ഇന്ത്യ നല്‍കിയ കോവിഡ് വാക്‌സിന്‍ ഈ രാജ്യത്ത് ആദ്യം നല്‍കിയത് ലൈംഗിക തൊഴിലാളികള്‍ക്ക് ! ഇതിന് വ്യക്തമായ കാരണവുമുണ്ട്…

വിവിധ ലോകരാജ്യങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും നിരവധി രാജ്യങ്ങളാണ് ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളും ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതെങ്കില്‍ നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശ് ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച ബംഗ്ലാദേശ് രാജ്യത്തെ ചുവന്ന തെരുവ് എന്നറിയപ്പെടുന്ന ദൗലത്ത് ദിയ പട്ടണത്തിലാണ് വാക്സിനേഷന് തുടക്കം കുറിച്ചിരിക്കുന്നത്. ഇവിടെ മാത്രമുള്ളത് രണ്ടായിരത്തില്‍ അധികം ലൈംഗിക തൊഴിലാളികളാണ്. നൂറില്‍ അധികം പേര്‍ക്ക് ഇവിടെ കുത്തിവെയ്പ്പെടുത്തു. വരും ദിവസങ്ങളിലും ഇത് തുടരും. തൊഴിലാളികളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് കുത്തിവെയ്പ്പ്. ഇന്ത്യയില്‍ നിന്നും സൗജന്യമായി ലഭിച്ചതും വാങ്ങിയതുമായ വാക്സിനാണ് കുത്തിവയ്ക്കുന്നത്. ഇന്ത്യ ബംഗ്ലാദേശിന് സൗജന്യമായി വാക്സിന്‍ നല്‍കിയത് വാക്സിന്‍ മൈത്രിയുടെ ഭാഗമായാണ്. ഇത് കൂടാതെ മുപ്പത് ദശലക്ഷം വാക്സിനുകള്‍ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശ് വാങ്ങുകയും ചെയ്തു. രാജ്യത്തെ കോവിഡ് വ്യാപനം…

Read More

അടി മക്കളെ സല്യൂട്ട് ! ഡല്‍ഹിയിലെ ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കുമെന്ന് ഗൗതം ഗംഭീര്‍…

ഡല്‍ഹിയിലെ ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍. ന്യൂഡല്‍ഹി ഗാസ്റ്റിന്‍ ബാസ്റ്റ്യന്‍ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു സഹായം നല്‍കുമെന്ന് വ്യാഴാഴ്ചയാണ് ഗംഭീര്‍ പ്രഖ്യാപിച്ചത്. ‘PAANKH’ എന്നു പേരു നല്‍കിയിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെയാണ് ഗംഭീറിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്. എല്ലാവര്‍ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു.”ഈ കുട്ടികള്‍ക്ക് ഞാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ്. സ്വപ്നങ്ങള്‍ ലക്ഷ്യമാക്കി അവര്‍ക്കു ജീവിക്കാം. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുന്നതായും ഗംഭീര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ സ്‌കൂള്‍ ഫീസ്, യുണിഫോമുകള്‍, ഭക്ഷണം, കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായം തുടങ്ങിയ ചെലവുകളെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ ചെയ്യും. കുട്ടികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും”. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കും. കുറഞ്ഞത് 25…

Read More

തൊഴില്‍ മേഖലയില്‍ പുതിയ മാര്‍ഗം പരീക്ഷിക്കാനൊരുങ്ങി ബൊളീവിയയിലെ ലൈംഗിക തൊഴിലാളികള്‍; ഇവര്‍ എടുക്കുന്ന പുതിയ സുരക്ഷാ മുന്‍കരുതലുകള്‍ ഇങ്ങനെ…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിവിധ തൊഴില്‍ മേഖലകളാണ് സ്തംഭിച്ചിരിക്കുന്നത്. സമ്പര്‍ക്ക വ്യാപന സാധ്യത ഏറ്റവുമധികം ഉയര്‍ത്തുന്ന ലൈംഗിക തൊഴില്‍ മേഖലയും കഷ്ടത്തിലാണ്. പട്ടിണി മാറ്റാന്‍ പുതിയ മാര്‍ഗം പരീക്ഷിക്കാനൊരുങ്ങുകയാണ് ബൊളീവിയയിലെ ലൈംഗിക തൊഴിലാളികള്‍. ബയോ സെക്യുരിറ്റി ഉപകരണങ്ങള്‍ പരീക്ഷിച്ച് തൊഴിലിനെ പിടിച്ചു നിര്‍ത്താനാണ് ശ്രമം. ബ്ളീച്ച് ബോട്ടില്‍, ഗ്ളൗസ്, റെയ്ന്‍കോട്ട് എന്നിവയെല്ലാം ഇതില്‍ പെടുന്നു. ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് നൈറ്റ് വര്‍ക്കേഴ്സ് ബൊളീവീയ മുമ്പോട്ട് വെച്ചിരിക്കുന്ന 30 പേജ് വരുന്ന കോവിഡ് സുരക്ഷാ മാനുവലിലാണ് ഇക്കാര്യങ്ങളുള്ളത്. തിഗ് സ്‌കിമ്മിംഗ് ‘ബയോ സെക്യുരിറ്റി സ്യൂട്ട്’ വരെ മാനദണ്ഡങ്ങളില്‍ പെടുന്നു. ലോക്ക്ഡൗണ്‍ വന്നതോടെ വരുമാനം നഷ്ടമായതോടെ പകല്‍ സമയത്തെ നിയന്ത്രണങ്ങളെങ്കിലൂം എടുത്തുമാറ്റാന്‍ ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ്. നൈറ്റ് കര്‍ഫ്യൂ കര്‍ശനമാക്കിയതോടെ ഇവരില്‍ പലരും ജോലി വൈകുന്നേരത്തേക്ക് ആക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ആയത് ഇവരുടെ വരുമാനം മുട്ടിച്ചിരിക്കുകയാണ്. ലൈംഗികത്തൊഴില്‍ നിയമവിധേയമായ നാടാണ്…

Read More