ജീവിതത്തില്‍ വഴിത്തിരിവായത് ആ കത്ത് ! ആരാണ് അദ്ദേഹമെന്നും അദ്ദേഹത്തിന്റെ മഹത്വമെന്നും അച്ഛന്‍ ആവേശത്തോടെ വിവരിച്ചു; ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തുന്നു…

കേരളത്തിലെ യുവാക്കളുടെ രോമാഞ്ചമായ ഉണ്ണിമുകുന്ദന്റെ കരിയറിലെ മികച്ച ഒരു വര്‍ഷമായിരുന്നു കടന്നുപോയത്. പുതുവര്‍ഷത്തില്‍ ‘കട്ടത്താടി’ ലുക്കില്‍ നിവിന്‍ പോളിക്കൊപ്പമെത്തുന്ന ചിത്രം മിഖായേല്‍ റിലീസിനൊരുങ്ങുകയാണ്. പോരാത്തതിനു മമ്മൂട്ടിക്കൊപ്പം ‘മാമാങ്കം’. ഗുജറാത്തില്‍ വളര്‍ന്ന ഈ മലയാളിപ്പയ്യന്‍ ഒറ്റ ദിവസംകൊണ്ട് നടനായതല്ല, ആഗ്രഹത്തിനു പിന്നാലെ കഠിനാധ്വാനം ചെയ്തു ചെയ്തു കീഴടക്കിയതാണ്. എങ്കിലും സിനിമയെന്ന ആഗ്രഹത്തിലേക്കു വഴിതിരിച്ച ഒരു സംഭവമുണ്ട്. ആ സംഭവം ഇപ്പോള്‍ ആരാധകരോടു വെളിപ്പെടുത്തുകയാണ് ഉണ്ണി മുകുന്ദന്‍. ‘എന്റെ തീരുമാനങ്ങള്‍ക്കെല്ലാം അച്ഛനും അമ്മയും ചേച്ചിയും പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. സിനിമയാണെന്റെ വഴിയെന്നു പ്ലസ് ടു കാലത്ത് തീരുമാനമെടുത്തപ്പോഴും അവരെതിരു നിന്നില്ല. ഗുജറാത്തിലായിരുന്നതിനാല്‍ മലയാളത്തിലെ നടന്‍മാരെ മാത്രമേ അറിയുമായിരുന്നുള്ളൂ. സംവിധായകരെയോ തിരക്കഥാകൃത്തുക്കളെയോ ടെക്നീഷ്യമാരെയോ ഒന്നും അറിയാനുള്ള മാര്‍ഗം അവിടെയായതിനാല്‍ പരിമിതമായിരുന്നു. മലയാളത്തിലൂടെ റൂട്ട് പിടിച്ച് ഹിന്ദിയില്‍ കയറാനായിരുന്നു അന്നത്തെ ചിന്ത. സിനിമയെന്ന വഴി തീരുമാനിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഉണ്ണി ആരാണെന്നു പരിചയപ്പെടുത്തുന്ന…

Read More