കാണാതായ പെൺകുട്ടി രണ്ടു ദിവസത്തിന് ശേഷം തിരികെയത്തി;  വീട്ടുകാരുടെ പരാതിയിൽ രണ്ടു ദിവസം  ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തുക്കളെ പോലീസ് അറസ്റ്റു ചെയ്തു

ക​റു​ക​ച്ചാ​ൽ: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. ശാ​ന്തി​പു​രം വെ​ങ്കോ​ട്ട മു​ട്ട​ചി​റ​വീ​ട്ടി​ൽ സ്റ്റാ​ലി​ൻ (19) സു​ഹൃ​ത്ത് മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് ചാ​ലി​ൽ സ്റ്റീ​വ്് (19) എ​ന്നി​വ​രെ​യാ​ണു ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സ്റ്റാ​ലി​നും കൂ​ത്ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞാ​ണു പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ​നി​ന്നും പോ​യ​ത്. തു​ട​ർ​ന്നു വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​റു​മാ​യി സ്റ്റാ​ലി​നും സ്റ്റീ​വും ക​റു​ക​ച്ചാ​ലി​ലെ​ത്തി.

പെ​ണ്‍​കു​ട്ടി​യു​മാ​യി എ​റ​ണാ​കു​ള​ത്തും, ആ​ല​പ്പു​ഴ​യി​ലും ഇ​വ​ർ ത​ങ്ങി. ചൊ​വാ​ഴ്ച വൈ​കു​ന്നേ​ര​വും വീ​ട്ടി​ലെ​ത്താ​തെ വ​ന്ന​തോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സെ​ടു​ത്ത് വി​വ​ര​മ​റി​ഞ്ഞ സ്റ്റാ​ലി​ൻ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​സ​മീ​പം പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ൽ കൊ​ണ്ടു​വി​ട്ട​ശേ​ഷം സ്ഥ​ല​ത്തു​നി​ന്നും മു​ങ്ങി.

ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ്റ്റാ​ലി​നെ ന​ട​യ്ക്ക​പ്പാ​ട​ത്തു​നി​ന്നും സ്റ്റീ​വി​നെ മാ​ട​പ്പ​ള്ള​യി​ൽ​നി​ന്നും പി​ടി​കൂ​ടി. ച​ങ്ങ​നാ​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts