കണ്ണൂർ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഫോണും ആഭരണങ്ങളും കവർന്ന കേസിലെ പ്രതിയെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തു. ബിഹാർ സ്വദേശി മുഹമ്മദ് യാസിനെ (20) യാണ് കണ്ണൂർ ടൗൺ സിഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് പാറക്കണ്ടി ബീവറേജിസിന് സമീപത്തെ ഷൈലജയുടെ വീട്ടിൽ മോഷണം നടന്നത്. അഞ്ചു പവന്റെ വെള്ളി അരഞ്ഞാണവും മൊബൈൽ ഫോണുമാണ് കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കക്കാട് സ്വാമി മഠം, മുനീശ്വരൻ കോവിൽ, പിള്ളയാർ കോവിൽ എന്നിവിടങ്ങളിൽ കവർച്ചാശ്രമങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
