ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ റോ​ഡു​വ​ക്കി​ൽ: അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു

ആ​ര്യ​നാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ റോ​ഡി​ൽ നി​ര​ത്തി​യി​ട്ട നി​ല​യി​ൽ.​ആ​ര്യ​നാ​ട്: ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​കൂ​ടു​ന്ന തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ റോ​ഡു​വ​ക്കി​ൽ നി​ര​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് അ​പ​ക​ടം വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. കൊ​ടും​വ​ള​വി​നു സ​മീ​പം റോ​ഡി​ൽ ദി​വ​സേ​ന അ​പ​ക​ട​വും ഗ​താ​ഗ​ത കു​രു​ക്കും പ​തി​വെ​ന്നും പ​രാ​തി.

പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ആ​ര്യ​നാ​ട് -ആ​ന​ന്ദേ​ശ്വ​രം റോ​ഡി​ൽ ഇ​രു​വ​ശ​ത്തു​മാ​യി തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ ഇ​ടം​പി​ടി​ക്ക​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. പോ​ലീ​സ് പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ലും കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്.

ഇ​തി​ൽ പ​ല​തും തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ചു. മു​ൻ​പ് സ്റ്റേ​ഷ​നു​മു​ന്നി​ലാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ട​തി​ൽ പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ ഒ​രു വ​ർ​ഷം മു​ൻ​പ് ഈ ​വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ കൊ​ടും​വ​ള​വ് ക​ഴി​ഞ്ഞു​ള്ള പ്ര​ദേ​ശ​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​തി​നു​ശേ​ഷ​വും പോ​ലീ​സ് പി​ടി​കൂ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ ത​ന്നെ ഇ​ടം​പി​ടി​ച്ച​തോ​ടെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ധാ​രാ​ളം വാ​ഹ​ന​ങ്ങ​ളാ​യി. ടോ​റ​സ് ലോ​റി ഉ​ൾ​പ്പെ​ടെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. കൊ​ടും​വ​ള​വ് ആ​യ​തി​നാ​ൽ എ​തി​ർ​ദി​ശ​യി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ കാ​ണാ​നും ക​ഴി​യാ​റി​ല്ല. റോ​ഡി​നി​രു​വ​ശ​വും വാ​ഹ​ന​ങ്ങ​ൾ കി​ട​ക്കു​ന്ന​തി​നാ​ൽ ര​ണ്ടു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ സ​മ​യം ക​ട​ന്നു​പോ​കാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

അ​മി​ത വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. വാ​ഹ​ന​ങ്ങ​ൾ നി​ര​നി​ര​യാ​യി കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട യാ​ത്ര​യും ദു​രി​ത​ത്തി​ലാ​യി. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന പോ​ലീ​സ് ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും പ്ര​തി​ക്ഷേ​ധ​ത്തി​ലാ​ണ്.

പ്ര​ശ്ന​പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നു യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment