അയാള്‍ അമ്മയുടെ അസാന്നിദ്ധ്യത്തില്‍ ലൈംഗികമായി എന്നെ സമീപിക്കാന്‍ തുടങ്ങി ! എന്നാല്‍ അച്ഛന്മാര്‍ മക്കളോട് ഈ വിധമാണ് പെരുമാറുക എന്നാണ് പക്വത എത്താത്ത ഞാന്‍ അപ്പോള്‍ കരുതിയത്; താന്‍ നേരിട്ട പീഡനം തുറന്നു പറഞ്ഞ് പെണ്‍കുട്ടി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടിവരുന്ന കാലഘട്ടമാണിത്. മുമ്പ് പലരും ഇക്കാര്യം ഭയവും നാണക്കേടും കൊണ്ട് തുറന്നു പറയാറില്ലായിരുന്നെങ്കിലും ഇപ്പോള്‍ അവസ്ഥ അതല്ല. അത്തരത്തില്‍ ഒരു പെണ്‍കുട്ടിയുടെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മുംബൈ സ്വദേശിയായ യുവതിയാണ് തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ” എന്റെ അമ്മ വളരെ ചെറുപ്പത്തിലാണ് അച്ഛനോടൊപ്പം ഒളിച്ചോടിയത്. എന്നാല്‍ അച്ഛന് മറ്റ് ഭാര്യമാരും അവരില്‍ കുട്ടികളും ഉണ്ടെന്ന് ഏറെ വൈകിയാണ് അമ്മ മനസിലാക്കിയത്. ആ വിവാഹ ജീവിതത്തില്‍ അമ്മ ഒട്ടും സന്തോഷവതിയായിരുന്നില്ല. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തേക്ക് കുട്ടികളെ വേണ്ടെന്ന് പോലും അയാള്‍ എന്റെ അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഞാന്‍ നാലാം ക്ലാസില്‍ ആയിരുന്നപ്പോള്‍ അമ്മ അയാളെ ഉപേക്ഷിച്ചു. അധികം താമസിയാതെ തന്നെ മറ്റൊരാളുമായി അമ്മ പ്രണയത്തിലായി. ഇയാള്‍ ഏറെ നാളുകളായി അമ്മയോട് വിവാഹാഭ്യര്‍ത്ഥന നടത്തികൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ അമ്മ അയാളെ കല്യാണം കഴിച്ചു.…

Read More