പ​ഞ്ച​റാ​യ സ്കൂ​ട്ട​ർ പെ​ട്ടെന്നു നി​ർ​ത്തി! തുടര്‍ന്ന്‌ ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി; തൊടുപുഴയില്‍ നടന്ന സംഭവം ഇങ്ങനെ…

തൊ​ടു​പു​ഴ: പ​ഞ്ച​റാ​യ സ്കൂ​ട്ട​ർ പെ​ട്ടെന്ന് ബ്രേ​ക്കി​ട്ട​തി​നേ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി.

കെഎ​സ്ആ​ർ​ടി​സി ബ​സും കാ​റു​ക​ളും സ്കൂ​ട്ട​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ തൊ​ടു​പു​ഴ-​മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ ഇ​ടു​ക്കി പ്ര​സ് ക്ല​ബി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

വ​നി​ത​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ പ​ഞ്ച​റാ​യ​തി​നേ​ത്തു​ട​ർ​ന്ന് ഇ​വ​ർ വാ​ഹ​നം പെട്ടെ​ന്ന് റോ​ഡി​ൽ നി​ർ​ത്തി. പി​ന്നാ​ലെ​യെ​ത്തി​യ കാ​റും അ​തി​നു പി​ന്നി​ലാ​യി വ​ന്ന കാ​റും ഇ​തോ​ടെ ബ്രേ​ക്കി​ട്ടു.

അ​വ​സാ​നം നി​ർ​ത്തി​യ കാ​റി​നു​പി​ന്നി​ൽ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കെഎ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ഈ ​കാ​ർ മു​ന്നി​ലെ കാ​റി​ലും ഇ​ത് സ്കൂ​ട്ട​റി​ലും ഇ​ടി​ച്ചു. സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ സ്ത്രീ​ക​ൾ റോ​ഡി​ൽ വീ​ണെ​ങ്കി​ലും പ​രി​ക്കേ​റ്റി​ല്ല. കെഎ​സ്ആ​ർ​സി ബ​സി​ടി​ച്ച് മു​ട്ടം സ്വ​ദേ​ശി​യു​ടെ കാ​റി​നു സാ​ര​മാ​യ കേ​ടു​പാ​ടു സം​ഭ​വി​ച്ചു.

അ​പ​ക​ട​ത്തേ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഇ​വ​ർ എ​ത്താ​ൻ വൈ​കി​യ​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment