തൊ​ഴി​ൽ ഉ​റ​പ്പ് പ​ദ്ധ​തി​;  കൂടുതൽ തൊഴിൽ ദിനങ്ങൾ  നൽകിയതിൽ സംസ്ഥാനതലത്തിൽ  ശൂ​ര​നാ​ട് വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്നി​ൽ

ശാ​സ്താം​കോ​ട്ട: ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ഈ ​ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം സൃ​ഷ്ടി​ച്ച് സം​സ്ഥാ​ന ത​ല​ത്തി​ൽ ശൂ​ര​നാ​ട് വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 39848 തൊ​ഴി​ൽ ദി​ന​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്.​

വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി 32 കു​ടി​വെ​ള്ള കി​ണ​ർ,45 കാ​ലി​തൊ​ഴു​ത്ത് എ​ന്നി​വ​യും ലൈ​ഫ് പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ട് നി​ർ​മ്മാ​ണം, കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നു​ള്ള കു​ളം എ​ന്നി​വ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​മ്മി​ച്ചു. എ​ല്ലാ വാ​ർ​ഡി​ലും റോ​ഡു​ക​ളും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മ്മി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഉ​ദ്ദേ​ശി​ക്കു​ന്നു.

പ്ര​സി​ഡ​ൻ്റ് അ​നി​താ പ്ര​സാ​ദ്, സെ​ക്ര​ട്ട​റി സി. ​ഡ​മാ​സ്റ്റ​ൻ, അ​സി: സെ​ക്ര​ട്ട​റി സു​നി​ൽ ഡേ​വി​ഡ് ,അ​ക്ര​ഡ​റ്റി​ഡ് എ​ഞ്ചി​നീ​യ​ർ ജി.​എ​സ്.​നി​മി​ഷ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

Related posts