കു​റ​ഞ്ഞ വി​ല​യി​ൽ ഗു​ണ​മേന്മ​യേ​റി​യ ഗ്രാ​നൈ​റ്റ്; ഏറ്റുമാനൂരിൽ കച്ചവടക്കാരനെ കബളിപ്പിച്ച് തട്ടിയെടുത്തത് ഒന്നര ലക്ഷം

ഏ​റ്റു​മാ​നൂ​ർ: കു​റ​ഞ്ഞ വി​ല​യി​ൽ ഗു​ണ​മേന്മ​യേ​റി​യ ഗ്രാ​നൈ​റ്റ് വി​ത​ര​ണം ചെ​യ്യാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ക​ച്ച​വ​ട​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് ഒ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ഏ​റ്റു​മാ​നൂ​ർ നൂ​റ്റൊന്ന് ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാനൈ​റ്റ് സ്ഥാ​പ​ന​ത്തി​ൽനിന്നാണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

ക​ട​ക്കാ​ര​ൻ മു​ൻ​പ് ആ​ന്ധ്ര​യി​ൽനിന്ന് നേ​രി​ട്ട് എ​ത്തി​യാ​ണ് ഗ്രാ​നൈറ്റ് എ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ അ​ടു​ത്തി​ട​യ്ക്ക് ഇ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ണ്ട പ​ര​സ്യ​ത്തെ തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​ത​നു​സ​രി​ച്ച് അ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ കൃ​ത്യ​സ​മ​യ​ത്ത് ഗ്രാ​നൈ​റ്റ് എ​ത്തി​ക്കാം എ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇതിൻ പ്രകാരം ഗ്രാ​നൈ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ആ​ദ്യം ക​ന്പ​നി അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ തു​ട​ർ​ന്ന് സ്ഥാ​പ​ന ഉ​ട​മ ക​ന്പ​നി അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ച്ചു. എ​ന്നാ​ൽ ലോ​ഡ് വ​രേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും വ​രാ​തി​രു​ന്ന​തോ​ടെ ആ ​ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടു.

അ​പ്പോ​ൾ ഇ​വ​രു​ടെ ലോ​ഡ് ക​യ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ന്പ​തി​നാ​യി​രം രൂ​പ ന​ൽ​കി​യാ​ൽ മാ​ത്ര​മേ ലോ​ഡ് വി​ടു എ​ന്നും അ​റി​യി​ച്ചു. അ​ത് വി​ശ്വ​സി​പ്പി​ക്കാ​നാ​യി വ​ണ്ടി​യി​ൽ ലോ​ഡ് ക​യ​റ്റി​യ ഫോ​ട്ടോ​യും അ​യ​ച്ച് കൊ​ടു​ത്തു. അ​തി​ന് ശേ​ഷം അ​ന്പ​തി​നാ​യി​രം രൂ​പ​യും നേ​ര​ത്തേ പ​റ​ഞ്ഞ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു. പി​ന്നീട് ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ല്ല.

Related posts