മലയാളികളുടെ ഇഷ്ടനടന്മാരില് ഒരാളായിരുന്നു ടിപി മാധവന്. പതിറ്റാണ്ടുകള്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മാധവന് ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമജീവിതം നയിക്കുകയാണ്. സിനിമ ജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം. ആര്‍ക്കും ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നത് എന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അഭിനയിക്കുമ്പോള്‍ സിനിമയോ സീരിയലോ എന്ന് നോക്കാറില്ല. നല്ല കഥയാണോ കഥാപാത്രമാണോ എന്ന് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. നല്ല കഥകള്‍ സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ ലഭിച്ചാലും ചെയ്യുമായിരുന്നു. സിനിമാജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല. ചൂയിംഗം കഴിക്കും പോലെയാണ് അഭിനയിക്കുന്തോറും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് മാത്രമാണ് തോന്നിയിട്ടുള്ളത്. ആരും തന്നെ വന്ന് സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഇന്ന് ടെലിഫോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടല്ലോ. എപ്പോള്‍ വേണമെങ്കിലും വിളിക്കാമല്ലോ. ഗുരുവായി താന്‍ കാണുന്നത് നടന്…
Read More