിന്നീട് പലതവണയായി പിടികൂടുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തന്ത്രപൂര്‍വ്വം രക്ഷപെടുകയായിരുന്നു. പിന്നീട്, അന്വേഷണ ഉദ്യോഗസ്ഥ തന്നെ ഫോണിലൂടെ പ്രണയം നടിച്ച് ഇയാളെ വശത്താക്കുകയായിരുന്നു. തുടര്‍ച്ചയായ വിളികളില്‍ ആദ്യം താത്പര്യം കാണിച്ചില്ലെങ്കിലും ഹസ്‌നൈന്‍ പതിയെ തന്ത്രത്തില്‍ വീണു. പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ…
Read Moreമോഷണദൃശ്യങ്ങള്‍ എസ്‌ഐ ഫേസ്ബുക്കില്‍ ഇട്ടതോടെ കുട്ടിക്കള്ളന് ടെന്‍ഷനായി; ഒടുവില്‍ ചോരകൊണ്ട് മാപ്പെഴുതി മോഷണ മുതല്‍ ഉടമയ്ക്ക് തിരിച്ചു നല്‍കി; തന്റെ ജീവിതം തകര്‍ക്കരുതേയെന്ന അപേക്ഷയും…
തിരുവനന്തപുരം: ഒരാളുടെ ബാഗ് മോഷ്ടിച്ച ശേഷം പണം മാത്രം എടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ഉടമസ്ഥന് അയച്ചു നല്‍കുന്ന നല്ലവരായ കള്ളന്മാരുടെ കഥകള്‍ ഇടയ്ക്കിടെ നമ്മള്‍ കേള്‍ക്കാറുണ്ട്. ഇത്തരക്കാരെ നന്മ നിറഞ്ഞ കള്ളന്മാരായി നാം വാഴ്ത്താറുമുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരനായ ഒരു കള്ളന്‍ പിറവിയെടുത്തിരിക്കയാണ്. തിരുവനന്തപുരത്ത് കല്ലമ്പലത്തെ വീട്ടില്‍ മോഷണം നടത്തിയപ്പോള്‍ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വൈറലായതോടെ ചൊര കൊണ്ട് മാപ്പെഴുതിയാണ് മോഷ്ടാവിന്റെ കുമ്പസാരം. പുതുശ്ശേരിമുക്ക് സ്വദേശി നിസാമിന്റെ വീട്ടില്‍ മോഷണം നടത്തിയ ചെറുപ്പക്കാരനാണ്, സിസിടിവിയില്‍ പതിഞ്ഞ മോഷണദൃശ്യം പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ടെന്‍ഷനടിച്ചു ‘നന്നായത്.’ ആഡംബര വസ്തുക്കളും വിലപിടിപ്പുള്ള ചെരിപ്പുകളും മറ്റും മോഷണം പോയെന്നു പൊലീസില്‍ പരാതി നല്‍കിയ നിസാം ഒപ്പം സിസിടിവി ദൃശ്യവും കൈമാറിയതാണു വഴിത്തിരിവായത്. കല്ലമ്പലം എസ്‌ഐ ബി.കെ.അരുണ്‍ ഫേസ്ബുക്കിലിട്ട ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മോഷ്ടാവിന് ഇരിക്കപ്പൊറുതിയില്ലാതായി. ചോരയിലെഴുതിയ…
Read More