തൊടുപുഴയിൽ മർദനമേറ്റ ഏ​ഴു​വ​യ​സു​കാ​ര​ന്‍റെ  നില ഗുരുതരം; ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു

കൊ​ച്ചി: തൊ​ടു​പു​ഴ കു​മാ​ര​മം​ഗ​ല​ത്ത് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ല​ഞ്ചേ​രി എം​ഒ​എ​സ്സി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെ​ൻ​റ്റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന ഏ​ഴു​വ​യ​സു​കാ​ര​ന്‍റെ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി നി​ല​ച്ച നി​ല​യി​ലാ​ണെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ.

കു​ട്ടി മ​രു​ന്നു​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും മ​റ്റ് അ​വ​യ​വ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ കു​ട്ടി​യ്ക്ക് ദ്ര​വ​രൂ​പ​ത്തി​ൽ ന​ൽ​കി​വ​രു​ന്ന ആ​ഹാ​ര​ത്തി​ന്‍റെ തോ​ത് ഇ​ന്നും വ​ർ​ധി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ന്യൂ​റോ ഐ​സി​യു​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ​ത​ന്നെ തു​ട​രു​ന്ന കു​ട്ടി​യ്ക്ക് ദ്ര​വ​രൂ​പ​ത്തി​ൽ ന​ൽ​കി​വ​രു​ന്ന ആ​ഹാ​ര​ത്തി​ന്‍റെ തോ​ത് ഇ​ന്ന​ലെ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഡോ​ക്ട​ർ​മാ​ര​ട​ങ്ങു​ന്ന സം​ഘം മു​ഴു​വ​ൻ സ​മ​യ​വും ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. അ​തേ​സ​മ​യം, എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് വൈ. ​സ​ഫീ​റു​ള്ള ഇ​ന്ന് വൈ​കി​ട്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ട്ടി​യെ സ​ന്ദ​ർ​ശി​ക്കും.

Related posts