2023-25 കാ​ല​ഘ​ട്ട​ത്തി​ല്‍ റെം​ഡെ​സി​വി​ര്‍ ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്നും മ​രു​ന്ന് ല​ഭി​ച്ച​വ​ര്‍​ക്കു രോ​ഗം ഭേ​ദ​മാ​യെ​ന്നും ഡോ. ​അ​നൂ​പ്കു​മാ​ര്‍, നി​പ പ്ര​തി​രോ​ധ​ത്തി​നു കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കെ.​കെ. ശൈ​ല​ജ

നാ​ദാ​പു​രം: നി​പ പ്ര​തി​രോ​ധ​ത്തി​നു കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ക​ല്ലാ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യെ ത​ക​ർ​ക്കാ​നാ​ണു ശ്ര​മം ന​ട​ക്കു​ന്ന​ത്. ടാ​സ്ക് ഫോ​ഴ്സി​ൽ അം​ഗ​മാ​യി​ട്ടു​ള്ള ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ഉ​ത്ത​രേ​ന്ത്യ​യി​ലെ ബി​ജെ​പി നേ​താ​ക്ക​ളു​ടെ ബി​സി​ന​സു​മാ​യി ബ​ന്ധ​മു​ണ്ട്. സ്വ​കാ​ര്യ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഗ​വ. ആ​ശു​പ​ത്രി​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്കു പോ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കാ​നും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വ​ൻ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു. എ​ന്നാ​ൽ എ​ല്ലാം ത​കി​ടം മ​റി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പ് അ​തി​സ​ങ്കീ​ർ​ണ​മാ​ണെ​ന്നും വെ​റു​തെ സ​ർ​ക്കാ​രി​നെ കു​റ്റം പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നും ശൈ​ല​ജ കൂ​ട്ടി​ച്ചേ​ർ​ത്തു. “മ​രി​ച്ച നി​പ രോ​ഗി​ക​ള്‍​ക്ക് മ​രു​ന്നു ന​ൽ​കി​യി​ല്ല” – ഡോ. ​എ.​എ​സ്. അ​നൂ​പ്കു​മാ​ര്‍ കോ​ഴി​ക്കോ​ട്: മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​പ രോ​ഗി​ക​ള്‍​ക്ക് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു ന​ല്‍​കി​യെ​ന്നു സം​ശ​യ​മു​ണ്ടെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ…

Read More