ഭക്ഷണത്തിനു വേണ്ടി കുട്ടികളെ വില്‍ക്കേണ്ടുന്ന പരിതസ്ഥിതി ! അഫ്ഗാനു വേണ്ടി സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് യുഎന്‍…

അഫ്ഗാനിസ്ഥാനിനു വേണ്ടി ലോകത്തോട് അപേക്ഷിച്ച് യുഎന്‍. അഫ്ഗാനില്‍ ഭക്ഷണത്തിനു വേണ്ടി കുട്ടികളെ വരെ വില്‍ക്കേണ്ട സ്ഥിതിയാണുള്ളതെന്നും അഫ്ഗാന് നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം പുനഃസ്ഥാപിക്കണമെന്നും യുഎന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. അഫ്ഗാനില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് താലിബാനോട് ആവശ്യപ്പെടുകയും ചെയ്തു. ‘നൂലിലാടുകയാണ് അഫ്ഗാനിസ്ഥാന്‍. ദരിദ്രരായ ദശലക്ഷക്കണക്കിന് മനുഷ്യര്‍ ദയനീയമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ അതിജീവിക്കാന്‍ കഷ്ടപ്പെടുകയാണ്. അതിഭീകരമായ പട്ടിണിയാണ് രാജ്യത്ത്. ഭക്ഷണം വാങ്ങുന്നതിന് ചില കുടുംബങ്ങള്‍ കുട്ടികളെ വരെ വില്‍ക്കുന്നതടക്കമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.” യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. ”മറ്റ് ലോകരാജ്യങ്ങളുടെ വിശ്വാസ്യതയും ദയയും നേടിയെടുക്കാനും ഓരോ പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും അടിസ്ഥാന മൗലികാവകാശങ്ങള്‍ ഉയര്‍പ്പിടിക്കാനും താലിബാനോടാവശ്യപ്പെടുകയാണ്. അഫ്ഗാനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി അന്താരാഷ്ട്ര സമൂഹത്തോട് അപേക്ഷിക്കുകയാണ്. ലോകബാങ്കും യുഎസ് സര്‍ക്കാരും മരവിപ്പിച്ച സഹായധനം പുനസ്ഥാപിച്ച് നല്‍കണം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം നിരവധി ആളുകളാണ് ഭക്ഷണം…

Read More

രണ്ടാഴ്ച കഴിഞ്ഞാല്‍ നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പഴയ പടിയാകാന്‍ സാധ്യതയുണ്ട് ! പ്രളയക്കാലത്ത് വക്കീലന്മാര്‍ക്കും പലതും ചെയ്യാനുണ്ടെന്ന് മുരളി തുമ്മാരുക്കുടി…

കൊച്ചി: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളം അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. രാജ്യത്തിന്റെ വിവിധഭാഗത്തു നിന്നു മാത്രമല്ല ലോകത്തിന്റെ തന്നെ വിവിധ കോണുകളില്‍ നിന്നും കേരളത്തിന് സഹായം എത്തുന്നുണ്ട്. എല്ലാവരും തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാനുള്ള നെട്ടോട്ടത്തിലുമാണ്. ഇപ്പോള്‍ പ്രളയകാലത്ത് അഭിഭാഷകര്‍ എന്ത് ചെയ്യണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐക്യരാഷ്ട്ര സഭാ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് തുമ്മാരുക്കുടി ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ആളുകള്‍ ഈ പ്രളയ കാലത്ത് ഒറ്റക്കെട്ടായി ദുരിതത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ തയ്യാറായി. വക്കീലന്മാരും (ജഡ്ജിമാര്‍ ഉള്‍പ്പടെ) വ്യത്യസ്തമായിരുന്നില്ല. കോടതികളും ബാര്‍ അസോസിയേഷനും ആസ്ഥാനമാക്കി അവരും രക്ഷാ പ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും ഇറങ്ങി. ഇപ്പോഴും തുടരുന്നു.ഇനിയുള്ള സമയം ആളുകള്‍ അവരുടെ തൊഴിലനുസരിച്ച് പുനരധിവാസത്തില്‍ ഇടപെടുന്നതാണ് ശരി എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാര്‍ ചെളി മാറ്റാന്‍ നടക്കുന്നതിലും, ഡോക്ടര്‍മാര്‍…

Read More

സിറിയയില്‍ അരങ്ങേറുന്നത് വന്‍ മനുഷ്യാവകാശ ലംഘനം ! ഭക്ഷണം കാട്ടി സ്ത്രീകളെയും കുട്ടികളെയും സെക്‌സിന് ഉപയോഗിക്കുന്നതായി വിവരം; പ്രതികള്‍ സന്നദ്ധപ്രവര്‍ത്തകര്‍…

  ഡമാസ്‌കസ്: അരാജകത്വം അരങ്ങു തകര്‍ക്കുന്ന സിറിയയില്‍ ഭക്ഷണം കാട്ടി സ്ത്രീകളെയും കുട്ടികളെയും സെക്‌സിന് ഉപയോഗിക്കുന്നതായി വിവരം. സിറിയന്‍ ജനതയ്ക്കായി ഐക്യരാഷ്ട്ര സംഘടന നല്‍കുന്ന ഭക്ഷണം വിതരണം ചെയ്യുന്നവര്‍ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കുന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഭക്ഷണത്തിനു പകരം ലൈംഗികാവശ്യം നിറവേറ്റണമെന്നാണ് യുഎന്‍ സന്നദ്ധപ്രവര്‍ത്തനത്തിന് രംഗത്തിറക്കിയവരില്‍ ചിലര്‍ ആവശ്യപ്പെടുന്നത്. ‘വോയിസസ് ഫ്രം സിറിയ 2018’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലാണു സന്നദ്ധപ്രവര്‍ത്തനത്തിന്റെ അര്‍ഥതലങ്ങളെപ്പോലും നാണംകെടുത്തുന്ന വിവരങ്ങളുള്ളത്. ഏഴു വര്‍ഷമായി സിറിയയിലെ സ്ത്രീകള്‍ ഇത്തരം പീഡനം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ദാര, ഖ്വിനെയ്ത്ര തുടങ്ങിയ സ്ഥലങ്ങളില്‍ ഭക്ഷണവിതരണത്തിന്റെ ചുമതലയുള്ളവര്‍ക്കെതിരെയാണ് മുഖ്യമായും ഈ ആരോപണത്തിന്റെ മുന നീളുന്നത്. സന്നദ്ധസംഘടനകളുടെ ഉപദേശകയായി പ്രവര്‍ത്തിക്കുന്ന ഡാനിയേല്‍ സ്‌പെന്‍സര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2015 ല്‍ ജോര്‍ദാനിലെ അഭയാര്‍ഥി ക്യാംപില്‍ വച്ച് സിറിയയിലെ ചില സ്ത്രീകളാണ് ഇക്കാര്യം തന്നോടു തുറന്നു പറഞ്ഞതെന്ന് സ്‌പെന്‍സര്‍ പറയുന്നു. ആഭ്യന്തര…

Read More