കോ​ട​തി കാ​മു​ക​നൊ​പ്പം വി​ട്ട യു​വ​തി​യെ പി​താ​വും സം​ഘ​വും റാ​ഞ്ചി​യ സം​ഭ​വം; അ​ന്വേ​ഷ​ണത്തെക്കുറിച്ച് പോലീസ് പറ‍യുന്നത്

കോ​ല​ഞ്ചേ​രി: കോ​ട​തി കാ​മു​ക​നൊ​പ്പം വി​ട്ട യു​വ​തി​യെ പി​താ​വും സം​ഘ​വും റാ​ഞ്ചി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ പ​ത്ത് പേ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ശ​ക്ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്ന് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ്.

പ്ര​തി​ക​ളി​ൽ ആ​റ് പേ​രു​ടെ ലൊ​ക്കേ​ഷ​ൻ മ​ന​സി​ലാ​ക്കി ക​ഴി​ഞ്ഞെ​ന്നും ഇ​വ​രെ ഉ​ട​ൻ പി​ട​കൂ​ടാ​നാ​കു​മെ​ന്നും പു​ത്ത​ൻ​കു​രി​ശ് സി​ഐ സാ​ജ​ൻ സേ​വ്യ​ർ പ​റ​ഞ്ഞു. യു​വ​തി​യെ റാ​ഞ്ചി​യ പി​താ​വ് നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണെ​ന്നും ഇ​യാ​ൾ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഇ​തി​നി​ടെ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചി​ല​യി​ട​ങ്ങ​ൾ കോ​വി​ഡ് വ്യാ​പ​നം​മൂ​ലം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ​തി​നാ​ൽ ആ​വ​ശ്യ​ത്തി​ന് പോ​ലീ​സ് സേ​ന​യെ കേ​സ​ന്വേ​ഷ​ണ​ത്തി​ന് വി​നി​യോ​ഗി​ക്കാ​ൻ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടും നേ​രി​ടു​ന്നു​ണ്ട്.

കോ​ല​ഞ്ചേ​രി​ക്ക​ടു​ത്ത് വ​ട​യ​മ്പാ​ടി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പി​താ​വും സം​ഘ​വു​മാ​ണ് കോ​ട​തി ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ അ​നു​വാ​ദം കൊ​ടു​ത്ത​തി​ന് തൊ​ട്ട്പി​ന്നാ​ലെ നാ​ല് കാ​റു​ക​ളി​ലാ​യെ​ത്തി യു​വ​തി​യെ ഭ​ർ​ത്താ​വി​ൽ​നി​ന്നും ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ​ത്.

Related posts

Leave a Comment