ബാ​റി​ൽ സം​ഘ​ർ​ഷം! ജീ​വ​ന​ക്കാ​ര​ന് സോ​ഡാ​ക്കു​പ്പി​ക്ക് ത​ല​യ്ക്ക​ടി​യേ​റ്റു; സംഭവം തൊടുപുഴയിലെ ബാറില്‍

തൊ​ടു​പു​ഴ: ബാ​റി​ലെ സം​ഘ​ർ​ഷ​ത്തി​ൽ സോ​ഡാ​ക്കു​പ്പി​യ്ക്കു​ള്ള അ​ടി​യേ​റ്റ് ജീ​വ​ന​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. തൊ​ടു​പു​ഴ മു​ട്ട​ത്തി​ന് സ​മീ​പം മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള ബാ​റി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളും ബാ​ർ ജീ​വ​ന​ക്കാ​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​കു​ക​യും അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

സോ​ഡ കു​പ്പി കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് പ​രി​ക്കേ​റ്റ ബാ​ർ ജീ​വ​ന​ക്കാ​ര​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മു​ട്ടം പോ​ലീ​സ് അ​റി​യി​ച്ചു.

Related posts