രാ​ഹു​ല്‍ ഗാ​ന്ധി​യ്ക്ക് സ്വ​ന്ത​മാ​യി വീ​ടി​ല്ല ! പ​ക്ഷെ,ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം പ​റ​യു​ന്ന​ത് മ​റ്റൊ​ന്ന്…

റാ​യ്പൂ​രി​ല്‍ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി വി​കാ​ര​പ​ര​മാ​യി ന​ട​ത്തി​യ പ്ര​സം​ഗം വൈ​റ​ലാ​യി​രു​ന്നു.

52 വ​യ​സാ​യി​ട്ടും സ്വ​ന്ത​മാ​യി വീ​ടി​ല്ല എ​ന്നു പ​റ​ഞ്ഞ രാ​ഹു​ലി​ന്റെ വാ​ക്കു​ക​ള്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രി​ത്യാ​ഗ​ത്തി​ന്റെ പ്ര​തീ​ക​മാ​യി ക​ണ്ട​പ്പോ​ള്‍ ഈ ​വാ​ച​ക​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ക​യാ​ണ് ബി​ജെ​പി.

ഇ​തി​നു പി​ന്നാ​ലെ 2019 ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം രാ​ഹു​ല്‍ ഗാ​ന്ധി സ​മ​ര്‍​പ്പി​ച്ച സ്വ​ത്തു​വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച സ​ത്യ​വാ​ങ്മൂ​ല​വും ച​ര്‍​ച്ച​യാ​വു​ക​യാ​ണ്.

സ​ത്യ​വാ​ങ്മൂ​ലം പ്ര​കാ​രം രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​മ്പാ​ദ്യം അ​ഞ്ചു കോ​ടി 80 ല​ക്ഷം രൂ​പ​യാ​ണ്. നി​ക്ഷേ​പ​ങ്ങ​ളും ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളും അ​ട​ക്ക​മു​ള്ള സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ളു​ടെ ആ​കെ മൂ​ല്യം 15 കോ​ടി 88 ല​ക്ഷം രൂ​പ​യാ​ണെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആ​കെ ആ​സ്തി​യി​ല്‍ 7 കോ​ടി​യോ​ളം രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. 2014ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ 9.4 കോ​ടി​യാ​യി​രു​ന്നു ആ​കെ ആ​സ്തി​യാ​യി കാ​ണി​ച്ചി​രു​ന്ന​ത്.

വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ 40,000 രൂ​പ​യാ​യി​രു​ന്നു കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി 17.93 ല​ക്ഷ​ത്തി​ന്റെ നി​ക്ഷേ​പ​മു​ണ്ട്.

ഓ​ഹ​രി, ബോ​ണ്ട് തു​ട​ങ്ങി​യ​വ​യി​ലു​ള്ള നി​ക്ഷേ​പം 5 കോ​ടി​യി​ല്‍​പ​രം രൂ​പ​യു​ടേ​താ​യി​രു​ന്നു. പോ​സ്റ്റ​ല്‍ നി​ക്ഷേ​പം, ഇ​ന്‍​ഷു​റ​ന്‍​സ് തു​ട​ങ്ങി​യ​വ​യി​ലാ​യി 40 ല​ക്ഷം രൂ​പ​യും 2.91 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​വും അ​ട​ക്ക​മാ​ണ് 5 കോ​ടി 80 ല​ക്ഷം രൂ​പ.

ഡ​ല്‍​ഹി​യി​ലെ സു​ല്‍​ത്താ​ന്‍​പൂ​രി​ലു​ള്ള കൃ​ഷി​ഭൂ​മി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കും സ​ഹോ​ദ​രി പ്രി​യ​ങ്ക​യ്ക്കും അ​വ​കാ​ശ​മു​ണ്ട്. 1 കോ​ടി 32 ല​ക്ഷം രൂ​പ വി​പ​ണി വി​ല​യു​ള്ള ഭൂ​മി​യാ​ണി​ത്.

ഗു​രു​ഗ്രാ​മി​ല്‍ വാ​ണി​ജ്യാ​വ​ശ്യ​ത്തി​നാ​യു​ള്ള ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളും രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പേ​രി​ലു​ണ്ട്. 8 കോ​ടി 75ല​ക്ഷ​മാ​ണ് ഇ​തി​ന്റെ 2019ലെ ​വി​ല.

Related posts

Leave a Comment