നാ​ലാ​മൂ​ഴം ല​ക്ഷ്യ​മി​ട്ട് മ​മ​ത, ര​ണ്ടാ​മൂ​ഴ​ത്തി​ന് സ്റ്റാ​ലി​ൻ: ത​മി​ഴ്നാ​ടും ബം​ഗാ​ളും നാ​ളെ ബൂ​ത്തി​ലേ​ക്ക്

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണം സ​മാ​പി​ച്ചു. ബം​ഗാ​ളി​ൽ ആ​ദ്യ ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 152 മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്ന​ലെ പ​ര​സ്യ പ്ര​ചാ​ര​ണം സ​മാ​പി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ 234 മ​ണ്ഡ​ല​ങ്ങ​ളാ​ണ് വ്യാ​ഴാ​ഴ്ച വി​ധി​യെ​ഴു​ത്ത് ന​ട​ക്കു​ക.

തു​ട​ർ​ഭ​ര​ണം ല​ക്ഷ്യ​മി​ടു​ന്ന ഡി​എം​കെ​യ്ക്ക് അ​ണ്ണാ ഡി​എം​കെ നേ​തൃ​ത്വം ന​ല്കു​ന്ന എ​ൻ​ഡി​എ​യും ന​ട​ൻ വി​ജ​യി​ന്‍റെ ടി​വി​കെ​യു​മാ​ണ് പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ. ഡി​എം​കെ 164 മ​ണ്ഡ​ല​ങ്ങ​ളി​ലും സ​ഖ്യ​ക​ക്ഷി​ക​ൾ 70ലും ​മ​ത്സ​രി​ക്കു​ന്നു. എ​ൻ ഡി​എ​യി​ൽ അ​ണ്ണാ ഡി​എം​കെ 169 സീ​റ്റി​ലും സ​ഖ്യ​ക​ക്ഷി​ക​ൾ 65ലും ​മ​ത്സ​രി​ക്കു​ന്നു. വി​ജ​യി​ന്‍റെ ടി​വി​കെ​യ്ക്ക് എ​ല്ലാ​യി​ട​ത്തും സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്. വി​ജ​യ് പെ​ര​ന്പൂ​രി​ലും തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലും ജ​ന​വി​ധി തേ​ടു​ന്നു. സം​വി​ധാ​യ​ക​ൻ സീ​മാ​ൻ നേ​തൃ​ത്വം ന​ല്കു​ന്ന നാം ​ത​മി​ഴ​ർ ക​ക്ഷി 234 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി, ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു, അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ത​മി​ഴ്നാ​ട്ടി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​രു​ന്നു.

വ​ട​ക്ക​ൻ ബം​ഗാ​ളി​ലെ​യും സം​സ്ഥാ​ന​ത്തി​ന്‍റെ മ​ധ്യ, തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലെ ജി​ല്ല​ക​ളി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് നാ​ളെ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ആ​കെ വോ​ട്ട​ർ​മാ​ർ 3.60 കോ​ടി. അ​ക്ര​മ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ര​ണ്ട​ര ല​ക്ഷം കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ളെ​യാ​ണ് ബം​ഗാ​ളി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ നാ​ലാം വി​ജ​യ​മാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യു​മാ​യി ബി​ജെ​പി രം​ഗ​ത്തു​ണ്ട്. ഇ​ട​തു​മു​ന്ന​ണി​യും കോ​ൺ​ഗ്ര​സും ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക​ശ​ക്തി​യാ​ണ്.

54 സീ​റ്റു​ള്ള വ​ട​ക്ക​ൻ ബം​ഗാ​ൾ ബി​ജെ​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​ണ്. ഡാ​ർ​ജി​ലിം​ഗ്, ക​ലിം​പോം​ഗ്, ജ​ൽ​പാ​യ്ഗു​ഡി, അ​ലി​പു​ർ​ദു​വാ​ർ, കൂ​ച്ച് ബെ​ഹാ​ർ, നോ​ർ​ത്ത് ദി​നാ​ജ്പു​ർ, സൗ​ത്ത് ദി​നാ​ജ്പു​ർ, മാ​ൽ​ദ ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വ​ട​ക്ക​ൻ ബം​ഗാ​ൾ. 2021ൽ ​ബി​ജെ​പി 30ഉം ​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് 24ഉം ​സീ​റ്റ് നേ​ടി.

Related posts

Leave a Comment