ഉ​ന്തി​യും ത​ള്ളി​യും ച​വി​ട്ടി​യും തെ​രു​വി​ല്‍ പൊ​രി​ഞ്ഞ അ​ടി​യു​മാ​യി വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ! വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

സ്‌​കൂ​ള്‍​കു​ട്ടി​ക​ള്‍ പ​ര​സ്പ​രം ത​മ്മി​ല്‍​ത്ത​ല്ലു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ല​പ്പോ​ഴും വെൡ​യി​ല്‍ വ​ന്നി​ട്ടു​ണ്ട്. ബം​ഗ​ളു​രു​വി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​ര​സ്പ​രം ത​മ്മി​ല​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. സ്‌​കൂ​ളി​ന് സ​മീ​പ​ത്തു​ള്ള റോ​ഡി​ല്‍ വെ​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ര​സ്പ​രം ക​യ്യേ​റ്റം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ണ് ഈ ​ക​യ്യാ​ങ്ക​ളി ന​ട​ന്ന​തെ​ന്നോ എ​ന്താ​ണ് കാ​ര​ണ​മെ​ന്നോ വ്യ​ക്ത​മ​ല്ല. പ​ര​സ്പ​രം മു​ടി പി​ടി​ച്ച് വ​ലി​ച്ചും, ഉ​ന്തി​യും ത​ള്ളി​യും അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ച​വി​ട്ടി​യു​മാ​ണ് അ​ടി. യൂ​ണി​ഫോം ധ​രി​ച്ചാ​ണ് പോ​ര്. ചി​ല ആ​ണ്‍​കു​ട്ടി​ക​ളും പോ​രി​ന് ഇ​റ​ങ്ങി. കൂ​ട്ട​ത്തി​ലൊ​രു പെ​ണ്‍​കു​ട്ടി ബേ​സ്‌​ബോ​ള്‍ എ​ടു​ത്ത് മ​റ്റൊ​രാ​ള്‍​ക്ക് നേ​രെ എ​റി​യു​ന്നു. കു​റ​ച്ച് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ടി​യി​ല്‍ നി​ന്ന് പ​ര​സ്പ​രം ത​ള്ളു​ന്ന​തും പ​ര​സ്പ​രം പോ​ണി​ടെ​യി​ല്‍ വ​ലി​ക്കു​ന്ന​തും കാ​ണാം. പ​ല​രും ഉ​റ​ക്കെ ക​ര​യു​ക​യും നി​ല​വി​ളി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

Read More

ആദ്യം സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ വ്യാജ നഗ്നചിത്രങ്ങള്‍ നിര്‍മിക്കും ! പിന്നീട് അവരെ സെക്‌സ് ചാറ്റിന് പ്രേരിപ്പിക്കും; 25കാരന്‍ പിടിയില്‍…

വ്യാജ നഗ്ന ചിത്രങ്ങള്‍ നിര്‍മിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയും നഗ്ന വീഡിയോ കോളിന് പ്രേരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍.ഡല്‍ഹിയിലാണ് സംഭവം. ഇവന്റ് മാനേജരായി ജോലി ചെയ്യുന്ന ഭരത് ഖട്ടാറിനെ (25)യാണ് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരുടെ വ്യാജ നഗ്‌ന ചിത്രങ്ങള്‍ നിര്‍മിച്ച് ഭീഷണിപ്പെടുത്തി വീഡിയോ കോളിന് പ്രേരിപ്പിക്കുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുള്ളതായാണ് വിവരം. ഡല്‍ഹി- എന്‍സിആര്‍ മേഖലയിലെ സ്വകാര്യ സ്‌കൂളുകളിലെ ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പ്രതി വലയില്‍ കുരുക്കിയത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയാണ് ആദ്യപടി. പിന്നീട് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജ നഗ്‌ന ചിത്രങ്ങള്‍ നിര്‍മിക്കും. തുടര്‍ന്ന് പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച്…

Read More