അ​യ്യാ​യി​രം രൂ​പ ത​ന്നാ​ൽ കൂ​ടെ വ​രു​മോ? യാ​ത്ര​ക്കാ​രേ… വിദ്യാര്‍ഥിനിയോട് ഇങ്ങനെ ചോദിച്ച ആ ​ഓ​ട്ടോ​ക്കാ​ര​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റാ​ൻ​ഡി​ലെ അ​ല്ലാ​ട്ടോ…

മു​ളങ്കുന്ന​ത്തു​കാ​വ്: പ്രി​യ​പ്പെ​ട്ട യാ​ത്ര​ക്കാ​രേ…. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച ആ ​ഓ​ട്ടോ​ക്കാ​ര​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക​ടു​ത്തു​ള്ള ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​റ​ല്ലാ​ട്ടോ….

മ​റ്റെ​വി​ടെ​യോ ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​യാ​ണ​ത്. അ​യാ​ൾ പൂ​മ​ല സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യേ​യും കൊ​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തും അ​യ്യാ​യി​രം രൂ​പ ത​ന്നാ​ൽ കൂ​ടെ വ​രു​മോ എ​ന്നും ചോ​ദി​ച്ച​ത്.

അ​പ്പോ​ഴാ​ണ് ആ ​കു​ട്ടി​യു​ടെ കൂ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കു​മൊ​ക്കെ അ​യാ​ളെ കൈ​കാ​ര്യം ചെ​യ്യേ​ണ്ടി വ​ന്ന​തും ഒ​ടു​വി​ൽ പോ​ലീ​സി​ൽ പി​ടി​പ്പി​ച്ച​തും.എ​ന്നാ​ൽ പ​ല​രും ക​രു​തി​യ​ത് അ​യാ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക​ടു​ത്തെ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡ്രൈ​വ​റാ​ണെ​ന്നാ​ണ്. അ​ല്ലാ​ട്ടോ…

പ​ല​രും പേ​ടി​കൊ​ണ്ടി​പ്പോ​ൾ ഇ​വി​ടെ നി​ന്ന് ഓ​ട്ടോ വി​ളി​ക്കു​ന്നി​ല്ല. സു​ഹൃ​ത്തു​ക്ക​ളേ ദ​യ​വു​ചെ​യ്ത് സ​ത്യം മ​ന​സി​ലാ​ക്ക​ണം. ആ ​ഓ​ട്ടോ​ക്കാ​ര​ൻ ഈ ​സ്റ്റാ​ൻ​ഡി​ലെ അ​ല്ല. അ​ത്ത​ര​ക്കാ​രൊ​ന്നും ഈ ​സ്റ്റാ​ൻ​ഡി​ലി​ല്ല. യാ​ത്ര​ക്കാ​ർ ഞ​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​വ​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റാ​നേ ഞ​ങ്ങ​ൾ​ക്ക​റി​യൂ. ഏ​തോ ഒ​രു​ത്ത​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ക​രു​തി എ​ല്ലാ​വ​രും അ​ങ്ങി​നെ​യെ​ന്ന് തെ​റ്റി​ദ്ധ​രി​ക്ക​രു​തേ….

തു​ട​ർ​ന്നും നി​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ ഓ​ട്ടോ​യി​ൽ സ​വാ​രി​ക്ക് ക​യ​റ​ണം..​ഏ​തു പാ​തി​രാ​ത്രി​ക്കും നി​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി നി​ങ്ങ​ൾ​ക്കു പോ​കേ​ണ്ട സ്ഥ​ല​ത്ത് കൊ​ണ്ടു​ചെ​ന്നാ​ക്കാ​ൻ ഞ​ങ്ങ​ൾ ഒ​രു​ക്ക​മാ​ണ് -മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ നി​ന്നും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ…

Related posts