മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില് നടന് സുരേഷ് ഗോപി അംഗമല്ലാത്തതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സംവിധായകന് ആലപ്പി അഷ്റഫ്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെപ്പറ്റി താന് വിശകലനം ചെയ്യുന്നില്ലെന്നും എന്നാല് സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ ന്മകളെപ്പറ്റി പറയാതിരിക്കാനാവില്ലെന്നും ആലപ്പി അഷ്റഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില് പറയുന്നു… ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം… തന്നില് നിന്നും പിഴയായ് ഈടക്കായ തുക തിരികെ നല്കാതെ ഇനി അമ്മയുമായ് സഹകരിക്കാനില്ലന്ന് സുരേഷ് തീരുമാനിച്ച്. അത് ഇന്നും അങ്ങിനെ തന്നെ തുടരുന്നു. മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ. നിര്ഭാഗ്യമെന്നു പറയട്ടെ ഭരത് സുരേഷ് ഗോപി ഈ സംഘടനയില് ഇന്നില്ല. കാരണമെന്തെന്നു ഒട്ടേറെ പേര് എന്നോട് പലയുരു ആരാഞ്ഞിട്ടുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പില് ഞാന് പങ്കുവയ്ക്കാം. ഭരത് അവര്ഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെ പറ്റി…
Read MoreTag: suresh gopi
കാരുണ്യത്തിന്റെ ആള്രൂപമായി വീണ്ടും സുരേഷ് ഗോപി ! ഭിന്നശേഷിക്കാരന്റെ വായ്പ അടച്ചു തീര്ത്തു…
കരുണാര്ദ്രമായ ഒരു മനസ്സിന്റെ ഉടമയാണ് നടനും എംപിയുമായ സുരേഷ് ഗോപി. സഹായമഭ്യര്ഥിച്ച് തന്റെ മുമ്പിലെത്തുന്ന ആളുകളെ യാതൊരു മടിയും കൂടാതെ സഹായിക്കാനുള്ള മനസ്ഥിതിയും താരത്തിനുണ്ട്. രാഷ്ട്രീയത്തില് പ്രവേശിക്കുന്നതിനു മുമ്പു തന്നെ താരം സന്നദ്ധ പ്രവര്ത്തനങ്ങളില് സജീവമാണ്. കനിവിന്റെ കരങ്ങളുമായി പുല്ലൂറ്റ് സ്വദേശിയായ ഭിന്നശേഷിക്കാരന് ആശ്വാസം പകര്ന്നിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്. പുല്ലൂറ്റ് സ്വദേശിയായ അനീഷ് ഒരു കമ്പ്യൂട്ടര് സ്ഥാപനം നടത്തുന്നതിനായി ഫെഡറല് ബാങ്കില് നിന്നും രണ്ടരലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല് അനീഷിന്റെ അക്കൗണ്ടിലേക്ക് വന്ന ഭിന്നശേഷിക്കാര്ക്കുള്ള പെന്ഷന് തുക ബാങ്ക് വായ്പയിലേക്കായി വരവു വെച്ചു. ഇക്കാര്യം ഫേസ്ബുക്കിലൂടെ അനീഷ് അറിയിച്ചതിനെ തുടര്ന്നാണ് സുരേഷ് ഗോപി ഇടപ്പെട്ടത്. അനീഷിന്റെ വായ്പ കുടിശികയായ ഒരു 1,50,000 രൂപയും പലിശയും സുരേഷ് ഗോപി അടച്ചു തീര്ക്കുകയായിരുന്നു. കേരളത്തില് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള കാസര്ഗോഡ് ജില്ലയ്ക്ക് അടുത്തിടെ സുരേഷ് ഗോപി വെന്റിലേറ്റര്…
Read Moreഅങ്ങനെ പറയുന്നവന്റെ കരണം അടിച്ചു പൊളിക്കണം ! പോലീസിനെ അനുസരിക്കാന് മടിയെങ്കില് ഇനി വരുന്നത് പട്ടാളമായിരിക്കും; ഒരു നിമിഷം പഴയ ഭരത്ചന്ദ്രനായ സുരേഷ് ഗോപിയുടെ വാക്കുകള് ഏറ്റെടുത്ത് മലയാളികള്…
മലയാള സിനിമയിലെ ഏറ്റവും മികച്ച പോലീസ് ഓഫീസര് ആരെന്നു ചോദിച്ചാല് സുരേഷ് ഗോപിയെന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. കഴിഞ്ഞ ദിവസം ചാനല് ചര്ച്ചയില് സുരേഷ് ഗോപി പറഞ്ഞ വാക്കുകള് ഇപ്പോള് മലയാളികള് ഏറ്റെടുത്തിരിക്കുകയാണ്. പോലീസ് ഭരത് ചന്ദ്രന് ഐപിഎസ് കളിക്കുന്നുവോ എന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്കിയ മറുപടിയാണ് ഇപ്പോള് തരംഗമാവുന്നത്. പോലീസ് കര്ക്കശ നടപടി സ്വീകരിക്കുന്നതില് തെറ്റില്ലെന്ന് സുരേഷ്ഗോപി പറയുന്നു. വലിയ വിപത്താണ് സമൂഹത്തെ വ്യപിച്ചിരിക്കുന്നത്. അത് തടയാന് പോലീസ് നടപടിയെടുത്തേ മതിയാകൂ. ശരീരത്തിന് മാരകമായ പരുക്കുകള് വരുത്തരുത്. പക്ഷെ തല്ലേണ്ടി വന്നാല് തല്ലണം. കടയില് പോയ യുവാവിനെ പൊലീസ് അനാവശ്യമായി തല്ലി, പോലീസ് സുരേഷ് ഗോപികളിക്കുന്നു, ഭരത് ചന്ദ്രന് ഐപിഎസ് ആകാന് നോക്കുന്നു തുടങ്ങിയ വിമര്ശനത്തെക്കുറിച്ച് സുരേഷ്ഗോപിയോട് അവതാരകന് ചോദിച്ചപ്പോള്, അങ്ങനെ പറയുന്നവന്റെ കരണം അടിച്ചു പൊളിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പോലീസിനെ അനുസരിച്ചില്ലെങ്കില് നാളെ പട്ടാളമായിരിക്കും…
Read Moreവരനെ ആവശ്യമുണ്ട് മേക്കിംഗ് വീഡിയോ പുറത്ത് ! ഷൂട്ടിംഗിനിടെയുള്ള രസകരമായ സംഭവങ്ങളുടെ വീഡിയോ സോഷ്യല് മീഡിയയില് തരംഗമാവുന്നു…
സുരേഷ് ഗോപി, ശോഭന, ദുല്ഖര്, കല്യാണി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം തീയറ്ററുകളില് നിറഞ്ഞോടുകയാണ്. ഇപ്പോള് ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തു വന്നിരിക്കുകയാണ്. ഷൂട്ടിംഗിനിടെയിലെ രസകരമായ രംഗങ്ങള് കോര്ത്തിണക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില് തരംഗമായി കഴിഞ്ഞു. ജോണി ആന്റണിയും സുരേഷ് ഗോപിയും ഒന്നിച്ചുള്ള സീനിലെ ഡാന്സ് സ്റ്റെപ്പിന്റെ ഐഡിയ അനൂപിന്റേതായിരുന്നു. സുരേഷ് ഗോപിയുടെ പഴയൊരു ചിത്രത്തിലെ ഡാന്സ് സ്റ്റെപ്പ് ആണ് ഈ ചിത്രത്തില് താരം തന്നെ പുനരവതരിപ്പിച്ചത്. തിയറ്ററില് ഏറെ കൈയ്യടി നേടിയ രംഗം കൂടിയായിരുന്നു അത്. പഴയ ഹിറ്റ് ജോഡികളായിരുന്ന സുരേഷ് ഗോപിയുടെയും ശോഭനയുടെയും ഗംഭീര തിരിച്ചു വരവു കൂടിയായിരുന്നു ഈ ചിത്രം.
Read Moreസില്ക്ക് സ്മിതയുടെ മരണവാര്ത്ത കേട്ട് ആകെ അപ്സെറ്റായ സുരേഷ് ഗോപി അഭിനയിക്കാനാവില്ലെന്ന് തീര്ത്തും പറഞ്ഞു ! രജപുത്രന്റെ സെറ്റില് അന്നു നടന്ന സംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ദിനേശ് പണിക്കര്
തെന്നിന്ത്യന് സിനിമയില് ഞെട്ടലുണ്ടാക്കിയ സംഭവമാണ് സില്ക്ക്സ്മിതയുടെ മരണം. മാദകനടിയെന്ന പേരിനിടയിലും മികച്ച അഭിനേത്രിയായിരുന്ന സില്ക്കിന്റെ മരണകാരണം ഇന്നും അവ്യക്തമായി തുടരുകയാണ്. രക്തത്തില് മദ്യത്തിന്റെ അംശമുണ്ടെന്നായിരുന്നു പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. 1996 സെപ്റ്റംബര് 23നായിരുന്നു സില്ക്ക് സ്മിത വിട വാങ്ങിയത്. ആരാധകരേയും സിനിമാലോകത്തെയും ഒരുപോലെ നടുക്കിയൊരു മരണം കൂടിയായിരുന്നു ഇത്. ഇതേ ദിവസമായിരുന്നു സുരേഷ് ഗോപി നായകനായെത്തിയ രജപുത്രന്റെ ക്ലൈമാക്സ് ചിത്രീകരിക്കാന് തീരുമാനിച്ചതെന്ന് നിര്മ്മാതാവും അഭിനേതാവുമായ ദിനേശ് പണിക്കര് പറയുന്നു. യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള് വിശദീകരിച്ചത്. മേക്കപ്പിട്ട് സെറ്റിലിരിക്കുന്നതിനിടയിലാണ് സില്ക്ക് സ്മിത മരിച്ചതായുള്ള വിവരമെത്തിയത്. മദ്രാസില് വെച്ചായിരുന്നു അവരുടെ മരണം. 1000 ത്തിലധികം ജൂനിയര് ആര്ട്ടിസ്റ്റുകളെ ഉള്പ്പെടുത്തിയുള്ള രംഗമായിരുന്നു ചിത്രീകരിക്കാന് തീരുമാനിച്ചത്. എന്നാല് മരണവാര്ത്ത അറിഞ്ഞതിനെത്തുടര്ന്ന് ചിത്രീകരണം നിര്ത്തി വെക്കാനാവശ്യപ്പെടുകയായിരുന്നു താരമെന്ന് ദിനേശ് പണിക്കര് പറയുന്നു. തനിക്ക് അഭിനയിക്കാനാവില്ലെന്നും തന്റെ ആദ്യകാല സിനിമകളിലൊന്നില് നായികയായെത്തിയത് സില്ക്കായിരുന്നുവെന്നും…
Read More