സംസ്ഥാനത്ത് ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ൾ നി​ർ​മിക്കാ​ൻ നിർദേശം നൽകിയത് രമേശ് ചെന്നിത്തല‍യെന്ന് മുഖ്യമന്ത്രി


തി​രു​വ​ന​ന്ത​പു​രം: ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് സം​സ്ഥാ​ന​ത്ത് ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ൾ നി​ർ​മ്മി​ക്കാ​ൻ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് സെ​ൻ​സ​സ് സെ​ൻ​സ​സാ​യി ന​ട​ത്തും. എ​ൻ​പി​ആർ ന​ട​പ്പാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കുഴ​പ്പ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

താ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ൾ നി​ർ​മ്മി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത് വി​സ, പാ​സ്പോ​ർ​ട്ട് എ​ന്നി​വ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​ദേ​ശി​ക​ളെ പാ​ർ​പ്പി​ക്കാ​നാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി​യാ​യി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

അ​ന്ന​ത്തെ സാ​ഹ​ച​ര്യ​മല്ല ഇ​ന്ന് ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​തി​ന് പി​ന്നി​ലെ​ന്നും ചെ​ന്നി​ത്ത​ല സ​ഭ​യി​ൽ പ​റ​ഞ്ഞു. ആ​ശ​ങ്ക​ക​ളും ആ​ശ​യ​കു​ഴ​പ്പ​വും പ​രി​ഹ​രി​ച്ച ശേ​ഷം മാ​ത്ര​മെ സെ​ൻ​സ​സ് ന​ട​ത്താ​വു​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts

Leave a Comment