കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ രണ്ടു വര്‍ഷമായി നിരവധി മോഷണം നടത്തിയതിന് പിടിയിലായ അന്നശ്ശേരി കൊല്ലോത്തുംകണ്ടിത്താഴം വീട്ടില്‍ സി.കെ.ഷൈജു(39) കോടതി കോടതി റിമാന്‍ഡ് ചെയ്തു. എലത്തൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.അനിത കുമാരിയുടെയും എസ്‌ഐ വി.ജയപ്രസാദിന്റെയും നേതൃത്വത്തില്‍ തന്ത്രപൂര്‍വമായ നീക്കത്തിലൂടെയാണ് ഷൈജുവിനെ പിടികൂടിയത്. എലത്തൂര്‍, കാക്കൂര്‍, അത്തോളി, ഫറോക്ക്, ബാലുശ്ശേരി, മെഡിക്കല്‍ കോളജ് തുടങ്ങിയ സ്റ്റേഷന്‍ പരിധികളിലെ മോഷണത്തെ കുറിച്ചു ഷൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷമായി മോഷണം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്.എരഞ്ഞിക്കല്‍ അമ്പലപ്പടി വളുവില്‍ പ്രഭാകരന്റെ അടച്ചിട്ട വീട്ടില്‍ നിന്ന് 20 പവന്റെ ആഭരണം മോഷ്ടിച്ച സംഭവത്തില്‍ സിസിടിവിയില്‍ ഷൈജുവിന്റെ ചിത്രം പതിഞ്ഞിരുന്നു. ഇതുപ്രകാരം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോള്‍ അന്നശ്ശേരിയിലെ കടയില്‍ മത്സ്യക്കച്ചവടം നടത്തുന്നയാളാണ് പ്രതിയെന്നു മനസ്സിലായി. തുടര്‍ന്നു പൊലീസ് ടീം അന്നശ്ശേരിയിലെ കടയിലെത്തി ഷൈജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കടയിലെ മേശയിലാണ്…
Read MoreTag: ROBBERY
പ്രവാസിയുടെ ഭാര്യയുമായുള്ള ബന്ധം നിലനില്‍ക്കാന്‍ കാറു വാങ്ങി നല്‍കി ! കാമുകിയുടെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടിട്ടും പിന്മാറിയില്ല; കോടീശ്വരനായ മുജീബ് മോഷണത്തിനിറങ്ങിയത് കാമുകിയ്ക്കു വേണ്ടി…
ഇപ്പോള്‍ പണക്കാരും മോഷ്ടിക്കാനിറങ്ങുമെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.ദേശീയപാതയോരത്ത് നഗരമധ്യത്തിലായി കൂറ്റന്‍ ഷോപ്പിങ് മാള്‍, നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് എസ്റ്റേറ്റ്, ഐസ് ക്രീം കമ്പനിയുടെ പാര്‍ട്ണര്‍ഷിപ്പ്. ഇത്രയൊക്കെ സെറ്റപ്പുണ്ടായിട്ടും മോഷ്ടിക്കാനിറങ്ങുകയെന്നു പറഞ്ഞാല്‍. സമ്പന്നകുടുംബത്തിലെ അംഗമായ മുജീബിനെ മോഷണത്തിലേക്ക് തിരിച്ചുവിട്ടത് വഴിവിട്ട ബന്ധങ്ങള്‍ തന്നെയായിരുന്നു. ഏഴാംമൈലിലെ ഒരു പ്രവാസിയുടെ ഭാര്യയുമായി ഉണ്ടായ അവിഹിതബന്ധമാണ് തന്നെ ആര്‍ഭാട ജീവിതത്തിലേക്ക് തള്ളിവിട്ടതെന്നു കാര്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുജീബ് പറയുന്നു. നഗരത്തില്‍ ദേശീയ പാതയോരത്ത് പടുകൂറ്റന്‍ ഷോപ്പിംഗ് മാളും നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് തോട്ടങ്ങളും കൃഷിഭൂമിയുമുള്ള മുജീബ് ഏഴാംമൈലിലെ യുവതിക്ക് പുതുതായി കാര്‍ ഉള്‍പ്പെടെ വാങ്ങി നല്‍കിയിരുന്നു. യുവതിയുമായുള്ള ബന്ധം ദൃഢമായതോടെ ചെലവ് കൈയ്യില്‍ നില്‍ക്കാതെയായി. ഇതോടെ മുന്നില്‍ തെളിഞ്ഞ വഴിയായിരുന്നു മോഷണം. പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കളില്‍ ബന്ധുക്കളുടെ നോട്ടവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതില്‍ നിന്ന് കൈയിട്ട്…
Read Moreപോലീസിനെ വലച്ച കമിതാക്കളായ മോഷ്ടാക്കള്‍ക്ക് ഒടുവില്‍ പിടിവീണു ! യുവതി പലപ്പോഴും മോഷണം നടത്തിയത് പുരുഷ വേഷം ധരിച്ച്
പോക്കറ്റടി പരമ്പരയിലൂടെ പോലീസിനെ വലച്ച മോഷ്ടാക്കള്‍ക്ക് ഒടുവില്‍ പിടിവീണു. 26കാരന്‍ യുവാവിനെയും കാമുകിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പാര്‍ക്കുകളിലും ബസ് സ്റ്റോപ്പുകളിലുമുള്ളവരെ കേന്ദ്രീകരിച്ചാണ് ഇരുവരും മോഷണം നടത്തി വന്നതെന്ന് പോലീസ് പറയുന്നു. മെയില്‍ ഒരാള്‍ നല്‍കിയ പരാതിയിലാണ് സംഭവം പുറത്തുവരുന്നത്. ബൈക്കിലെത്തിയ ഒരു യുവാവും യുവതിയും തന്റെ ഫോണ്‍ തട്ടിപ്പറിച്ചു കൊണ്ടുപോയി എന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജുവിനെയും കാമുകി അഞ്ചലി(22)യെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. തിങ്കളാഴ്ച മായാപുരിയില്‍ നിന്നുമാണ് ഇരുവരും അറസ്റ്റിലാകുന്നത്.മോഷണവും തട്ടിപ്പറിയുമായി ബന്ധപ്പെട്ട് 20ല്‍ അധികം കേസാണ് ഇവരുടെ പേരിലുള്ളതെന്ന് പോലീസ് പറഞ്ഞു. മോഷണത്തിനായി പുരുഷ വേഷം കെട്ടി അഞ്ചലി പുറത്തിറങ്ങുമെന്നും പോലീസ് വ്യക്തമാക്കി. ഇവരുടെ പക്കല്‍ നിന്നും മോഷ്ടിച്ച നാല് മൊബൈല്‍ ഫോണുകളും ഒരു വാഹനവും പോലീസ് പിടിച്ചെടുത്തു.
Read Moreകുടുംബത്തോടൊപ്പം വിമാനത്താവളത്തിലെത്തിയ ശേഷം ഗള്‍ഫിലേക്കെന്നു പറഞ്ഞ് പറക്കുന്നത് കരിപ്പൂരേക്ക് ! പിന്നെയുള്ള ആറുമാസം പലപല കലാപരിപാടികള്‍;കോടീശ്വരനായ മോഷ്ടാവ് നൗഷാദിന്റെ കഥകേട്ട് പോലീസുകാരുടെ കണ്ണുതള്ളി…
ചേര്‍പ്പുളശ്ശേരി നെല്ലായ് സ്വദേശി ചെക്കിങ്ങള്‍തൊടി നൗഷാദ്(40)നെ പിടികൂടിയത് മോഷണത്തിനാണ് എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ വെളിയില്‍ വന്നതാവട്ടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും. സാഹസികമായി തങ്ങള്‍ പിടികൂടിയിരിക്കുന്നത് കോടീശ്വരനായ മോഷ്ടാവിനെയാണ് എന്ന് നിമിഷങ്ങള്‍ക്കൊണ്ട് താനൂര്‍ പൊലീസിന് മനസ്സിലാവുകയും ചെയ്തു. മോഷണത്തിനിടയില്‍ പിടികൂടുമ്പോള്‍ രക്ഷപ്പെടാന്‍ നൗഷാദ് പ്രയോഗിക്കുന്ന തന്ത്രങ്ങളും നൗഷാദിന്റെ ജീവിതവും കേട്ടപ്പോള്‍ അതിലും വലിയ അമ്പരപ്പാണ് പൊലീസിനുണ്ടായത്. പട്ടാമ്പി വല്ലപ്പുഴ കോടികള്‍ വിലയുള്ള രണ്ടു വീടാണ് ഇയാള്‍ക്ക് സ്വന്തമായുള്ളത്. പിന്നെ ധാരാളം സ്വര്‍ണവും പണവും.നൗഷാദിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റൈല്‍സും മറ്റു കാര്യങ്ങളും പരിശോധിച്ച് നൗഷാദിന്റെ മുഴുവന്‍ സ്വത്തു സമ്പാദ്യങ്ങളും പിടികൂടാനാണ് പൊലീസ് ഒരുങ്ങുന്നത്. ചെര്‍പ്പുളശ്ശേരിയിലും പട്ടാമ്പിയിലും നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് നൗഷാദ്. ആയിരക്കണക്കിന് പവനുകളാണ് നൗഷാദ് ഒരു പതിറ്റാണ്ടിലധികമായ മോഷണം കൊണ്ട് നൗഷാദ് അടിച്ചു മാറ്റിയിരിക്കുന്നത്. പത്തുവരെയുള്ള പഠനം മാത്രമാണ് കൈമുതല്‍. പട്ടാമ്പി വല്ലപ്പുഴയിലാണ് ഭാര്യയുള്ളത്. ഇയാള്‍ പണിത കോടികള്‍…
Read Moreവീട്ടുകാര്‍ നോക്കാത്തതിനാല്‍ മുഴുപ്പട്ടിണി ! മൂന്നുനേരം ഭക്ഷണം കഴിച്ച് ജയിലില്‍ കഴിയാനായി 52കാരന്‍ മോഷണത്തിനിറങ്ങി; പിന്നെ സംഭവിച്ചത്…
വീട്ടുകാര്‍ നോക്കാതായതോടെ മൂന്നുനേരം ഭക്ഷണം കഴിച്ച് ജയിലില്‍ കഴിയാനായി മോഷണം നടത്തിയയാള്‍ ചെന്നൈ താംബരത്ത് പിടിയിലായി. പെരുങ്കളത്തൂര്‍ സ്വദേശി ജ്ഞാനപ്രകാശം (52) ആണ് പിടിയിലായത്. വീട്ടുകാര്‍ നോക്കാത്തതിനാലാണ് താന്‍ മോഷണത്തിനിറങ്ങിയതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. ജോലിയില്ലാത്തതിനാല്‍ ഇയാളെ കുടുംബാംഗങ്ങള്‍ വിലമതിച്ചിരുന്നില്ല. വീട്ടില്‍നിന്ന് ഭക്ഷണംപോലും ശരിയായി ലഭിക്കാതായതോടെ മോഷണത്തിനിറങ്ങി. ശിക്ഷിക്കപ്പെട്ടാല്‍ ജയിലില്‍ മൂന്നുനേരം ഭക്ഷണം കഴിച്ച് കഴിയാമെന്നതാണ് ഈ വഴി തിരഞ്ഞെടുക്കാന്‍ കാരണം. വീട്ടില്‍ കിട്ടാന്‍ യാതൊരു സാധ്യതയുമില്ലാത്ത സൗകര്യങ്ങള്‍ എന്തിന് വേണ്ടെന്നുവെക്കണമെന്നതാണ് ഇതിന് ജ്ഞാനപ്രകാശം പറയുന്ന ന്യായം. കാര്യമായ പണിയെടുക്കാതെ ജീവിക്കാനാകുമെന്നതും ജയില്‍വാസത്തിലേക്ക് ഇയാളെ ആകര്‍ഷിച്ചു. രണ്ടുമാസംമുമ്പ് താംബരത്തുനിന്ന് സി.സി.ടി.വി. ക്യാമറകള്‍ മോഷ്ടിച്ചതിനാണ് ഇയാളെ ആദ്യം അറസ്റ്റുചെയ്തത്. തന്റെ മുഖമടക്കം ദൃശ്യങ്ങള്‍ പതിയാനാണ് സി.സി.ടി.വി. തന്നെ മോഷ്ടിച്ചത്. ഇത് പ്രതിയെ എളുപ്പത്തില്‍ പിടികൂടാന്‍ പോലീസിനെ സഹായിച്ചു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് പുഴല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ജ്ഞാനപ്രകാശം ജൂണ്‍…
Read Moreപലതരം മോഷണങ്ങള്‍ കണ്ടിട്ടുണ്ട്, പക്ഷെ ഇങ്ങനെയൊന്ന് ആദ്യമായിട്ടാ! വ്യത്യസ്ഥവും രസകരവുമായ മോഷണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു…
മോഷണം ഒരു കലയാണെന്ന് പലരും പറയാറുണ്ട്. അതിവിദഗ്ധന്മാരായ പല കള്ളന്മാരും നമ്മുടെ നാട്ടിലുണ്ട്. പല പകല്‍മാന്യന്മാരും പഠിച്ച കള്ളന്മാരാണ്. സ്വര്‍ണാഭരണം മോഷ്ടിക്കുന്നവും വാഹനം മോഷ്ടിക്കുന്നവരും ബാങ്ക് കുത്തിത്തുറക്കുന്നവരുമുള്‍പ്പെടെ നിരവധി മോഷ്ടാക്കള്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ വെറുതെ ഒരു രസത്തിനു വേണ്ടി മോഷ്ടിക്കുന്നവരുമുണ്ട്. ഒന്നിനും കഴിഞ്ഞില്ലെങ്കിലും യാചകന്റെ പാത്രത്തില്‍ നിന്നു മോഷ്ടിക്കുന്ന ആളുകള്‍ വരെയുള്ള ഇക്കാലത്തിന്റെ നേര്‍ക്കാഴ്ചയാവുകയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ. വഴിയോരത്ത് യാചകനായി ഇരിക്കുന്ന ആളാണ് കഥാനായകന്‍. ഈ സമയത്ത് അവിടെയെത്തിയ വൃദ്ധനായ ഒരാള്‍ മുണ്ടുടുക്കുമ്പോള്‍ അയാള്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി അയാളറിയാതെ താഴെപ്പോകുന്നു. എന്നാല്‍ ഇതു കണ്ട് വഴിയോരത്തിരുന്നയാള്‍ ഒട്ടും സമയം കളയാതെ നൈസായി കുപ്പി അടിച്ചു മാറ്റുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്.
Read Moreഅമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് വളര്‍ത്തു മകള്‍ ! അമ്മയുടെ ലോക്കറില്‍ നിന്ന് വളര്‍ത്തുമകളും നവവരനും ചേര്‍ന്ന് കവര്‍ന്നത് 30 പവന്‍; പാറശാലയില്‍ നടന്ന സംഭവം ഇങ്ങനെ…
പാറശാല: പാലു നല്‍കിയ കൈയ്ക്കു കൊത്തുക എന്നു കേട്ടിട്ടില്ലേ… ഏതാണ്ട് ഇതിനു സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പാറശാലയില്‍ നടന്നത്. അമ്മയുടെ ലോക്കറില്‍ നിന്ന് 30 പവന്‍ കവര്‍ന്നവളര്‍ത്തു മകളാണ് പാമ്പിന്റെ സ്വഭാവം കാട്ടിയത്. സംഭവത്തിനു ശേഷം മുങ്ങിയ വളര്‍ത്തുമകളും ഭര്‍ത്താവും പോലീസിന്റെ പിടിയിലായി. മുവോട്ട്‌കോണം ശ്രിശൈലത്തില്‍ ജയകുമാരിയുടെ മകള്‍ ശ്രിനയ(18), ഭര്‍ത്താവ് പനച്ചമുട് പാറവിള പുത്തന്‍വീട്ടില്‍ മത്സ്യ വില്പനക്കാരനായ ഷാലു(22) എന്നിവരാണ് അറസ്റ്റിലായത്. പരശുവയ്ക്കല്‍ സഹകരണ ബാങ്കിലെ ജയകുമാരിയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 19ന് രാവിലെ കാമുകനൊപ്പം ബൈക്കിലെത്തിയാണ് ശ്രിനയ സ്വര്‍ണം എടുത്തതെന്നു പൊലീസ് കണ്ടെത്തി. ഷാലുവുമൊത്ത് ശ്രിനയ വീടു വിട്ട ദിവസം തന്നെയായിരുന്നു ഈ തട്ടിപ്പ്. സ്വര്‍ണം ഷാലുവിന്റെ വീട്ടില്‍ നിന്നു പൊലീസ് വീണ്ടെടുത്തു. ലോക്കറിന്റെ താക്കോലുമായി ബാങ്കിലെത്തിയ ശ്രിനയ, മാതാവ് പുറത്ത് നില്ക്കുകയാണെന്നു പറഞ്ഞ്, ലോക്കര്‍ തുറന്ന് നല്‍കാന്‍ അവശ്യപ്പെടുകയായിരുന്നു. താക്കോല്‍…
Read Moreബെഡിലേക്ക് തള്ളിയിട്ട് പുതപ്പുകൊണ്ട് മൂടിയപ്പോള്‍ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു; പണവും സ്വര്‍ണവും മതിയെന്നായിരുന്നു അവരുടെ മറുപടി; തന്റെ വീട്ടില്‍ ചിരിച്ചുകൊണ്ട് മോഷണം നടത്തിയ കുടവയറനെയും കുള്ളനെയും കുറിച്ച് ഡോ.ഗ്രേസ് മാത്യു പറയുന്നതിങ്ങനെ…
അങ്കമാലി: തന്റെ വീട്ടില്‍ നിന്നും സ്വര്‍ണ-വജ്ര ആഭരണങ്ങളും വിലപിടിച്ച വാച്ചുമടക്കമുള്ള സാധനങ്ങള്‍ മോഷണം പോയതിനെക്കുറിച്ച് അത്താണി മാമ്പറ്റത്ത് പറുദീസയില്‍ ഡോ. ഗ്രേസ് മാത്യൂവിന്റെ വിവരണം കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.”അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ഴുന്നേറ്റത്. കുടവയറുള്ള ഒരാളെയും പൊക്കം കുറഞ്ഞ ഒരാളെയും മുറിയില്‍ക്കണ്ടു. നിങ്ങളാരാ എന്ന് ചോദിച്ച് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. അപ്പോള്‍ ഒരുത്തന്‍ ബെഡിലേയ്ക്ക് തള്ളി വീഴ്ത്തി,പുതപ്പുകൊണ്ട് മൂടി. ഒന്നും ചെയ്യരുതെന്ന് പറഞ്ഞപ്പോള്‍ ഉപദ്രവിക്കില്ലെന്നും പണവും സ്വര്‍ണ്ണവും മാത്രം മതിയെന്നും പറഞ്ഞു. ഒരാള്‍ കയ്യില്‍ പിടിച്ചുനില്‍ക്കുമ്പോള്‍ മറ്റെയാള്‍ സ്വര്‍ണ്ണവും പണവും മുഴുവന്‍ വാരിക്കൂട്ടി ചുരിദാറിന്റെ ഷാളില്‍ പൊതിഞ്ഞെടുത്തു. തുടര്‍ന്ന് ചിരിച്ചുകൊണ്ടുതന്നെ പിന്നിലെ വാതില്‍ വഴി മടങ്ങി”.ഗ്രേസ് പറയുന്നു. കവര്‍ച്ചയുടെ പിന്നാമ്പുറത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് ആദ്യം പുറത്തുവന്ന വാര്‍ത്തകളേറെയും നിറംപിടിപ്പിച്ച കഥകളാണെന്നും കവര്‍ച്ചക്കാര്‍ സ്ത്രീ എന്ന നിലയില്‍ തനിക്ക് ആദരവും ബഹുമാനവും നല്‍കിയെന്നും കൈയില്‍പ്പിടിച്ചതുപോലും മൃദുവായിട്ടായിരുന്നെന്നും ഇവര്‍ വ്യക്തമാക്കി.…
Read Moreകള്ളനായ ഭര്‍ത്താവിന് മോഷണത്തില്‍ കമ്പനി കൊടുക്കുന്നത് ഭാര്യ ; വിജയകരമായി മോഷണം നടത്തിയത് 50ലധികം വീടുകളില്‍; തസ്‌കരദമ്പതികള്‍ ഒടുവില്‍ കുടുങ്ങിയതിങ്ങനെ…
ആലത്തൂര്‍: അമ്പതിലധികം വീടുകളില്‍ മോഷണം നടത്തിയ തസ്‌കരദമ്പതികള്‍ ഒടുവില്‍ കുടുങ്ങി.ഏഴുവര്‍ഷമായി കാവശ്ശേരി വാവുള്ള്യാപുരം മണലാടിക്കുഴിയില്‍ താമസിക്കുന്ന പൊള്ളാച്ചി സ്വദേശി പൂച്ചാണ്ടി ഗോവിന്ദരാജ് (പൂച്ചാണ്ടി-43), ഭാര്യ ശാന്തിമോള്‍ (27) എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലും കേരളത്തിലുമായി അമ്പതോളം മോഷണക്കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. കാവശ്ശേരി കഴനിചുങ്കത്തെ സംയുക്ത ചുമട്ടുതൊഴിലാളി യൂണിയന്‍ ഓഫീസില്‍നിന്ന് ടെലിവിഷന്‍, അത്തിപ്പൊറ്റ വിചിത്രയില്‍ കുമരപ്പന്റെ വീട്ടില്‍നിന്ന് വീട്ടുപകരണങ്ങള്‍ എന്നിവ മോഷ്ടിച്ചത് ഇവരാണെന്ന് സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. കാവശ്ശേരി വടക്കേനട ദേവീകൃപയില്‍ സുന്ദരേശന്റെ വീട്, സമീപത്തെ പെട്ടിക്കട, കാവശ്ശേരി നവനീതത്തില്‍ രാധാകൃഷ്ണന്റെ വീട്, പഞ്ചായത്തോഫീസിന് സമീപം മണി, സുധാകരന്‍ എന്നിവരുടെ കടകള്‍, പെട്രോള്‍ പമ്പിന് സമീപം കൃഷ്ണദാസിന്റെ വീട്, സുകുമാരന്റെ വീട് എന്നിവിടങ്ങളില്‍ മോഷണശ്രമം നടത്തി. നാല് ബൈക്കുകള്‍, ആറ് ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്…
Read Moreകാമുകിയ്ക്കായി 19കാരന്‍ പ്രവാസിയുടെ വീട്ടില്‍ നിന്നും ഫ്രിഡ്ജും ടിവിയും വാഷിംഗ് മെഷീനും അടിച്ചുമാറ്റി; തൊണ്ടിമുതല്‍ പിടിക്കാന്‍ കാമുകിയുടെ വീട്ടിലെത്തിയ പോലീസ് കണ്ട കാഴ്ച…
കൂത്താട്ടുകുളം: മോഷണക്കേസില്‍ പിടിയിലായ പത്തൊമ്പതുകാരന്‍ അടിച്ചുമാറ്റിയ സാധനങ്ങള്‍ പോലീസ് പിടിച്ചെടുത്തത് കാമുകിയുടെ വീട്ടില്‍ നിന്നും. മോഷണമുതല്‍ കണ്ടെത്താന്‍ തെളിവെടുപ്പിന് പോകാനൊരുങ്ങിയപ്പോള്‍ ഇയാള്‍ കൈമുറിച്ച് പരിക്കേല്‍പ്പിക്കുകയും. പാലക്കുഴ മൂങ്ങാന്‍കുന്നില്‍ ഒരു പ്രവാസി മലയാളിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച ഫ്രിഡ്ജും എല്‍ഇഡി ടിവിയുമാണ് കൊള്ളസംഘത്തിന്റെ തലവനായ 19 കാരന്റെ കാമുകിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. പാലാ രാമപുരം സ്വദേശി ശരത്തിന്റെ പാലായിലുള്ള കാമുകിയുടെ വീട്ടില്‍ നിന്നുമാണ് എല്ലാം കണ്ടെത്തിയത്. ടിവിയ്ക്കും ഫ്രിഡ്ജിനും പുറമേ വാഷിംഗ് മെഷീനും മ്യൂസിക് സിസ്റ്റവും നിലവിളിക്കുമെല്ലാമായി ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് സംഘം അടിച്ചുമാറ്റിയത്. കാമുകിയുടെ വീട്ടില്‍ നല്‍കിയതിന്റെ ബാക്കി സംഘം കൈമാറിയത് കൂത്താട്ടുകുളത്ത് ഒരു ആക്രിക്കടയില്‍ ആയിരുന്നു. ഇവയ്ക്ക് പുറമേ വിവിധ വാഹനങ്ങളില്‍ നിന്നും മോഷ്ടിച്ച അഞ്ച് വലിയ ബാറ്ററികളും അടിച്ചു മാറ്റിയിരുന്നു. കാമുകിക്ക് സമ്മാനിച്ച ഗൃഹോപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ പോലീസ് പാലായിലെ കാമുകിയുടെ വീട്ടിലേക്ക്…
Read More