മുംബൈയിലെ ചേരികളിലെ 57 ശതമാനം ആളുകള്‍ക്കും കോവിഡ് പിടിപെട്ടു ? പുതിയ സര്‍വെയില്‍ കണ്ടെത്തിയ കാര്യം ഞെട്ടിക്കുന്നത്…

മഹാരാഷ്ട്രയില്‍ കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ ഏറ്റവുമധികം ആശങ്കപ്പെടുത്തിയ കാര്യം അവിടുത്തെ ചേരികളായിരുന്നു. ധാരാവി ഉള്‍പ്പെടെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍ വൈറസ് പടര്‍ന്നാല്‍ എന്താവും സ്ഥിതിയെന്ന് ആലോചിച്ച് ഏവരും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ കോവിഡിനെ ഫലപ്രദമായി ചെറുക്കുന്നതില്‍ ധാരാവി വിജയ മാതൃകയായി. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് പ്രകാരം മുംബൈയിലെ ചേരി നിവാസികളില്‍ 57 ശതമാനം ആളുകള്‍ക്കും മറ്റിടങ്ങളിലെ 16% പേര്‍ക്കും കോവിഡ് ബാധയുണ്ടായിട്ടുണ്ടെന്നാണ്. സിറോ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം. നഗരത്തിലെ ഏഴായിരത്തോളം ആളുകളില്‍ നടത്തിയ പരിശോധനയിലാണ് ആറില്‍ ഒരാള്‍ക്കു രോഗബാധയുണ്ടായിട്ടുണ്ടെന്ന നിഗമനത്തിലെത്തിയത്. ഈ മാസത്തിന്റെ ആദ്യ രണ്ട് ആഴ്ചകളിലാണ് വിവിധയിടങ്ങളില്‍നിന്നുള്ളവരുടെ രക്തം ശേഖരിച്ച് പഠനം നടത്തിയത്. ശരീരത്തില്‍ ഏതെങ്കിലും രോഗത്തിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോയെന്നാണു പരിശോധിക്കുന്നത്. വൈറസ് ബാധയുണ്ടായവരില്‍ മാത്രമേ ആന്റിബോഡി സാന്നിധ്യം ഉണ്ടാകുകയുള്ളു. ആകെ ജനസംഖ്യയില്‍ എത്രത്തോളം പേര്‍ക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്താനുള്ള നടപടിക്രമമാണ് സിറോ…

Read More