തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​റി​ക്ക​ൽ; കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രെ​ വേറിട്ട സ​മ​രവുമായി സിപിഎം

അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ൽ സി​പി​എ​മ്മി​ന്‍റെ വേ​റി​ട്ട പ്ര​തി​ഷേ​ധം ശ്ര​ദ്ധേ​യ​മാ​യി.

തോ​ട്ട​പ്പ​ള്ളി പൊ​ഴി​ മു​റി​ക്കു​ന്ന​തി​നെ​തി​രേ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രെ​യാ​ണ് സി​പി​എം ജി​ല്ലാ​ കമ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തോ​ട്ട​പ്പ​ള്ളി ലീ​ഡിം​ഗ് ചാ​ന​ലി​ൽ ചെ​റു​വ​ള്ള​ങ്ങ​ൾ അ​ണി നി​ര​ത്തി വേ​റി​ട്ട പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രാ​ണ് ചെ​റു​വ​ള്ള​ങ്ങ​ളി​ലാ​യി തോ​ട്ട​പ്പ​ള്ളി​യി​ൽ എ​ത്തി​യ​ത്. ഇ​തി​നു ശേ​ഷം വ​ള്ള​ത്തി​ൽ​ത്ത​ന്നെ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ വേ​ദി​യി​ലാ​ണ് പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ന​ട​ന്ന​ത്.

ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​നാ​സ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്. സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​സ്.​സു​ജാ​ത, പി.​പി. ചി​ത്ത​ര​ഞ്ച​ൻ, ജി.​വേ​ണു​ഗോ​പാ​ൽ, കെ.​പ്ര​സാ​ദ്, ജി.​ഹ​രി​ശ​ങ്ക​ർ, എം. ​സ​ത്യ​പാ​ല​ൻ, എ. ​മ​ഹേ​ന്ദ്ര​ൻ, മ​നു.​സി.​പു​ളി​ക്ക​ൽ, എ. ​ഓ​മ​ന​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment