ദീപിക പദുക്കോണ്‍ വിവാഹത്തിരക്കില്‍ ! വിവാഹാഭരണങ്ങളുടെ വില ഒരു കോടി; മംഗല്യസൂത്രത്തിന്റെ വില 20 ലക്ഷം; ദീപിക-രണ്‍വീര്‍ വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ…

ബോളിവുഡ് കാത്തിരിക്കുന്ന ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിംഗ് താരവിവാഹത്തിന് ഇനി കഷ്ടിച്ച് പത്തുദിവസങ്ങള്‍ മാത്രം ബാക്കി. വിവാഹ മാമാങ്കത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് താരങ്ങളും കുടുംബാംഗങ്ങളും. വിവാഹവുമായി ബന്ധപ്പെട്ട ഷോപ്പിംഗ് തിരക്കുകളിലാണ് ദീപിക. കഴിഞ്ഞ ദിവസം താലിമാല (മംഗല്‍സൂത്ര) വാങ്ങിക്കാനായി മുംബൈയിലെ ഒരു ജ്വല്ലറിയില്‍ ദീപികയെത്തിയതായി ഫിലിം ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് ഒരു കോടി രൂപയോളം വിലയുള്ള ആഭരണങ്ങളാണ് വിവാഹത്തിനായി ദീപിക വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരന്‍ രണ്‍വീര്‍ സിങ്ങിനായി 200 ഗ്രാമിന്റെ ഒരു സ്വര്‍ണ്ണ മാലയും ദീപിക വാങ്ങി. അതേസമയം, 20 ലക്ഷം രൂപയാണ് ദീപികയുടെ താലിമാലയുടെ വില. വരാന്‍ പോകുന്നത് ഒരു ഗ്രാന്‍ഡ് വെഡ്ഡിങ് തന്നെയാണെന്ന സൂചനയാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ദീപികയുടെ ബാംഗ്ലൂരിലെ വീട്ടില്‍ വിവാഹ മുന്നൊരുക്കങ്ങളുടെ ഭാഗമായി നന്തി പൂജ നടന്നിരുന്നു. രണ്‍വീറിന്റെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.…

Read More

കൊച്ചു കള്ളാ പണി പറ്റിച്ചു കളഞ്ഞല്ലോ ! വധുവും വരനും ചുംബിക്കുന്നതു കണ്ടുനിന്ന കൊച്ചു പയ്യന്‍ അടുത്തു നിന്ന ഫ്‌ളവര്‍ ഗേളിനെ ഉമ്മവച്ചു;രസകരമായ വീഡിയോ വൈറലാവുന്നു…

ഫിലിപ്പീന്‍സില്‍ നടന്ന ഒരു കല്യാണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. കല്യാണത്തില്‍ പങ്കെടുത്തവരെയെല്ലാം ഞെട്ടിച്ചത് ഒരു കൊച്ചു പയ്യന്റെ പ്രവൃത്തിയായിരുന്നു. വിവാഹത്തിനുശേഷം വധുവരന്മാര്‍ പരസ്പരം ചുംബിക്കുന്നതുകണ്ട് അവിടെ ഉണ്ടായിരുന്ന ഫ്‌ളവര്‍ ഗേളിനെ അപ്രതീക്ഷിതമായി ആണ്‍കുട്ടി ചുംബിച്ചത് കണ്ടുനിന്നവരെയെല്ലാം ചിരിപ്പിച്ചു. മനിലയിലെ പളളിയില്‍ വിവാഹിതരായശേഷം പുറത്തുവന്നപ്പോഴാണ് വധുവിനോടും വരനോടും പരസ്പരം ചുംബിക്കാന്‍ ഫോട്ടോഗ്രാഫര്‍ ക്ലെഗ് ജോണ്‍ ആവശ്യപ്പെട്ടത്. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന കുട്ടികളോട് കൈകൊണ്ട് കണ്ണ് പൊത്താന്‍ ആവശ്യപ്പെട്ടു. പക്ഷേ ഫോട്ടോഗ്രാഫര്‍ ചുംബിക്കാന്‍ പറഞ്ഞതും ആണ്‍കുട്ടി കൈമാറ്റി പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി തല തിരിച്ചതും കവിളില്‍ ഉമ്മ വയ്ക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ലഭിച്ച ചുംബനത്തില്‍ ഞെട്ടിയ പെണ്‍കുട്ടിയെ അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റിയിരിക്കുകയാണ്.

Read More

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി ! സണ്ണി വിവാഹം കഴിച്ചത് ആരെയെന്നറിയണോ ?വിവാഹ വീഡിയോ കാണാം…

‘ബോളിവുഡിലെ മിന്നും താരം സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി’. ആരാധകരെ ഞെട്ടിക്കുന്ന ഈ വാര്‍ത്ത സത്യമാണ്.2011ല്‍ വിവാഹിതരായ സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പഴയ രാജകീയ വിവാഹം ഒന്നുകൂടി പകര്‍ത്തി. സണ്ണിയുടെ ജീവിത കഥ പറയുന്ന ‘കരന്‍ജിത് കൗര്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന വെബ് സീരിസിനു വേണ്ടിയാണ് വീണ്ടും വിവാഹം നടത്തിയത്. മാര്‍ക് ബക്‌നര്‍ ആണ് ഡാനിയലായി വേഷമിടുന്നത്. ജൂത-സിഖ് മതാചാര പ്രകാരം രണ്ടു തവണയായിരുന്നു സണ്ണി-ഡാനിയേല്‍ വിവാഹം. സണ്ണിയുടെ വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിരവധി ആളുകളാണ് വീഡിയോ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. മുന്‍ പോണ്‍താരമായിരുന്ന സണ്ണി ബോളിവുഡിലെത്തിയതോടെ വന്‍സ്വീകാര്യതയാണ് ലഭിച്ചത്. സണ്ണിയുടെ ജീവിത കഥ പറയുന്ന കരണ്‍ജിത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്‌റ്റോറി വന്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. എന്തായാലും താരത്തിന്റെ വിവാഹം ഒന്നു കൂടി കാണാനുള്ള ഭാഗ്യമുണ്ടായതിന്റെ ത്രില്ലിലാണ്…

Read More

ലാലുവിന്റെ മകന്റെ വിവാഹസദ്യ പൊളിച്ചടുക്കി കള്ളന്മാര്‍ ! അതിഥികള്‍ക്ക് വച്ചിരുന്ന ഭക്ഷണം പാത്രം സഹിതം അടിച്ചുമാറ്റി…

പാറ്റ്‌ന: ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ്പ്രതാപ് യാദവിന്റെ വിവാഹസദ്യ അലങ്കോലപ്പെടുത്തി കള്ളന്മാര്‍. വിവാഹത്തില്‍ പങ്കെടുക്കാനെന്ന വ്യാജേന വിഐപി, മാധ്യമ പന്തലുകളിലേയ്ക്ക് പ്രവേശിച്ച് അതിഥികള്‍ക്കായി ഒരുക്കി വെച്ചിരുന്ന ഭക്ഷണും പാത്രങ്ങളും കട്ടെടുത്ത് ഓടുകയായിരുന്നു. കള്ളന്മാര്‍ക്ക് പിറകെ ആര്‍ജെഡി പ്രവര്‍ത്തകര്‍ വടിയുമായി ഓടിയെങ്കിലും ഇവരെ പിടിത്തം കിട്ടിയില്ല. ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയെയാണ് യാദവ് വിവാഹം ചെയ്തത്. കല്ല്യാണത്തിനായി 7000 ആളുകള്‍ക്കാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. തേജ്പ്രതാപും ഐശ്വര്യയും പരസ്പരം മാലയിട്ടതോടെ ചിലര്‍ ഭക്ഷണം എടുത്ത് മറയുകയായിരുന്നു. സംഘര്‍ഷത്തിനിടെ ചിലര്‍ മാധ്യമപ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആളില്ലാഞ്ഞതാണ് വിവാഹം ആകെ അലങ്കോലമാക്കിയത്.  

Read More

ഇന്ത്യന്‍ സിനിമയിലെ ബ്രിട്ടീഷ് സുന്ദരി എമി ജാക്‌സണ്‍ വിവാഹിതയാവുന്നു; വരന്‍ ആരെന്നറിയണോ…?

മദ്രാസിപട്ടണം എന്ന ചിത്രത്തിലൂടെ വന്ന് ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ ബ്രിട്ടീഷ് നടിയാണ് എമി ജാക്‌സണ്‍. വിക്രം നായകായ ഐ. ധനുഷ് നായകനായ തങ്കമകന്‍ തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ നിറസാന്നിദ്ധ്യമായി നില്‍ക്കുമ്പോഴാണ് നടിയുടെ വിവാഹ പ്രഖ്യാപനം.ബിസിനസുകാരനായ ബ്രിട്ടീഷ് വംശജന്‍ ജോര്‍ജ് പനായോട്ടാണ് വരന്‍. ഇരുവരും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ലോക പ്രണയദിനത്തില്‍ ആശംസകള്‍ക്കൊപ്പം ജോര്‍ജിന്റെ ചിത്രവും എമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് ഇരുവരുടെയും പ്രണയം മറനീക്കി പുറത്തു വന്നത്.സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന എമി ഇരുവരും തമ്മിലുള്ള ബന്ധം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു എന്നാണ് താരത്തിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു കുടുംബം വേണമെന്ന് എമി ആഗ്രഹിച്ചിരുന്നെന്നും അതിനാല്‍ തന്നെ ഈ വര്‍ഷം പകുതിയോടെയോ അവസാനത്തോടെയോ വിവാഹിതയാകാനാണ് എമി തീരുമാനിച്ചിരിക്കുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു. വിവാഹം എന്നായിരിക്കണമെന്നും എവിടെയായിരിക്കണമെന്നും ഇരുവരും കൂടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം…

Read More

അംബാനിയുടെ മകന്റെ കല്യാണക്കുറിയുടെ ചിലവ് ഒന്നരലക്ഷം രൂപ; കല്യാണക്കുറി തുറക്കുമ്പോള്‍ കാണുന്നത് വിസ്മയ കാഴ്ചകള്‍; വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്…

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മകന്റെ കല്യാണക്കുറി എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഒരോ വിവാഹകുറിയിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിതമായ ഈ വിവാഹക്കുറിയില്‍ രത്നകല്ലുകളും,വിലയേറിയ ആഭരണങ്ങളും ഉണ്ടെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ അവകാശപ്പെടുന്നു. എന്നാല്‍ വിവാഹവാര്‍ത്തയെ കുറിച്ച് അംബാനി കുടുംബത്തില്‍ നിന്നും യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ഇതിനിടെ ബോളിവുഡ് താരം കത്രീന കെയ്ഫ് ആകാശ് അംബാനിയുടെ കാമുകിയാണെന്ന പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. അമിതാഭ് ബച്ചന്‍ ഒരുക്കിയ ദീപാവലി പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചെത്തിയതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. പിന്നീട് അനില്‍ കപൂര്‍ ജുഹൂവിലെ വസതിയിലൊരുക്കിയ പാര്‍ട്ടിയിലും ഒരുമിച്ചു പങ്കെടുത്തു. ഇതും വലിയ വാര്‍ത്തയ്ക്കിടയാക്കിയിരുന്നു. അംബാനി കുടുംബത്തിന് സിനിമാക്കാരുമായുള്ള ബന്ധം ചെറുതൊന്നുമല്ല. എന്നാല്‍ വിവാദങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് ആകാശ അംബാനി വിവാഹം ചെയ്യാന്‍ പോകുന്നത് മറ്റൊരു ബിസിനസ് കുടുംബത്തിലെ അംഗത്തെയാണെന്നാണ് ഇപ്പോഴത്തെ…

Read More

നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ രോഗിയായ കുഞ്ഞിനെ വിവാഹത്തിനുമുമ്പ് ദത്തെടുത്തു! വിവാഹത്തിന് ക്ഷണിച്ചത് അനാഥരെയും മൃഗങ്ങളെയും; ആദിത്യ തിവാരിയെന്ന യുവാവിനെക്കുറിച്ചറിയാം

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പൂനെ സ്വദേശിയായ ഇരുപത്തെട്ടുകാരന്‍ ആദിത്യ തിവാരി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇന്ത്യയിലെ വിവാഹം കഴിക്കാത്ത ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ എന്ന പേരിലാണ് ഈ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ലോകശ്രദ്ധയാകര്‍ഷിച്ചത്. ഡൗണ്‍സ് സിന്‍ഡ്രൊം ബാധിച്ച അവനീഷ് എന്ന കുട്ടിയെ ദത്തെടുത്തുകൊണ്ടാണ് തിവാരി അച്ഛനായത്. ഏറെ നിയമയുദ്ധങ്ങള്‍ക്കൊടുവിലാണ് ബാച്ചിലറായ തിവാരി പിതാവായത്. അതുമാത്രമായിരുന്നില്ല തിവാരിയുടെ ആ പ്രവര്‍ത്തിയെ മഹത്തരമാക്കിയത്. ഒന്നരവയസുമാത്രമുള്ള രോഗിയായ കുഞ്ഞിനെയാണ് തിവാരി ദത്തെടുത്തതെന്നതാണ് അതിനെ ഇത്രയും വിലയുള്ളതാക്കി മാറ്റിയത്. ഇപ്പോള്‍ തിവാരി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കാരണം മറ്റൊന്നുമല്ല, 15 വര്‍ഷമായി തന്റെ ആത്മ സുഹൃത്തായിരുന്ന അര്‍പ്പിതയെ തിവാരി ജീവിതസഖിയാക്കുന്നു. ഇന്‍ഡോറില്‍ വച്ച് ഇവരുടെ വിവാഹവും നടന്നു. വിവാഹം ഇത്രയും താമസിച്ചതെന്തന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു തിവാരിക്ക്. എന്നെപ്പോലെ തന്നെ അവിനേഷിനെ സ്‌നേഹിക്കുന്ന ഒരാളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്രയും നാള്‍ താന്‍ കാത്തിരുന്നതെന്ന്. തന്റെ…

Read More