കൊല്ലം: സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കാനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കുമെന്നും വിഷയം പ്രധാനമന്ത്രിയെ അടക്കം നേരില്‍ കണ്ട് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി എംപി. സാമൂഹ്യനീതി വകുപ്പ് നടപടികള്‍ക്ക് മുന്‍കൈയെടുക്കണമെന്നും എല്ലാം പോലീസുകാര്‍ക്ക് വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
Read MoreTag: suresh gopi
എന്റെ കരിയറിനെ ഇത്ര അധികം ഉയര്‍ത്തി കൊണ്ട് വന്ന മനുഷ്യന് ! അയാളിലെ മികച്ച നടനെക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യനെയെന്ന് ഷാജി കൈലാസ്…
നടന് സുരേഷ്ഗോപിയുടെ 63-ാം ജന്മദിനമായിരുന്നു കഴിഞ്ഞു പോയത്. താരത്തിന് ജന്മദിനാശംസകള് നേര്‍ന്ന് സംവിധായകന് ഷാജി കൈലാസ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഷാജി കൈലാസിന്റെ കുറിപ്പ് ഇങ്ങനെ… 1989ലാണ് ഞാന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയുന്നത് ‘ന്യൂസ്’. സംവിധാനത്തോടൊപ്പം അതിന്റെ കഥയും എന്റേത് തന്നെയായിരുന്നു. ചിത്രം ആദ്യ ഡ്രാഫ്റ്റ് എഴുതുമ്പോള്‍ തന്നെ അതിലെ ഋഷി മേനോന് എന്ന നായക കഥാപാത്രത്തിന് സുരേഷ് ഗോപിയുടെ രൂപം ആയിരുന്നു. ആ ചിത്രം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മുന്നോട്ട് സഞ്ചരിക്കാന്‍ ഉള്ള ആത്മ വിശ്വാസം തന്നു. സുരേഷിന്റെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ആ ചിത്രം. വിജയത്തോടൊപ്പം എനിക്ക് നല്ലൊരു സുഹൃത്തിനെയും സഹോദരനെയും ആ ചിത്രം സമ്മാനിച്ചു. പിന്നീട് 1991 ഇല് ‘തലസ്ഥാനം’ ആയി ഞങ്ങള്‍ വന്നപ്പോള്‍ ആ ചിത്രത്തെ ജനങ്ങള്‍ പൂര്‍വാധികം ആവേശത്തോടെ ഏറ്റെടുത്തത് സ്മരിക്കുന്നു. എനിക്ക് ഞാന്‍…
Read Moreകുഴല്‍പ്പണക്കേസ്; തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ? സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും
തൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂര്‍ സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫണ്ടിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും. തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം ആരായും. തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം കോടികൾ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിൽനിന്ന് ഇഡി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കേസിൽ അറസ്റ്റിലായവർ, ചോദ്യം ചെയ്തവർ, അവരുടെ മൊഴികൾ, പോലീസിന്റെ നിഗമനങ്ങൾ എന്നിവയടക്കമുള്ള അന്വേഷണ വിവരങ്ങൾ ഇഡി പരിശോധിച്ചു.മൂന്നരക്കോടിയിലധികം പണം കൊടകര കേസിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ റിപ്പോർട്ട്. എന്നാൽ ഈ പണത്തിന്റെ സ്രോതസ് സംബന്ധിച്ച് ഇതുവരെയും വ്യക്തമായ വിവരം പോലീസിനു ലഭിച്ചിട്ടില്ല. വിദേശബന്ധമുള്ളവരാണോ ഇതിനു…
Read Moreഏകീകൃത സിവില്‍കോഡും ജനസംഖ്യാനിയന്ത്രണവും നടപ്പാക്കും ! രാജ്യസ്നേഹമുള്ളവര്‍ക്ക് ഇത് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന് സുരേഷ് ഗോപി…
ബിജെപി രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണവും നടപ്പാക്കുമെന്ന് ബിജെപി എംപിയും തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി രാജ്യസ്നേഹമുള്ളവര്‍ക്ക് ഇത് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് സുരേഷ് ഗോപി ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികളും സ്വീകരിക്കും. ജനാധിപത്യപരമായ രീതിയിലായിരിക്കും ഇവ നടപ്പിലാക്കുക. രാജ്യത്തോട് സ്നേഹമുള്ളവര്‍ക്ക് ഇക്കാര്യം അംഗീകരിക്കാതിരിക്കാനാവില്ല. ലൗ ജിഹാദ്, ശബരിമല വിഷയങ്ങളില്‍ ഉള്ള ഏതൊരു ഇടപെടലും നിയമത്തിന്റെ വഴിയിലൂടെ ആയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഭരണനിര്‍വഹണത്തിനുള്ള ബിജെപിയുടെ ശേഷി അറിയണമെങ്കില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ ഭരണം പരിശോധിച്ചാല്‍ മതി. ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ ആത്മവിശ്വാസത്തോടെയും ആത്മാര്‍ഥതയോടെയും ഭരണനിര്‍വഹണം നടത്തും. ആരായിരിക്കും മുഖ്യമന്ത്രിയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അക്കാര്യം പാര്‍ട്ടി തീരുമാനിക്കും. മുഖ്യമന്ത്രി എന്ന നിലയില്‍…
Read Moreനാക്കുപിഴയല്ല, നേതാക്കൾ ഒളിപ്പിച്ചു വച്ച ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് തുറന്നു പറയുകയാണ് സുരേഷ് ഗോപി ചെയ്തതെന്ന് മുഖ്യമന്ത്രി
കണ്ണൂർ: സംസ്ഥാനത്ത് ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് തുറന്നു പറയുകയാണ് സുരേഷ് ഗോപി ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി കൺവൻഷൻ സെന്ററിൽ തിങ്കളാഴ്ച രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫുമായി ധാരണയുള്ള കാര്യം മറ്റു ബിജെപി നേതാക്കൾ രഹസ്യമായി വച്ചപ്പോൾ സുരേഷ് ഗോപി തുറന്നുപറഞ്ഞു. ഇതു നാക്കുപിഴയായി കരുതാൻ പറ്റില്ല. ബിജെപി സ്ഥാനാർഥികളില്ലാത്ത ഗുരുവായൂരിലും തലശേരിയിലും യുഡിഎഫുമായി വോട്ടുകച്ചവടം ഉറപ്പിച്ചുകഴിഞ്ഞു. ദേവികുളത്തും ഇതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂരിൽ കെ.എൻ.എ. ഖാദർ ജയിച്ചുവരണമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. പൗരത്വനിയമ ഭേദഗതിക്കെതിരേ കേരള സർക്കാർ പാസാക്കിയ നിയമത്തിൽ ഒപ്പിട്ടതാണ് കെ.എൻ.എ. ഖാദർ. എന്നാൽ ഇപ്പോൾ കെ.എൻ.എ. ഖാദറിന്റെ നിലപാടിൽ മാറ്റം വന്നിരിക്കുകയാണ്. ഇത് ബിജെപിയുമായുള്ള ധാരണയുടെ തെളിവാണ്. കൂടുതൽ മണ്ഡലങ്ങളിൽ യുഡിഎഫുമായി ബിജെപി കച്ചവടം ഉറപ്പിച്ചുവരികയാണ്. കേന്ദ്രത്തിന്റെ പല നയങ്ങളെയും എതിർക്കുവാൻ യുഡിഎഫ് വിമുഖത കാണിക്കുന്നതിന്റെ പിന്നിൽ ഈ…
Read Moreഎംപിയെന്ന നിലയില്‍ ലഭിച്ച ശമ്പളം ഇതുവരെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ല; നല്‍കുന്നത് പാവങ്ങള്‍ക്ക് ! സുരേഷ്ഗോപി പറയുന്നതിങ്ങനെ…
എംപി എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്പളം പാവപ്പെട്ടവര്‍ക്കാണ് നല്‍കുന്നതെന്നും സര്‍ക്കാരിന്റെ പണം ഉപയോഗിച്ചല്ല താന്‍ ജീവിക്കുന്നതെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ന്യുമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഗോപി ടെലിഫോണിലൂടെ ഒരു ചാനല്‍ ചര്‍ച്ചാ പരിപാടിയില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും സുരേഷ് ഗോപി ആരോപിച്ചു. നേമത്ത് മത്സരിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എംപി സ്ഥാനം രാജി വയ്ക്കണം എന്നോ വയ്ക്കേണ്ട എന്നോ പറയുന്ന പക്ഷങ്ങളില്‍പ്പെടുന്ന ആളല്ല താനെന്നും രാഷ്ട്രീയം അതല്ലെന്നും സുരേഷ്ഗോപി വ്യക്തമാക്കി. മുരളീധരന് ഒരു ഉരുക്കുകോട്ട തകര്‍ത്തുകൊണ്ട് പൊരുതി നേടിയ ‘ഒളിമ്പിക് ട്രോഫി’ നേമത്ത് ജയം ഉണ്ടാകാതെ, നഷ്ടപ്പെടാതെ ഇരിക്കട്ടെ എന്ന് മാത്രമേ താന്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നുള്ളൂ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.താന്‍ ആശുപത്രി കിടക്കയില്‍ നിന്നുമാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം…
Read Moreനിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ നോക്കാം; സുരേഷ് ഗോപി മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം
തൃശൂർ: നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. എന്നാൽ ഇക്കാര്യത്തിൽ സുരേഷ് ഗോപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍ എ പ്ലസ് മണ്ഡലം തന്നെ താരത്തിന് നല്‍കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
Read Moreആരാണ് മലയാളത്തിലെ മികച്ച നടന് ! വ്യത്യസ്ഥമായ മറുപടിയുമായി സുരേഷ് ഗോപി…
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ഹീറോ ആരെന്ന ചോദ്യത്തിന് സുരേഷ് ഗോപി എന്നാവും ഉത്തരം. ഒരു കാലത്ത് ആക്ഷന്‍ ഹീറോ വേഷങ്ങളിലൂടെ മലയാളക്കരയെ കീഴടക്കിയ താരം മികച്ച വേഷങ്ങളിലൂടെ മലയാളികളുടെയെല്ലാം ഇഷ്ടം പിടിച്ചുപറ്റി. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഒരുപിടി നല്ല വേഷം ചെയ്യാന്‍ താരത്തിനായിട്ടുണ്ട്. ഇടയ്ക്ക് രാഷ്ട്രീയത്തില്‍ ചേക്കേറിയതോടെ സിനിമയില്‍ നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കുകയും ചെയ്തു. പിന്നീട് ബിജെപി ടിക്കറ്റില്‍ രാജ്യസഭ എംപിയായ താരം ആ നിലയ്ക്ക് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോള്‍ വീണ്ടും താരം സിനിമയില്‍ സജീവമായിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം നായകനായി അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം വന്‍വിജയമായിരുന്നു. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ നല്ല നടന് ആരെന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്കിയ ഉത്തരമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഒരു ചാനലിലെ അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപിയുടെ ഈ തുറന്നു പറച്ചില്.…
Read Moreഎതു വാസവദത്ത ! ഒരു വര്‍ഷത്തോളം സുരേഷ് ഗോപി എന്നോടു മിണ്ടിയില്ല; ആ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മണിയന് പിള്ള രാജു…
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സുരേഷ് ഗോപി. ആക്ഷന്‍ കിംഗായും സ്വഭാവിക കഥാപാത്രങ്ങളിലൂടെയുമൊക്കെതിളങ്ങി നിന്ന താരം, ദേശീയ പുരസ്കാരം വരെ നേടിയ നടന്. ഇടക്കാലത്ത് രാഷ്ടീയത്തിലും അദ്ദേഹം സജീവമാവുകയായിരുന്നു. ഇടയ്ക്കു സിനിമയില്‍ ചെറിയൊരു ഇടവേള എടുത്തിരുന്നു. അപ്പോഴെല്ലാം സാമൂഹ്യ സേവനങ്ങളുമായി സജീവമായിരുന്നു അദ്ദേഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അദ്ദേഹം. സുരേഷ് ഗോപിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സിനിമാക്കാര് ഏറെയാണ്. വഴക്കിലൂടെയാണ് താനും സുരേഷ് ഗോപിയും പരിചയപ്പെട്ടതും അടുപ്പത്തിലായതുമെന്നും മണിയന്‍പിള്ള രാജു പറയുന്നു. ജനുവരി ഒരു ഓര്‍മ്മ എന്ന സിനിമയ്ക്കിടയില്‍ നടന്ന രസകരമായ സംഭവത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.ഒരു ചാനല്‍ പരിപാടിക്കിടയിലായിരുന്നു മണിയന്‍പിള്ള രാജു ഇതേക്കുറിച്ച് പറഞ്ഞത്. ജനുവരി ഒരു ഓര്‍മ്മ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനും ജഗതിച്ചേട്ടനും സംസാരിച്ചു കൊണ്ടിരിക്കുന്പോള്‍ സുരേഷ് ഗോപി ഞങ്ങള്‍ക്ക് മുന്നിലൂടെ പാസ് ചെയ്തു പോയി. ആ…
Read Moreആ രണ്ടു പേരോടുള്ള എന്റെ പ്രണയം ഇപ്പോഴും അവസാനിച്ചിട്ടില്ല ! വെളിപ്പെടുത്തലുമായി സുരേഷ് ഗോപി…
നടന്, അവതാരകന്,രാഷ്ട്രീയക്കാരന് എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം മികവു തെളിയിച്ച അപൂര്‍വ വ്യക്തിത്വങ്ങളിലൊന്നാണ് സുരേഷ് ഗോപി. ഭാര്യ രാധികയും നടന് ഗോകുല്‍ സുരേഷ് ഉള്‍പ്പെടെ നാലു മക്കളുമടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. ഒരിടവേളയ്ക്കു ശേഷം താരം നായകനായെത്തി വരനെ ആവശ്യമുണ്ട് എന്ന ചിത്രം വന്‍വിജയം നേടിയിരുന്നു. ലേലം 2 മുള്‍പ്പടെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ താരം തനിക്ക് ചില കാര്യങ്ങളോട് പ്രത്യേകം പ്രണാമം ഉണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. തനിക്ക് ചില കാര്യങ്ങളോട് പ്രത്യേക പ്രണയങ്ങളുണ്ടെന്നാണ് താരം പറയുന്നത്. താന്‍ അമേരിക്കയില്‍ നിന്നും വാങ്ങിയ ഷൂവിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും അത്കൊണ്ട് അത് എപ്പോളും ഇടാറില്ലന്നും താരം പറയുന്നു. അത്പോലെ തനിക്ക് ഒരു കാറുണ്ടെന്നും അവളോടും അസാധാരണമായ പ്രണയമുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു. കാര്‍ പ്രിയപ്പെത്തതാണ് അത് ആര്‍ക്കും അങ്ങനെ ഓടിക്കാന്‍ കൊടുക്കാറില്ല എന്നാല്‍…
Read More