ആലപ്പുഴ റെസ്റ്റ് ഹൗസില്‍ ഐസക്കിന്റെ സ്ഥിരം മുറി സുധാകരന്‍ ഒഴിപ്പിച്ചപ്പോള്‍ കയര്‍മേളയില്‍ നിന്നും ഐസക് സുധാകരനെ ഒഴിവാക്കി; സിപിഎം മന്ത്രിമാരുടെ പോരുമുറുകുന്നതിങ്ങനെ…

ആലപ്പുഴ: മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. ‘കയര്‍ കേരള’ രാജ്യാന്തരമേളയുടെ പോസ്റ്ററില്‍ നിന്ന് മന്ത്രി സുധാകരനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ അങ്ങാടിപ്പാട്ടായിരിക്കുന്നത്. ഇതേക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി 28നും 29നും സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തേക്കുമെന്നാണ് വിവരം. പൊതുമരാമത്തുവകുപ്പിന്റെ ആലപ്പുഴയിലെ റസ്റ്റ് ഹൗസില്‍ മന്ത്രി തോമസ് ഐസക്കിന്റെ സ്ഥിരം മുറി ഒഴിപ്പിച്ചതിന്റെ പ്രതികാരമായാണ് കയര്‍ കേരള നടത്തിപ്പില്‍നിന്നു മന്ത്രി ജി.സുധാകരനെ ഒഴിവാക്കിയതെന്നാണ് സംസാരം. മുന്‍ കയര്‍ മന്ത്രിയും ജില്ലയുടെ ചുമതലക്കാരനുമായ തന്നെ ഒഴിവാക്കിയാണു കയര്‍ കേരളയുടെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നു ജി.സുധാകരന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജില്ലയിലെ ചില സി.പി.എം നേതാക്കള്‍ക്കെതിരെയായിരുന്നു ആരോപണം. സുധാകരന്റെ പരാതിയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെകൂടി ചിത്രം ഉള്‍പ്പെടുത്തിയ പുതിയ ബോര്‍ഡുകള്‍ കയര്‍ കേരള സംഘാടകസമിതി നഗരത്തില്‍ സ്ഥാപിച്ചാണ് പ്രശ്‌നം ഒരുവിധത്തില്‍…

Read More

ഷാജഹാൻ ഒരു പൊതുവിഷയമല്ല; സര്‍ക്കാ രിനെ മോശമാക്കാന്‍ ശ്രമിക്കുന്നവരെ കൂട്ടുപിടിക്കുന്നവര്‍ തിരുത്തേണ്ടി വരുമെന്ന് ജി സുധാകരൻ

കൊച്ചി: സര്‍ക്കാരിനെ മോശമാക്കാന്‍ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും അങ്ങനെ ശ്രമിക്കുന്ന വിദേശ ശക്തികളുടെ ഏജന്‍റുമാർ പലരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്‍. കെ.എം ഷാജഹാന്‍ അറസ്റ്റിലായത് പൊതു വിഷയമല്ല. അങ്ങനെ പലരും ജയിലില്‍ കിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഷാജഹാന്‍റെ അറസ്റ്റ് ഒരു വിഷയമേയല്ലെന്നും ജനങ്ങള്‍ക്ക് അതൊന്നും പ്രശ്‌നമല്ലെന്നും പറഞ്ഞ അദ്ദേഹം സര്‍ക്കാരിനെ മോശമാക്കാന്‍ ശ്രമിക്കുന്നവരെ കൂട്ടുപിടിക്കുന്നവര്‍ തിരുത്തേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു. ഷാജഹാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കാര്യം ചോദിച്ചപ്പോള്‍ നിങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്‌തോളു എന്നായിരുന്നു മറുപടി.

Read More

ഞാൻ കുടിക്കില്ല, പക്ഷേ..! ബിവറേജസിന്‍റെ ഔട്ട് ലെറ്റുകൾ പൂട്ടില്ല ; ജനവാസകേന്ദ്രത്തി ലേക്ക് വരുന്നതിനെ എതിർക്കാം എന്നാൽ വിലക്കാൻ പാടില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റുകൾ പൂട്ടില്ലെന്നു മന്ത്രി ജി. സുധാകരൻ. ജനവാസ കേന്ദ്രങ്ങളി ലേക്ക് ഔട്ട്‌ലെറ്റുകൾ മാറ്റുന്നത് എതിർക്കാം എന്നാൽ വിലക്കാൻ പാടില്ലെന്നും ഔട്ട്‌ലെറ്റുകൾ മാറ്റുന്നതിൽ തദ്ദേശസ്ഥാ പനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യക്ഷേമ പദ്ധതികൾക്കു പണം കണ്ടെത്തുന്നത് ബെവ്കോ യിൽനിന്നാണെന്നും എൽഡിഎഫ് മാത്രമല്ല ഔട്ട്‌ലെറ്റുകൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒൗട്ട്‌ലെറ്റുകൾ മാറ്റുന്നതിനു സാവകാശം തേടിയുള്ള ഹർജി ബുധനാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Read More