മൃഗങ്ങളെ അവഗണിക്കല്ലേ ! അവര്‍ കൊറോണയെ സ്വീകരിക്കുകയോ ആര്‍ക്കും നല്‍കുകയോ ചെയ്യുകയില്ല; ഉണ്ണി മുകുന്ദന്റെ കുറിപ്പ്…

മൃഗങ്ങളില്‍ നിന്ന് കൊറോണ പകരുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. മൃഗങ്ങള്‍ കൊറോണ വാഹകരാകുമോയെന്നാണ് മറ്റു ചിലരുടെ സംശയം. വൈറസ് കേരളത്തില്‍ ഇത്രയധികം വ്യാപിക്കുന്നതിനു മുമ്പ് ചൈനീസ് തുറമുഖത്തു നിന്നും കളിപ്പാട്ടങ്ങളുമായി ചെന്നൈ തുറമുഖത്തെത്തിയ കപ്പലിലുണ്ടായിരുന്നു പൂച്ച ആശങ്ക ഉണര്‍ത്തിയിരുന്നു. പൂച്ചയെ ഒരു കാരണവശാലും കരയില്‍ ഇറക്കരുതെന്ന് ഒരു വിഭാഗവും പൂച്ചയെയും പട്ടിയെയുമൊക്കെ ഭക്ഷണമാക്കുന്ന ചൈനയിലേക്ക് വിട്ട് പൂച്ചയെ കൊലയ്ക്കു കൊടുക്കരുതെന്ന് മൃഗസ്‌നേഹികളും ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മൃഗങ്ങളില്‍ നിന്ന് കൊറോണ പകരില്ലെന്ന സന്ദേശം പങ്കുവച്ചിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മേനക ഗാന്ധിയുടെ ഉത്തരവിന്റെ കോപ്പിയുമായാണ് മൃഗങ്ങളെ അവഗണിക്കല്ലേ എന്ന പോസ്റ്റുമായി ഉണ്ണി എത്തിയത്. മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കണം എന്നും ഉണ്ണി കുറിച്ചിട്ടുണ്ട്. ”തെരുവ് നായ്ക്കള്‍, പശുക്കള്‍, പക്ഷികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്ക് കൊറോണ ബാധിക്കുകയില്ലെന്നും അവര്‍ വൈറസ് മനുഷ്യരിലേക്ക് പകര്‍ത്തുകയില്ലെന്നും അതിനാല്‍ അവരെ അവഗണിക്കരുതെന്നും ഉണ്ണി പറയുന്നു. പതിവുപോലെ ഭക്ഷണവും…

Read More

സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം ! പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കു പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് നടി സ്വാസിക…

മലയാളത്തിലെ പ്രിയ താരങ്ങളാണ് ഉണ്ണി മുകുന്ദനും സ്വാസികയും. അടുത്തിടെ ഇരുവരും തമ്മില്‍ പ്രണയത്തില്‍ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് പങ്കുവച്ച ഒരു കുറിപ്പാണ് ഈ വാര്‍ത്തയ്ക്ക് ആധാരമെന്ന് സ്വാസിക പറയുന്നു. ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതു താരവുമായുള്ള ഗോസിപ്പ് കേള്‍ക്കുന്നതാണ് ഇഷ്ടമെന്ന അവതാരകയുടെ ചോദ്യത്തിന് ടൊവിനോ എന്നായിരുന്നു സ്വാസികയുടെ മറുപടി. എന്നാല്‍ ഇതിനു പിന്നാലെ സ്വാസിക ഇനി ഉണ്ണി മുകുന്ദനു സ്വന്തം എന്ന രീതിയില്‍ വാര്‍ത്തകള്‍ കണ്ടിരുന്നുവെന്നും അതു സത്യമാണോ എന്നും അവതാരക ചോദിച്ചു. എന്നാല്‍ ഈ വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്ന് സ്വാസിക വ്യക്തമാക്കി. മാമാങ്കത്തില്‍ ഉണ്ണിയുടെ പ്രകടനം കണ്ട് പങ്കുവെച്ച അഭിനന്ദനക്കുറിപ്പ് ചിലര്‍ വളച്ചൊടിച്ച് ഇങ്ങനെയാക്കുകയായിരുന്നുവെന്നും സ്വാസിക പറഞ്ഞിരുന്നു”Fell in love with him once again.., Crush Forever” എന്നു പോസ്റ്റിന്റെ അവസാനം…

Read More

അത് തള്ളലല്ല ! മോദിയ്‌ക്കൊപ്പം പട്ടം പറത്തിയെന്ന് പറഞ്ഞത് സത്യമെന്ന് ഉണ്ണി മുകുന്ദന്‍; ആ പട്ടം പറത്തലിന്റെ കഥയിങ്ങനെ…

തന്റെ ബാല്യകാലത്ത് നരേന്ദ്രമോദിക്കൊപ്പം പട്ടംപറത്തി കളിച്ചിട്ടുണ്ടെന്നു നടന്‍ ഉണ്ണി മുകുന്ദന്‍ അടുത്തിടെ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതില്‍ കൂടുതല്‍ വ്യക്തത നല്‍കിയിരിക്കുകയാണ് താരം. താന്‍ ഗുജറാത്തിലായിരുന്ന കാലത്താണ് മോദിയ്‌ക്കൊപ്പം പട്ടം പറത്തിയതെന്ന് ഉണ്ണി പറയുന്നു. ആ സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ… ‘ഗുജറാത്തിലായിരുന്ന സമയത്ത് ഞാന്‍ താമസിച്ചത് അദ്ദേഹത്തിന്റെ മണ്ഡലത്തിലാണ്. അന്നു തന്നെ ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവൃത്തിക്കാന്‍ താത്പര്യമുള്ളയാളാണ് അദ്ദേഹം. ഗുജറാത്തിലെ മലയാളി സമാജത്തിലും കേരളസമാജത്തിലുമൊക്കെ ഞാന്‍ വളരെ ആക്ടീവായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് തന്നെ അദ്ദേഹം മലയാളത്തില്‍ ഓണം ആശംസിക്കുന്നത് കേട്ടിട്ടുണ്ട്.’ ‘ഓണത്തിന്റെയും ക്രിസ്മസിന്റെയുമൊക്കെ സമയത്ത് അദ്ദേഹം ആശംസകള്‍ നേരാറുണ്ട്. എനിക്കത് പുതുമയല്ല. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്നോ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോ എന്നൊന്നും അന്ന് വിചാരിച്ചില്ല. ഗുജറാത്തിലെ വലിയ ആഘോഷമാണ് ഉത്തരായനം. അതിന്റെ ഭാഗമായിട്ടാണ് പലയിടത്തും വന്ന് അദ്ദേഹം പട്ടം പറത്താറുണ്ട്.…

Read More

എന്റെ കൈയ്യില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കും; ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് ഉണ്ണി മുകുന്ദന്റെ പ്രതികരണം ഇങ്ങനെ…

മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കിടയിലുള്ള ലഹരി ഉപയോഗത്തെക്കുറിച്ച് സജീവമായ ചര്‍ച്ചകള്‍ നടക്കുകയാണ്. യുവതാരങ്ങളെല്ലാം ലഹരിക്കടിമകളാണെന്ന തരത്തില്‍ നടക്കുന്ന ഇത്തരം ചര്‍ച്ചകളോടു പ്രതികരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. യുവതാരങ്ങളെല്ലാം ലഹരിയ്ക്ക് അടിമകളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായൊരു ശ്രമം പലയിടത്തും കാണുന്നുണ്ടെന്ന് ഉണ്ണിമുകുന്ദന്‍ പറയുന്നു. അഭിനേതാക്കളെ മൊത്തമായി കരിവാരിത്തേയ്ക്കുന്ന ആരോപണങ്ങളാണ് അത്. ഞാന്‍ ജീവിതത്തില്‍ ലഹരി ഉപയോഗിക്കാറില്ല. എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കും. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത താത്പര്യങ്ങളായിരിക്കും. ചിലര്‍ വായനശാലകളിലും മറ്റു ചിലര്‍ ഫുട്‌ബോളിലും ക്രിക്കറ്റിലുമൊക്കെ സമയം ചെലവിടുമ്പോള്‍ താന്‍ പോകുന്നത് ജിമ്മിലേക്കായിരിക്കുമെന്ന് താരം പറയുന്നു. അത് വലിയ കുറ്റമായി ഉയര്‍ത്തിക്കാണിക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് സിനിമയ്ക്കുള്ളിലെ ഇത്തരം മോശം പ്രവണതകള്‍ക്കെതിരെ മുന്നോട്ട് വരുന്നില്ല എന്നാണ്. കാടടച്ച് വെടിവെയ്ക്കുന്ന രീതി നല്ലതല്ല അദ്ദേഹം വ്യക്തമാക്കി.

Read More

നാണം മറയ്ക്കാന്‍ ഉടുമുണ്ട് മാത്രം ഞാന്‍ എടുക്കുകയാണ് ! എന്റെ ഷര്‍ട്ടും പാന്റും കൂളിംഗ് ഗ്ലാസുമെല്ലാം അവിടെ ആ ബെഡില്‍ വെച്ചിട്ടുണ്ട്; ആവശ്യ മുള്ളവര്‍ സമീപിച്ചാല്‍ മതി…

ഉണ്ണി മുകുന്ദന്റെ മസ്സില്‍ കണ്ടിട്ട് പലര്‍ക്കും അതത്ര സുഖിക്കുന്നില്ല, താരം മസ്സില്‍ കാണിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതിനെ പരിഹസിച്ച് രംഗത്തെത്തിയയാള്‍ക്ക് നല്ല കിടിലന്‍ മറുപടിയും ഉണ്ണി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഫോട്ടോയിലെ കൂളിംഗ് ഗ്ലാസ് ഇഷ്ടപ്പെട്ട് അതുതരുമോ എന്ന് ചോദിച്ച ആരാധകനില്‍ നിന്ന് മേല്‍വിലാസം വാങ്ങി അത് അയച്ചുകൊടുത്തും താരം കൈയടി വാങ്ങിയിരുന്നു. ഇപ്പോള്‍ താരം പുതിയ മസ്സില്‍ ചിത്രം പോസ്റ്റ് ചെയ്തതിനൊപ്പം ഒരു കിടിലന്‍ കമന്റുകൂടി പാസാക്കി. അതാണിപ്പോള്‍ വൈറലായിരിക്കുകന്നത്.’എന്റെ ഷര്‍ട്ടും,പാന്റും,വാച്ചും കൂളിംഗ് ഗ്ലാസും എല്ലാം അവിടെ ആ ബെഡില്‍ സേഫ് ആയി വെച്ചിട്ടുണ്ട്,ആവശ്യക്കാര്‍ സമീപിക്കുക. (എങ്ങനെ കഴിഞ്ഞിരുന്ന ഞാനാ)’എന്ന ക്യാപ്ഷനോട് ഉടുമുണ്ട് മാത്രം ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രമായ ചോക്ലേറ്റ് സ്റ്റോറി റീറ്റോള്‍ഡ് എന്ന ചിത്രത്തിന്റെ ഹാഷ്ടാഗോട് കൂടിയാണ് പുതിയ ചിത്രം താരം…

Read More

ഉണ്ണി മുകുന്ദനെതിരായ ലൈംഗികാരോപണം ! കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി; നടന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നു; കേസ് ഒത്തു തീര്‍പ്പാണെന്ന് വ്യാജ പ്രചാരണം നടക്കുന്നുവെന്നും യുവതി…

കൊച്ചി:നടന്‍ ഉണ്ണി മുകുന്ദനെതിരായ ലൈംഗികാരോപണക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നും നടന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് യുവതിയുടെ ആരോപണം. ഇതിന്റെ തെളിവുകള്‍ കോടതിയ്ക്കു കൈമാറിയെന്നും യുവതി പറഞ്ഞു. ഉണ്ണി മുകുന്ദനെതിരായ കേസ് വ്യാജമാണെന്നു ചലച്ചിത്രമേഖലയിലെ ഒരുവിഭാഗം പ്രചാരണം നടത്തുന്നതിനിടെയാണു ശക്തമായ വെളിപ്പെടുത്തലുകളുമായി യുവതി വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് കേസിന് ആസ്പദമായ സംഭവം. എറണാകുളത്തു തിരക്കഥാരചന കോഴ്സ് പൂര്‍ത്തിയാക്കിയ യുവതി, താന്‍ എഴുതിയ കഥ കേള്‍പ്പിക്കാനായി ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി. തുടര്‍ന്ന്, നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. സെപ്റ്റംബര്‍ ഏഴിനു യുവതി നേരിട്ടു കോടതിയെ സമീപിച്ചു. കോടതി രഹസ്യമൊഴി രേഖപ്പെടുത്തുകയും ഉണ്ണി മുകുന്ദനെതിരേ കേസെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. യുവതി പണമാവശ്യപ്പെട്ടു തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഡിസംബര്‍ 10-ന് ഉണ്ണി മുകുന്ദന്‍ ചേരാനെല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. കോടതി യുവതിയെ…

Read More

ജീവിതത്തില്‍ വഴിത്തിരിവായത് ആ കത്ത് ! ആരാണ് അദ്ദേഹമെന്നും അദ്ദേഹത്തിന്റെ മഹത്വമെന്നും അച്ഛന്‍ ആവേശത്തോടെ വിവരിച്ചു; ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തുന്നു…

കേരളത്തിലെ യുവാക്കളുടെ രോമാഞ്ചമായ ഉണ്ണിമുകുന്ദന്റെ കരിയറിലെ മികച്ച ഒരു വര്‍ഷമായിരുന്നു കടന്നുപോയത്. പുതുവര്‍ഷത്തില്‍ ‘കട്ടത്താടി’ ലുക്കില്‍ നിവിന്‍ പോളിക്കൊപ്പമെത്തുന്ന ചിത്രം മിഖായേല്‍ റിലീസിനൊരുങ്ങുകയാണ്. പോരാത്തതിനു മമ്മൂട്ടിക്കൊപ്പം ‘മാമാങ്കം’. ഗുജറാത്തില്‍ വളര്‍ന്ന ഈ മലയാളിപ്പയ്യന്‍ ഒറ്റ ദിവസംകൊണ്ട് നടനായതല്ല, ആഗ്രഹത്തിനു പിന്നാലെ കഠിനാധ്വാനം ചെയ്തു ചെയ്തു കീഴടക്കിയതാണ്. എങ്കിലും സിനിമയെന്ന ആഗ്രഹത്തിലേക്കു വഴിതിരിച്ച ഒരു സംഭവമുണ്ട്. ആ സംഭവം ഇപ്പോള്‍ ആരാധകരോടു വെളിപ്പെടുത്തുകയാണ് ഉണ്ണി മുകുന്ദന്‍. ‘എന്റെ തീരുമാനങ്ങള്‍ക്കെല്ലാം അച്ഛനും അമ്മയും ചേച്ചിയും പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. സിനിമയാണെന്റെ വഴിയെന്നു പ്ലസ് ടു കാലത്ത് തീരുമാനമെടുത്തപ്പോഴും അവരെതിരു നിന്നില്ല. ഗുജറാത്തിലായിരുന്നതിനാല്‍ മലയാളത്തിലെ നടന്‍മാരെ മാത്രമേ അറിയുമായിരുന്നുള്ളൂ. സംവിധായകരെയോ തിരക്കഥാകൃത്തുക്കളെയോ ടെക്നീഷ്യമാരെയോ ഒന്നും അറിയാനുള്ള മാര്‍ഗം അവിടെയായതിനാല്‍ പരിമിതമായിരുന്നു. മലയാളത്തിലൂടെ റൂട്ട് പിടിച്ച് ഹിന്ദിയില്‍ കയറാനായിരുന്നു അന്നത്തെ ചിന്ത. സിനിമയെന്ന വഴി തീരുമാനിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഉണ്ണി ആരാണെന്നു പരിചയപ്പെടുത്തുന്ന…

Read More

ഉണ്ണി മുകുന്ദന്‍ കുറ്റാരോപിതനായ പീഡനക്കേസില്‍ വമ്പന്‍ ട്വിസ്റ്റ് ! പരാതിക്കാരി അടക്കമുള്ള സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിന് കോടതിയുടെ അനുമതി; വിചാരണയ്ക്കു മുമ്പ് നടന് നിരപരാധിത്വം തെളിയിക്കാനാവുമോ ?

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ കുറ്റാരോപിതനായ പീഡനക്കേസില്‍ പുതിയ വഴിത്തിരിവ്. പരാതിക്കാരി അടക്കമുള്ളവരെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിന് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കി. നേരത്തെ സാക്ഷികളെ ക്രോസ് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം സ്വകാര്യ അന്യായം പരിഗണിക്കുന്ന ഉണ്ണിമുകുന്ദന് അനുദിച്ച് നല്‍കി. ഇതോടെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിലെ കേസ് പുതിയ തലത്തിലെത്തി. വിചാരണ ഘട്ടത്തിന് മുമ്പ് തന്നെ പരാതിയില്‍ കഴമ്പില്ലെന്ന് തെളിയിക്കാനുള്ള ഉണ്ണി മുകുന്ദന്റെ ശ്രമത്തിന് കോടതിയുടെ ഉത്തരവ് പുതിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. തനിക്കെതിരെ അപവാദപ്രചരണം നടത്തുകയും വിവാഹം കഴിച്ചില്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുമെന്നും യുവതി ഭീഷണിപ്പെടുത്തുന്നതായി ഉണ്ണി മുകുന്ദനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബലാല്‍സംഗ ശ്രമമുള്‍പ്പെടെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ണി മുകുന്ദനെതിരേ ഉന്നയിച്ചിരിക്കുന്നത്. കേസും മറ്റും ഉണ്ണി മുകുന്ദന്റെ കരിയറിനെ ബാധിക്കാത്ത തരത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. ഇത് എത്രയും വേഗം തീര്‍ക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് പരാതിക്കാരെ വിചാരണയ്ക്ക്…

Read More

‘ചേട്ടാ ഒന്നും വിചാരിക്കരുത് അറിയാതെ നോക്കി പോകുന്നതാണ്’; ലിഫ്റ്റില്‍ കയറാന്‍ നേരത്ത് ‘സോറി മാം’ എന്ന് പറഞ്ഞ് ആര്‍ട്ട് മേക്കര്‍; പെണ്‍വേഷത്തിലെത്തിയപ്പോള്‍ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍…

കൊച്ചി: ഉണ്ണി മുകുന്ദന്റെ പെണ്‍വേഷം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. പെണ്ണായി മാറിയതിന് ശേഷമാണ് മറ്റുള്ളവരുടെ നോട്ടം സ്ത്രീകളെ എത്രമാത്രം ബുദ്ധിമുട്ടിലാക്കുന്നു എന്ന കാര്യം മനസിലായതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വളരെയധികം ബുദ്ധിമുട്ട് സഹിച്ചാണ് പെണ്ണായി മാറിയതെന്നും ഉണ്ണി പറയുന്നു. പുലര്‍ച്ചെ നാലുമണിക്കാണ് മേക്കപ്പിടുന്നത്. പുരികം ത്രെഡ് ചെയ്യുമ്പോഴത്തെ വേദന സഹിക്കാവുന്നതിലും അധികമായിരുന്നു. കരയുക പോലും ചെയ്തു.പ്രസവ വേദന അത്രയും വലിയ വേദനയാണെന്ന് വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് പുരികം ത്രെഡ് ചെയ്തത് തന്നെ വലിയ സംഭവമായി. ഇതില്‍ ഒരു കാര്യം സ്ത്രീകളുടെ മനോധൈര്യം വളരെ വലുതാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ഈയൊരു എപ്പിസോഡ് തീര്‍ന്നു കിട്ടിയതിന്റെ സന്തോഷത്തിലാണ് ഞാന്‍. കാരണം ഫോട്ടോ കാണുമ്പോള്‍ തന്നെ എനിക്ക് ഓര്‍മ വരുന്നത് നൂല്‍ വച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പിടിച്ച് വലിക്കുന്നതാണ്. മറ്റൊരു കാര്യം അതില്‍ ഇത്തിരി ബുദ്ധിമുട്ടായത് നഖമൊക്കെ വച്ച്…

Read More

പീഡനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സിനിമാസെറ്റില്‍ ഉണ്ണിമുകുന്ദന്റെ ഗുണ്ടായിസമെന്ന് ആരോപണം; കാമറയിലെ ദൃശ്യങ്ങള്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ ബലം പ്രയോഗിച്ച് മായിച്ചു; കൊച്ചിയില്‍ നാടകീയ സംഭവങ്ങള്‍…

കൊച്ചിയില്‍ ചാനല്‍ സംഘത്തെ നടന്‍ ഉണ്ണി മുകുന്ദനും കൂട്ടാളികളും തടഞ്ഞുവച്ച് ആക്രമിക്കുകയും ക്യാമറ നശിപ്പിക്കുകയും ചെയ്തതായി പരാതി. കൊച്ചി തോപ്പുംപടിയില്‍ ഉണ്ണിയുടെ സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം. ഉണ്ണി മുകുന്ദന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് ഉണ്ണിയോട് വിവരം ആരാഞ്ഞ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ എം.എസ്. ലിഷോയ്, ക്യാമറമാന്‍ നിഖില്‍ ജോസഫ് എന്നിവരെയാണ് ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് ലിജീഷ് പറയുന്നത് ഇങ്ങനെ- മാസ്റ്റര്‍പീസ് സിനിമുടെ വിജയാഘോഷം നടക്കുന്നുണ്ടെന്നു പറഞ്ഞാണ് തങ്ങളെ വിളിച്ചുവരുത്തിയത്. തോപ്പുംപടിയിലായിരുന്നു. ചാണക്യതന്ത്രം എന്ന സിനിമയുടെ ഷൂട്ടിംഗായിരുന്നു അവിടെ നടന്നത്. അവിടെച്ചെന്ന് മാസ്റ്റര്‍പീസിന്റെ ആഘോഷ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു. അതിനുശേഷം ഉണ്ണി മുകുന്ദനെതിരേ യുവതി പരാതി നല്കിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോയെന്ന് അദേഹത്തോട് ചോദിച്ചു. മറുപടി കേട്ടാലറയ്ക്കുന്ന ചീത്തവിളിയായിരുന്നു. ഈ ചോദ്യം എന്നോട് ചോദിച്ചതെന്തിനാണെന്നായിരുന്നു തിരിച്ചുള്ള ചോദ്യം. അതിനിടെ ഉണ്ണിയുടെ സുഹൃത്തുക്കളായ ചിലര്‍, കണ്ടാല്‍…

Read More