വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും നിഷ്പ്രഭരാക്കി ഡെമോക്രാറ്റിക് പാർട്ടി അട്ടിമറി വിജയത്തിലേക്ക്. രാജ്യമെമ്പാടും വീശിയടിച്ച ‘നീലതരംഗ’ത്തിൽ സെനറ്റിന്റെയും ജനപ്രതിനിധി സഭയുടെയും പൂർണ നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പരമ്പരാഗത കോട്ടകളിൽ പോലും വൻ അട്ടിമറികൾ സൃഷ്ടിച്ചാണു ഡെമോക്രാറ്റുകളുടെ തിരിച്ചുവരവ്. 435 അംഗ ജനപ്രതിനിധിസഭയിൽ 222 സീറ്റിലാണ് ഡെമോക്രാറ്റിക് പാർട്ടി ഇതിനോടകം വിജയിച്ചത്. പല സീറ്റിലും മുന്നിട്ടു നിൽക്കുന്നു. 100 അംഗ സെനറ്റിലെ 34 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിലും വൻ മുന്നേറ്റം നടത്തുന്ന പാർട്ടി 50 എന്ന കേവല ഭൂരിപക്ഷവും കടന്ന് 53 സീറ്റിൽ മുന്നിലാണ്. ട്രംപിന്റെ രണ്ടാം ഭരണകാലത്തെ അവസാന രണ്ടു വർഷങ്ങളിലെ തീരുമാനങ്ങളെ നിയന്ത്രിക്കാനും ചോദ്യം ചെയ്യാനും നിയമനിർമാണങ്ങൾക്കു തടയിടാനും ഈ വിജയം ഡെമോക്രാറ്റുകൾക്ക് അത്യധികം കരുത്തു പകരും. ട്രംപിന്റെ ഭരണനയങ്ങൾക്കെതിരേയുള്ള ശക്തമായ ജനവികാരമാണു…
Read More