മ​ണ​ത്ത​ണ​യി​ൽ രണ്ടു മാസം മുമ്പ്  കവർച്ച നടന്ന  ക​ട​യി​ൽ  വീ​ണ്ടും മോഷണം; സി​സി​ടി​വി കാ​മ​റ​യും ക​വ​ർ​ന്നു 

മ​ണ​ത്ത​ണ: മ​ണ​ത്ത​ണ ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം. കൃ​ഷ്ണ ടെ​ക്‌​സ് ആ​ൻ​ഡ് ഫൂ​ട്ട്‌​വെ​യ​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യു​ടെ ഷ​ട്ട​ർ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. മേ​ശ​യി​ലു​ണ്ടാ​യി​രു​ന്ന അ​യ്യാ​യി​ര​ത്തി​ല​ധി​കം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു.​ കൂ​ടാ​തെ വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ മ​ണ​ത്ത​ണ ടൗ​ണി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യും മോ​ഷ്ടാ​വ് ക​വ​ർ​ന്നെ​ടു​ത്തു.

മോ​ഷ​ണം ന​ട​ന്ന ക​ട​യു​ടെ മു​ക​ളി​ൽ ത​ന്നെ​യാ​ണ് കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സം മു​മ്പ് ഇ​തേ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​താ​ണ്.​പേ​രാ​വൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​ണ​ത്ത​ണ​യി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടും സാ​മു​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.

Related posts