അ​ധ്യാ​പ​ക​ർ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​ച്ച് പ​രീ​ക്ഷ​യെ​ഴു​തി​യ​ശേ​ഷം ക്ലാ​സെ​ടു​ക്കട്ടെ; അ​ധ്യാ​പ​ക​ർ​ക്ക് പു​ന​ർ വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യമെന്ന് മ​ന്ത്രി വി.ശി​വ​ൻ​കു​ട്ടി

 


തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക​ർ​ക്ക് പു​ന​ർ വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.​വെ​ള്ള​യ​ന്പ​ലം ടി​എ​സ്എ​സ്എ​സ് ഹാ​ളി​ൽ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന “സാ​ധ്യം 2021 ‘ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​

അ​ധ്യാ​പ​ക​ർ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​ച്ച് പ​രീ​ക്ഷ​യെ​ഴു​തി​യ​ശേ​ഷം ക്ലാ​സെ​ടു​ക്കാ​ൻ പോ​യാ​ൽ സം​ശ​യ ര​ഹി​ത​മാ​യി നി​ശ്ച​യ ദാ​ർ​ഢ്യ​ത്തോ​ടെ മു​ന്നോ​ട്ടു പോ​കാ​നാ​കും. ഈ ​പ​ദ്ധ​തി​യോ​ട് പ​ല അ​ധ്യാ​പ​ക​രും എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ്. അ​ധ്യാ​പ​ക​ർ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഉ​ദേ​ശി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ന​ട​പ്പാ​ക്കു​ന്ന നൂ​ത​ന പ​ദ്ധ​തി​ക​ളു​ടെ വി​ജ​യം മ​ന​സി​ലാ​ക്കി മ​റ്റു സ്കൂ​ളു​ക​ളി​ലേ​ക്കു​കൂ​ടി വ്യാ​പി​ക്കു​ന്ന​കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജീ​വി​ത​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ചി​ന്തി​ക്കാ​നും വി​വി​ധ​ത​ല​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക്കാ​നു​മു​ള്ള കാ​ല​മാ​ണി​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​സി. ജോ​സ​ഫ് പ​റ​ഞ്ഞു.

ഒ​രു കു​ട്ടി ഒ​രു അ​ധ്യാ​പ​ക​ൻ, ഒ​രു കു​ട്ടി ഒ​രു പു​സ്ത​കം, ഒ​രു കു​ട്ടി ഒ​രു ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു.

ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പ്ര​സി​ഡ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ണ്‍. തോ​മ​സ് നെ​റ്റോ, ക​ഠി​നം​കു​ളം സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ സ്റ്റീ​ഫ​ൻ പെ​രേ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ റ​വ.​ഡോ. വൈ. ​ഡൈ​സ​ൻ സ്വാ​ഗ​ത​വും ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സെ​ക്ര​ട്ട​റി നി​ഷ.​പി.​ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Related posts

Leave a Comment