ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞു കൊടുത്ത് മുങ്ങിത്താഴാന്‍ പോയ രണ്ടു യുവാക്കളെ രക്ഷപ്പെടുത്തിയ മൂന്ന് വനിതകള്‍ രാജ്യത്താകെ ചര്‍ച്ചയായിരുന്നു. ഇന്നലെ സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനം അവരെ ആദരിച്ചു. പൊതു സ്ഥലത്ത് ഒരിക്കലും സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത കാഴ്ചയാണ് തമിഴ്നാട്ടിലെ ഗ്രാമത്തില്‍ കണ്ടത്. പലരും കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുമ്പോഴാണ് മറ്റൊന്നും നോക്കാതെ സ്വന്തം ഉടുതുണി ഊരി നല്‍കി വനിതകള്‍ യുവാക്കളെ രക്ഷപ്പെടുത്തിയത്. സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നീ യുവതികളെ കല്‍പന ചൗള പുരസ്‌കാരം നല്‍കിയാണ് സര്‍ക്കാര്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആദരിച്ചത്. തമിഴ്നാട് പേരമ്പല്ലൂര്‍ ജില്ലയിലായിരുന്നു സംഭവം. മുങ്ങിത്താഴുന്ന യുവാക്കള്‍ക്ക് ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞാണ് ഇവര്‍ രക്ഷകരായത്. ഈ രക്ഷപ്പെടുത്തല്‍ വലിയ വാര്‍ത്തയായതോടെ വലിയ ആദരവാണ് അവരെ തേടിയെത്തിയത്. അങ്ങനെ സ്വാതന്ത്ര്യ ദിനത്തില്‍ ആ മൂന്ന് വനിതകള്‍ രാജ്യത്ത് ചര്‍ച്ചയായി. തമിഴ്നാട് പേരമ്പല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം. ക്രിക്കറ്റ്…
Read MoreTag: tamilnadu
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഉടമ പശുവിനെ വിറ്റ് ഉടമ ! കിലോമീറ്ററുകളോളം ഓടി പശുവിനെ കൊണ്ടുപോയ വാഹനം തടഞ്ഞ് കാള; സോഷ്യല്‍ മീഡിയയുടെ മനസ്സു നിറച്ച് അപൂര്‍വ സ്‌നേഹത്തിന്റെ കഥ; ഒടുവില്‍ സിനിമയെ വെല്ലുന്ന ക്ലൈമാക്‌സും…
ഈ കോവിഡ് കാലത്തും പലയിടത്തു നിന്നും നന്മയുടെയും സ്‌നേഹത്തിന്റെയും വാര്‍ത്തകള്‍ വരുന്നത് ലോകത്തിനു തന്നെ പ്രതീക്ഷയാണ്. മധുരയില്‍ നിന്നുള്ള അമ്പലക്കാളയുടെയും സ്‌നേഹത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം നിറയ്ക്കുന്നത്. ഉടമ വിറ്റ പശുവിനെ കൊണ്ടുപോയ വാഹനത്തെ കാള ഒരു കിലോമീറ്ററിലധികം ദൂരം പിന്തുടര്‍ന്നു തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഒടുവില്‍ സംഭവം വലിയ വാര്‍ത്തയായതോടെ കൂടുതല്‍ പേര്‍ ഇടപെടുകയും പശുവിന്റെയും കാളയുടെയും സ്നേഹത്തിന്റെ ആഴം മനസിലാക്കി ഇരുവരെയും ഒന്നിപ്പിക്കുകയും ചെയ്തു. മധുര പാലമേടിലെ ചായക്കടക്കാരന്‍ മുനിയാണ്ടി രാജയാണ് ലക്ഷ്മിയെന്ന പശുവിന്റെ ഉടമ. തൊട്ടടുത്ത ക്ഷേത്രത്തിലെ മഞ്ചുമലൈയെന്ന് വിളിക്കുന്ന അമ്പലക്കാളയാകട്ടെ ലക്ഷ്മിയുടെ സുഹൃത്തും. ഇരുവരെയും മുനിയാണ്ടി തന്നെയാണു പരിപാലിച്ചിരുന്നത്. രാവും പകലും ലക്ഷ്മിയും മഞ്ചുമലൈയും ഒരുമിച്ച് ചുറ്റിക്കറങ്ങുന്നത് പതിവ് കാഴ്ചയായിരുന്നു. ഇതിനിടെയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുനിയാണ്ടി ലക്ഷ്മിയെ കഴിഞ്ഞദിവസം വിറ്റത്. കച്ചവടക്കാരന്‍ ലക്ഷ്മിയെ വാഹനത്തില്‍ കയറ്റുന്നത് കണ്ടതോടെയാണ് കാളയുടെ മട്ട് മാറിയത്.…
Read Moreനമിതയെയും ഗൗതമിയെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി ബിജെപി ! പുറത്താക്കിയ നടിയെ തിരിച്ചെടുത്തു; അടിമുടി തിളങ്ങി തമിഴ്‌നാട് ബിജെപി…
താരത്തിളക്കത്തില്‍ തമിഴ്‌നാട് ബിജെപി. അധ്യക്ഷനായി എല്‍.മുരുകന്‍ സ്ഥാനമേറ്റതിനു ശേഷം തമിഴ്‌നാട് ബിജെപിയില്‍ സിനിമരംഗത്തു നിന്നുള്ളവരുടെ നിറസാന്നിദ്ധ്യമാണ് കാണുന്നത്. നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുക്കുകയും സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. നടനും നാടക പ്രവര്‍ത്തകനുമായ എസ്.വി. ശേഖറാണ് പുതിയ ഖജാന്‍ജി. ഗൗതമി, നമിത എന്നിവരെ കൂടാതെ നടിമാരായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളായി നിയമിച്ചു. കഴിഞ്ഞ നവംബറിലാണ് നമിത ബി.ജെ.പി.യില്‍ ചേര്‍ന്നത്. നമിതയ്ക്കൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്ന നടന്‍ രാധാരവിക്ക് പദവിയില്ല. നടി നയന്‍താരയ്ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തെത്തുടര്‍ന്ന് ഡി.എം.കെ.യില്‍നിന്ന് നീക്കിയതിനു ശേഷമാണ് രാധാരവി ബി.ജെ.പി.യില്‍ ചേര്‍ന്നത്. വിദ്യാഭാസ കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തകയായിരുന്ന ഗൗതമി വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. 13 വര്‍ഷം ഒന്നിച്ച് താമസിച്ച നടനും മക്കള്‍…
Read Moreഭാര്യ പ്രസവിച്ചെന്നറിഞ്ഞതോടെ പിന്നെ ഇരിപ്പുറച്ചില്ല ! തമിഴ്‌നാട്ടില്‍ നിന്നും ലോറിയുടെ സ്റ്റെപ്പിനിക്കുള്ളില്‍ ചുരുണ്ടുകൂടി യുവാവിന്റെ സാഹസിക യാത്ര; ഒടുവില്‍ കേരളത്തിലെത്തിയതോടെ പോലീസ് പിടിച്ച് ക്വാറന്റൈനിലാക്കി…
ഭാര്യ പ്രസവിച്ചെന്നറിഞ്ഞതോടെ ഭാര്യയെയും കുഞ്ഞിനെയും കാണാനുള്ള കൊതിമൂലം കേരളത്തിലേക്ക് സാഹസിക യാത്ര നടത്തി യുവാവ്. ലോറിക്കടിയിലെ സ്റ്റെപ്പിനിയില്‍ ചുരുണ്ടുകൂടി കേരളത്തിലേക്കു കടക്കാന്‍ ശ്രമിച്ച തമിഴ്നാട് കടയനല്ലൂര്‍ സ്വദേശി എസ്. ഹരീഷ്(33) ആര്യങ്കാവില്‍ പൊലീസ് പിടിയിലായി. ലോറി ഡ്രൈവര്‍ പോലും അറിയാതെയാണ് ഇയാള്‍ ലോറിയുടെ അടിയില്‍ കടന്ന് കൂടിയത്. ചെങ്കോട്ടയില്‍ നിന്നാണ് ഡ്രൈവര്‍ അറിയാതെയുള്ള സ്റ്റെപ്പിനി യാത്ര തുടങ്ങിയതെന്നാണ് ഹരീഷ് പൊലീസിനോട് പറഞ്ഞത്. കൊല്ലം പരവൂരിലേക്കായിരുന്നു യാത്ര. ആര്യങ്കാവ് ചെക്‌പോസ്റ്റ് കടക്കുന്നതിനിടെ സ്റ്റെപ്പിനിയില്‍ നിന്നു രണ്ട് കാല്‍ പുറത്തേക്ക് നില്‍ക്കുന്നതു ജോലിയിലുണ്ടായിരുന്ന കെഎപിയിലെ പൊലീസ് അജിത് മൈനാഗപ്പള്ളി കണ്ടു. ഉടന്‍തന്നെ ഇതുവഴി വന്ന ബൈക്കില്‍ അജിതും ജീപ്പില്‍ എസ്‌ഐ ഷിബുവും മറ്റു പൊലീസുകാരും ലോറിയെ പിന്‍തുടര്‍ന്നെത്തി പിടികൂടുകയായിരുന്നു. ഇവിടെ നിന്നു വീഴാനുള്ള സാധ്യതയും ഏറെയായിരുന്നു. ഹരീഷിനെ പുനലൂരിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇത്തരത്തില്‍ പല ആളുകളും അതിര്‍ത്തി…
Read Moreതമിഴ്‌നാടിന് സഹായവുമായി സൂപ്പര്‍താരം മോഹന്‍ലാല്‍ ! പിപിഇ കിറ്റുകളും മാസ്‌കും വിതരണം ചെയ്ത് വിശ്വശാന്തി ഫൗണ്ടേഷന്‍…
കോവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ഈ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. 1000 പിപിഇ കിറ്റുകളും 2000 എന്‍ 95 മാസ്‌ക്കുകളുമാണ് ഫൗണ്ടേഷന്‍ മുഖേന മോഹന്‍ലാല്‍ വിതരണം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ചടങ്ങില്‍ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എസ്.പി വേലുമണിക്ക് വിശ്വശാന്തി ഡയറക്ടര്‍ നാരായണന്‍ കൈമാറി. അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കു മുന്‍പന്തിയില്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കുള്ള എന്‍-95 മാസ്‌കുകളും ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്. വിശ്വശാന്തി ഡയറക്ടര്‍ ഡോ. നാരായണനും അനൂപ് ആന്റണിയും ചേര്‍ന്ന് മാസ്‌കുകള്‍ കോയമ്പത്തൂര്‍ വെസ്റ്റ് സോണ്‍ ഐ.ജി പെരിയയ്യ ഐ.പി.എസിന് കൈമാറി. സഹായത്തിന് നന്ദി അറിയിച്ച് മന്ത്രി ട്വീറ്റ് പങ്കുവെച്ചു.
Read Moreകൊറോണക്കാലത്തെ പ്രണയം ! കാമുകനെ കാണാന്‍ തമിഴ്‌നാട്ടിലേക്ക് പോയ വിദ്യാര്‍ഥിനി കാട്ടുവഴികളിലൂടെ സഞ്ചരിച്ചത് കിലോമീറ്ററുകള്‍; ഒടുവില്‍ പോലീസ് കണ്ടെത്തിയത് മറ്റൊരിടത്തു നിന്ന്…
കൊറോണക്കാലത്ത് പോലീസിന് പിടിപ്പത് പണിയാണ്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാതെ പെരുമാറുന്ന നിരവധി ആളുകളാണ് ഓരോ ദിവസവും പോലീസിന് തലവേദനയാകുന്നത്. അതിനിടയ്ക്ക് ചില പ്രണയങ്ങളും പോലീസിനെ വലയ്ക്കുകയാണ്. അമ്മയോടു വഴക്കിട്ട ശേഷം കാമുകനെത്തേടി കേരള- തമിഴ്നാട് അതിര്‍ത്തിയിലെ കാട്ടുവഴിയിലൂടെ കിലോമീറ്ററുകള്‍ നടന്ന വിദ്യാര്‍ഥിനിയാണ് പോലീസിന്റെ വലച്ചത്. പെണ്‍കുട്ടി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.പിന്നീട് പോലീസ് സഹായത്തോടെ കൂട്ടുകാരിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ… ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പാണു തമിഴ്നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിനി പാറത്തോട്ടിലെ വീട്ടിലെത്തിയത്. എന്തോ കാര്യത്തിന് അമ്മയോടു പിണങ്ങിയ പെണ്‍കുട്ടി വീടു വിട്ടിറങ്ങുകയായിരുന്നു. ഇതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സി.ഐ: പി.കെ.ശ്രീധരന്‍, കെ. ദിലീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കി. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തേവാരത്തുള്ളതായി…
Read Moreതമിഴ്‌നാട്ടില്‍ നിരോധനാജ്ഞ ! സംസ്ഥാന അതിര്‍ത്തികള്‍ അടക്കും; അമ്മ കാന്റീനുകള്‍ പ്രവര്‍ത്തിക്കും…
ചെന്നൈ: കൊറോണ ബാധയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും കര്‍ശന നിയന്ത്രണങ്ങള്‍. സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ചൊവ്വാഴ്ച വൈകിട്ട് ആറു മുതല്‍ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. പച്ചക്കറി കടകള്‍, മത്സ്യ- മാംസ സ്റ്റാളുകള്‍, പാല്‍ സൊസൈറ്റികള്‍ തുടങ്ങിയവ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാന അതിര്‍ത്തികള്‍ അടക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അവരുടെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിക്കണമെന്നും പളനിസ്വാമി ആവശ്യപ്പെട്ടു. അതേസമയം, സര്‍ക്കാര്‍ നടത്തുന്ന ‘അമ്മ കാന്റീനു’കള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് അതിര്‍ത്തി പൂര്‍ണമായും അടച്ചാല്‍ അത് കേരളത്തെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അതിര്‍ത്തി റോഡുകള്‍ അടച്ചാല്‍ സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കം തടസപ്പെട്ടേക്കും. അതേസമയം, തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് നീക്കം തടസപ്പെടാതിരിക്കുന്നതിന് അവിടുത്തെ സര്‍ക്കാര്‍…
Read Moreസര്‍ക്കാരിന്റെ വക സൗജന്യമായി നല്‍കിയത് 10 ലക്ഷം മാസ്‌ക്കുകള്‍; ചെക്ക്‌പോസ്റ്റുകളില്‍ വരെ കര്‍ശന പരിശോധന; കോവിഡിനെ പിടിച്ചു കെട്ടാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഡോക്ടറായ ആരോഗ്യമന്ത്രി
കോവിഡ് 19നെ ചെറുക്കാന്‍ രാജ്യമൊട്ടാകെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുകയാണ് തമിഴ്‌നാട്. തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ.സി.വിജയഭാസ്‌ക്കറിന്റെ നേതൃത്വത്തില്‍ പഴുതടച്ച സുരക്ഷാ-പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ രണ്ടുപേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത് എന്നതും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എത്രമാത്രം കാര്യക്ഷമമായി നടപ്പിലാക്കുന്നു എന്നതിന് തെളിവാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പോലീസിന്റെയും ജനങ്ങളുടെയും ഒരുപോലെയുള്ള സഹകരണമാണ് ഇതിന് സഹായിക്കുന്നതെന്ന് മധുര സിറ്റി എസ്‌ഐ സോനൈ പറയുന്നു. സംസ്ഥാനത്തെ സ്‌കൂളുകളും ബാറുകളും അടക്കം അടച്ചിരിക്കുകയാണ്. റെയില്‍വെ സ്റ്റേഷന്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളിലെല്ലാം കര്‍ശന നിരീക്ഷണമാണ് നടക്കുന്നത്. കൈ കഴുകാനുള്ള സൗകര്യങ്ങള്‍ എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാരും ആരോഗ്യമന്ത്രിയുടെയും സജീവ ഇടപെടല്‍ ഈ വിഷയത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല പത്തുലക്ഷം മാസ്‌ക്കുകള്‍ സര്‍ക്കാര്‍ തന്നെ തയ്യാറാക്കി തമിഴ്‌നാട്ടില്‍ ഒട്ടാകെ വിതരണം ചെയ്തു. റെയില്‍വെ സ്റ്റേഷനിലും വിമാനത്താവളത്തിന് സമാനമായ മുന്നൊരുക്കങ്ങളും നിരീക്ഷണങ്ങളുമാണ് നടക്കുന്നത്.…
Read Moreചൂടു കൂടിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ പശുക്കള്‍ പാല്‍ ചുരത്തുന്നില്ല ! തമിഴ്‌നാട്ടില്‍ നിന്ന് പാല്‍ എത്തിക്കാന്‍ തീരുമാനം; ഇനി മില്‍മയുടെ കവറില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പാലും
സംസ്ഥാനത്ത് പാല്‍ ക്ഷാമം രൂക്ഷമായതോടെ ഇത് പരിഹരിക്കാനുള്ള ശ്രമമാരംഭിച്ച് മില്‍മ. തമിഴ്നാട്ടില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനമെത്തിക്കാനാണ് തീരുമാനം. അധിക വില കൊടുത്ത് പാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങേണ്ടി വന്നാലും പാല്‍ വില വര്‍ധിപ്പിക്കില്ലെന്ന് മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. തമിഴ്നാടുമായി സെക്രട്ടറിതല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ചൂട് കൂടിയതും കാലികള്‍ക്കുണ്ടായ അസുഖങ്ങളുമാണ് പാലിന്റെ ക്ഷാമം രൂക്ഷമാകാന്‍ കാരണം. ഇതു മൂലം പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് സംസ്ഥാനത്തുള്ളത്. മലബാറില്‍ പാല്‍ സംഭരണത്തില്‍ മൂന്ന് ശതമാനത്തോളം കുറവ് വന്നു. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടികളാണ് മില്‍മ സ്വീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നു മാത്രമല്ല മഹാരാഷ്ട്രയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും കൂടുതല്‍ പാല്‍ ഇറക്കും. അധികം പണം കൊടുത്ത് പാല്‍ വാങ്ങിയാലും അതിന്റെ ബാധ്യത ഉപഭോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും…
Read Moreതമിഴ്‌നാട്ടില്‍ തൗഹീദ് ജമായത്തിന്റെ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ് ! ഒപ്പമുള്ളവര്‍ സഹകരിക്കാഞ്ഞതിനെത്തുടര്‍ന്നാണ് ചാവേറാക്രമണം ഉപേക്ഷിച്ചതെന്ന് റിയാസ് അബുബക്കര്‍; പാലക്കാട്ടുകാരന്‍ ഭീകരന്റെ ഐഎസ് ബന്ധം കൂടുതല്‍ വ്യക്തമാവുന്നു…
ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ. ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയ തൗഹീദ് ജമായത്തിന് തമിഴ്‌നാട്ടിലും വേരുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ പരിശോധന തുടങ്ങിയത്. കേരളത്തില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരടക്കമാണ് പരിശോധന നടത്തുന്നത്. തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് പരിശോധന. രാമനാഥപുരം, തഞ്ചാവൂര്‍, കാരയ്ക്കല്‍ എന്നിവടങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തുന്നത്. റിയാസ് അബൂബക്കര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും തെരച്ചില്‍ ശക്തമാക്കിയിരുന്നു. ശ്രീലങ്കയില്‍ സ്‌ഫോടനം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂരിലും തമിഴ്‌നാട്ടിലെ മറ്റുചില നഗരങ്ങളിലുമെത്തിയതായി കരുതപ്പെടുന്ന അജ്ഞാതന്‍ ആരെന്നുമറിയാനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. തൗഹീദ് ജമായത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിവിധ സംഘടകളെയും എന്‍ഐഎ നിരീക്ഷിച്ചുവരികയാണ്. തൗഹീദ് ജമായത്തിന്റെ തമിഴ്നാട് ഘടകത്തിന് ലങ്കന്‍ സംഘടനയുമായി ബന്ധമുണ്ട്. റിയാസ് അബൂബക്കര്‍ സ്വന്തം താത്പര്യപ്രകാരമാണ് ചാവേറാകാന്‍…
Read More