ചാലക്കുടിയില്‍ കിറ്റക്‌സ് എംഡി സാബു എം ജേക്കബ് മത്സരിക്കുമ്പോള്‍ യുഡിഎഫിന്റെ നെഞ്ചിടിപ്പ് കൂടുന്നു ! പിന്തുണയര്‍പ്പിച്ച് കിഴക്കമ്പലത്തെ 80 ശതമാനം നാട്ടുകാരും; ട്വന്റി20 കണ്‍വെന്‍ഷന്‍ നാട്ടുകാര്‍ക്കിടയില്‍ ഇത്രയും സ്വാധീനം സൃഷ്ടിച്ചതിങ്ങനെ…

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ വേറിട്ട ഒരേടായി രേഖപ്പെടുത്താവുന്നതാണ് കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മ ട്വന്റി20യുടെ പഞ്ചായത്ത് ഭരണം.ഇപ്പോഴിതാ ഈ കൂട്ടായ്മ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതോടെ ചാലക്കുടിയിലെ വിജയത്തെ നിശ്ചയിക്കുന്ന ഘടകമായി ഇത് മാറുകയാണ്. കിറ്റെക്സ് ഗാര്‍മെന്റ്‌സ് എം.ഡി.യും ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്ററുമായ സാബു എം. ജേക്കബ് സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത. ഞായറാഴ്ച കിഴക്കമ്പലത്തു ചേര്‍ന്ന ട്വന്റി 20 പ്രവര്‍ത്തക കണ്‍വെന്‍ഷനാണ് മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്. സാബു മത്സരിച്ചാല്‍ അത് യുഡിഎഫിനാവും തിരിച്ചടിയാവുക. അതുകൊണ്ട് തന്നെ കിറ്റക്സ് ഗ്രൂപ്പിന്റെ നീക്കം ചാലക്കുടിയിലെ വിജയത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകമാകും. അതിനിടെ ട്വന്റി 20യെ അനുനയിപ്പിക്കാനും നീക്കം അണിയറയില്‍ സജീവമാണ്. ട്വന്റി 20-യോട് ഇരു മുന്നണികളും പുലര്‍ത്തുന്ന നയത്തില്‍ പ്രതിഷേധിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച കിഴക്കമ്പലം സെന്റിനറി ഹാളില്‍ കൂടിയ…

Read More