ആദ്യം സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ വ്യാജ നഗ്നചിത്രങ്ങള്‍ നിര്‍മിക്കും ! പിന്നീട് അവരെ സെക്‌സ് ചാറ്റിന് പ്രേരിപ്പിക്കും; 25കാരന്‍ പിടിയില്‍…

വ്യാജ നഗ്ന ചിത്രങ്ങള്‍ നിര്‍മിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയും നഗ്ന വീഡിയോ കോളിന് പ്രേരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍.ഡല്‍ഹിയിലാണ് സംഭവം.

ഇവന്റ് മാനേജരായി ജോലി ചെയ്യുന്ന ഭരത് ഖട്ടാറിനെ (25)യാണ് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരുടെ വ്യാജ നഗ്‌ന ചിത്രങ്ങള്‍ നിര്‍മിച്ച് ഭീഷണിപ്പെടുത്തി വീഡിയോ കോളിന് പ്രേരിപ്പിക്കുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുള്ളതായാണ് വിവരം. ഡല്‍ഹി- എന്‍സിആര്‍ മേഖലയിലെ സ്വകാര്യ സ്‌കൂളുകളിലെ ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പ്രതി വലയില്‍ കുരുക്കിയത്.

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയാണ് ആദ്യപടി.

പിന്നീട് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജ നഗ്‌ന ചിത്രങ്ങള്‍ നിര്‍മിക്കും. തുടര്‍ന്ന് പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് ഈ നഗ്‌ന ചിത്രങ്ങള്‍ അപ് ലോഡ് ചെയ്താണ് വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തിയിരുന്നത്.

ചിത്രങ്ങള്‍ ഒഴിവാക്കണമെങ്കില്‍ സെക്സ് ചാറ്റിംഗിനും വീഡിയോ കോളിനും സഹകരിക്കണമെന്നാണ് പ്രതി ആവശ്യപ്പെടുക. ഭീഷണിയും മാനഹാനിയും ഭയന്ന് മിക്കവരും ഇതില്‍ പരാതി നല്‍കാറില്ലെന്നും പൊലീസ് പറഞ്ഞു.

തന്റെ മകളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ചിട്ടുണ്ടെന്നും മകള്‍ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും അശ്ലീല ചിത്രങ്ങളും അയക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ സ്ത്രീ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഈ പെണ്‍കുട്ടിയുടെ സുഹൃത്തായ മറ്റൊരു വിദ്യാര്‍ത്ഥിനിക്കും സമാന അനുഭവമുണ്ടായി. സംഭവത്തില്‍ ഭരതിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ പിന്നീട് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് വ്യാജ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ഇയാളുടെ അതിക്രമത്തിനിരയായ ഏഴ് പെണ്‍കുട്ടികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ രണ്ട് പേരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാളുടെ വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്.

ഫരീദാബാദിലെ പ്രമുഖ സ്‌കൂളില്‍നിന്ന് പാസായ പ്രതി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് ബികോം ബിരുദം കരസ്ഥമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡല്‍ഹിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുകയാണ്.

പ്രതിയുടെ കൈയില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും നേരത്തെ ഒരു പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ചതിന് ഇയാള്‍ക്കെതിരേ ഫരീദാബാദ് സൈബര്‍ പൊലീസില്‍ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

Related posts

Leave a Comment