ഈ കാരണം കൊണ്ടാണ് ഭാജി തല്ലിയത് ! എന്തു കൊണ്ട് ഹര്‍ഭജന്‍ സിംഗ് അന്ന് തന്റെ തല്ലിയെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്; ഞെട്ടലോടെ ആരാധകര്‍…

മലയാളിയായ ക്രിക്കറ്റ് താരം ശ്രീശാന്തിനെ ചുറ്റിപ്പറ്റി എന്നും വിവാദങ്ങള്‍ ഉണ്ടാവാറുണ്ട്. ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും ബിഗ്‌ബോസ് സീസണ്‍ 12ലെ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ശ്രീശാന്ത് വീണ്ടും വിവാദതാരമായത്. മറ്റൊരു മത്സരാര്‍ഥിയെ തല്ലാന്‍ ഓങ്ങിയതും പരിപാടിയില്‍നിന്നു പുറത്തുപോകണമെന്നു ബഹളംവെച്ചതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ താരം ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലാണ് താരത്തെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയത്. 2008 ലെ ഐപിഎല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയത് അന്ന് ഏറെ വിവാദമായിരുന്നു. ചൂടന്‍ താരങ്ങളില്‍ ഒരാളായ ഹര്‍ഭജന്‍ സിങ്ങിന്റെ തല്ലു കൊണ്ട ശ്രീശാന്ത് പൊട്ടിക്കരഞ്ഞിരുന്നു. മത്സരം തോറ്റ ഹര്‍ഭജനോട് ശ്രീശാന്ത് പരിഹസിച്ച് എന്തോ പറഞ്ഞതാണ് പ്രകോപനമായതെന്നായിരുന്നു അന്നു വാര്‍ത്തകള്‍ വന്നത്. പിന്നീട് ഹര്‍ഭജന്‍ മാപ്പുപറയുകയും ചെയ്തു. ഇപ്പോള്‍ ബിഗ് ബോസില്‍, അന്നുണ്ടായതെന്താണെന്നു ശ്രീ വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റൊരു മത്സരാര്‍ഥിയായ സുരഭി റാണയുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തല്‍. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെതാരമായിരുന്നു ശ്രീശാന്ത്, ഹര്‍ഭജന്‍ മുംബൈ…

Read More